Search
  • Follow NativePlanet
Share
» » മുംബൈയില്‍ നിന്ന് ഒരു കാടുകയറ്റം

മുംബൈയില്‍ നിന്ന് ഒരു കാടുകയറ്റം

By Maneesh

ഒരിക്കലും ശാന്തത കൈവരാത്ത എപ്പോഴും ബഹളമുഖരിതമായ മുംബൈ എന്ന നഗരത്തില്‍ നിന്ന് ഒരല്‍പ്പം സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ചെന്നെത്താന്‍ പറ്റിയ ഒരു സ്ഥലമാണ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്. ആഴ്ച അവസാനങ്ങളില്‍ നഗരവാസികളായ സഞ്ചാരികള്‍ ഇവിടേയ്ക്ക് കാടുകയറുന്നത് ഒരല്‍പ്പം ആശ്വാസം തേടിയാണ്.

തെക്കന്‍ മുംബൈയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മാറിയാണ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ സ്ഥാനം. 104 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ കാനന ചോല സംരക്ഷിത വനമേഖലകളില്‍പ്പെട്ടതാണ്.

എത്തിച്ചേരാന്‍

മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഓരോ അഞ്ച് മിനിറ്റുകൂടുമ്പോഴും ബോറിവലിയിലേക്ക് സബ് അര്‍ബന്‍ ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. ബോറിവലിയിലാണ് പര്‍ക്കിലേക്കുള്ള പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്. ബോറിവലി സ്റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള ദൂരമേ ഇവിടേയ്ക്കുള്ളു. മുംബൈയില്‍ നിന്ന് എല്ലാദിവസവും ഈ പാര്‍ക്കിലേക്ക് ബസ് സര്‍വീസ് ഉണ്ട്.

പ്രവേശന സമയം

രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രഭാത സവാരി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ സൗകര്യമുണ്ട്. രാവിലെ അഞ്ച് മണിമുതല്‍ 7.30 വരേയാണ് പ്രഭാത സവാരി അനുവദിച്ചിരിക്കുന്നത്. ഇതിന് പ്രത്യേകം പാസ് എടുക്കണം.

മുംബൈയേക്കുറിച്ച് ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളുംമുംബൈയേക്കുറിച്ച് ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും

പ്രവേശന കവാടം

പ്രവേശന കവാടം

ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ദേശീയ ഉദ്യാനമാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്. 1975ൽ ആണ് ഈ ഉദ്യാനം രൂപികരിച്ചത്.

Photo Courtesy:Sobarwiki

ടോയ് ട്രെയിൻ

ടോയ് ട്രെയിൻ

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ഒരു ആകർഷണം അവിടുത്തെ ടോയ് ട്രെയിൻ ആണ്. വനത്തിലെ രാജ്ഞി എന്ന് അർത്ഥം വരുന്ന വൻ റാണി എന്നാണ് ഈ ട്രെയിനിന്റെ പേര്. ഈ ട്രെയിനിൽ വനത്തിലുള്ളിലൂടെ ഏകദേശം രണ്ടരകിലോമീറ്ററോളം യാത്ര ചെയ്യാം. ഏകദേശം 15 മിനുറ്റാണ് യാത്രയുടെ ദൈർഘ്യം.

Photo Courtesy: Invindia

ബോട്ടിംഗ്

ബോട്ടിംഗ്

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ മറ്റൊരു പ്രധാന ആകർഷണം ഇവിടുത്തെ ചെറിയ തടാകമാണ്. ഈ തടാകത്തിലൂടെ ബോട്ടിംഗിനും അവസരമുണ്ട്. രണ്ട് സീറ്റുള്ളതും നാല് സീറ്റുള്ളതുമായ പെഡൽ ബോട്ടുകൾ ഇവിടെ ലഭ്യമാണ്. ഈ തടാകത്തിന് കുറുകെ ഒരു പാലവും ഉണ്ട്.

Photo Courtesy: Frank L. Ludwig

ടൈഗർ, ലയൺ സഫാരി

ടൈഗർ, ലയൺ സഫാരി

ഇവിടുത്തെ മറ്റൊരു ആകർഷണം ഇവിടുത്തെ ടൈഗർ സഫാരിയും ലയൺ സഫാരിയുമാണ്. ഇക്കോ ടൂറിസം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ലയോൺ സഫാരിയും ടൈഗർ സഫാരിയും നടത്തുന്നത്. കുറ്റിച്ചെടികൾ നിറഞ്ഞ വനത്തിലൂടെയുള്ള 20 മിനുറ്റ് നീളുന്ന ബസ് യാത്രയാണ് ഇത്.

Photo Courtesy: Marcus334

നടപ്പാതകൾ

നടപ്പാതകൾ

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ നടപ്പാതകളാണ്. അശോകമരങ്ങളുടെ ഇടയിലൂടെ നിർമ്മിച്ചിട്ടുള്ള അശോക് വൻ ട്രെയിൽ ആണ് ഇതിൽ ഏറ്റവും പ്രശസതമായത്. ഗൗരമുഖ് ട്രെയിൽ, ന്യൂ ജംഗിൾ ട്രെയിൽസ് ഷിലൊണ്ട ട്രെയിൽ, തുടങ്ങി നിരവധി ട്രെയിലുകൾ ഇവിടെയുണ്ട്.

Photo Courtesy: Nichalp

ജൈന ക്ഷേത്രം

ജൈന ക്ഷേത്രം

ഈ വനത്തി‌നുള്ളിൽ പ്രശസ്തമായ ഒരു ജൈന ക്ഷേത്രം ഉണ്ട്. ത്രിമൂർത്തി എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ജൈനമതക്കാരിലെ ദിഗംബർ വിഭാഗക്കാരാണ് ഇവിടെ സന്ദർശനം നടത്താറുള്ളത്. ബാഹുബലി, ഭരതൻ, ആദിനാഥും മക്കളും എന്നീ പ്രതിമകൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.

Photo Courtesy: Miuki

കന്നേരി ഗുഹകൾ

കന്നേരി ഗുഹകൾ

ബുദ്ധമതം ശക്തമായിരുന്ന കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഗുഹകളാണ് കന്നേരി ഗുഹകൾ. പുരവസ്തുവകുപ്പിന്റെ സംരക്ഷിത സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗുഹകൾ. കറുത്ത മല എന്ന് അർത്ഥം വരുന്ന കൃഷണഗിരിയിൽ നിന്നാണ് കന്നേരി എന്ന വാക്ക് ഉണ്ടായത്.

Photo Courtesy: Marcus334

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X