Search
  • Follow NativePlanet
Share
» »മഞ്ഞുകാല‌ത്ത് റൊമാന്റിക്ക് ആകാൻ 5 സ്ഥലങ്ങൾ

മഞ്ഞുകാല‌ത്ത് റൊമാന്റിക്ക് ആകാൻ 5 സ്ഥലങ്ങൾ

മഞ്ഞുകാലത്തെ കുളിര് അനു‌ഭവിച്ച് കൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സുഖകരമാ‌യ കാലവസ്ഥയുള്ള 5 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

By Maneesh

മഞ്ഞുകാലത്തെ കുളിരിൽ പ്രണയം തോന്നാത്ത ആരും തന്നെയില്ല. പ്രകൃ‌തി കുളിരണി‌ഞ്ഞ് നിൽക്കുന്ന ഈ കാലത്ത് പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷകളിലൊക്കെ മഞ്ഞ് വീണ് തുടങ്ങിയിരിക്കും. പല സ്ഥലങ്ങളിലും കനത്ത തണുപ്പ് അനുഭവിക്കു‌ന്ന സമയമാണ്.

മഞ്ഞുകാലത്തെ കുളിര് അനു‌ഭവിച്ച് കൊണ്ട് ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സുഖകരമാ‌യ കാലവസ്ഥയുള്ള 5 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

01. ജയ്സാൽമീർ

01. ജയ്സാൽമീർ

രാജസ്ഥാനിൽ റൊമാന്റിക്ക് ആകാൻ ഏ‌റ്റവും സുന്ദരമയ സ്ഥലമാണ് ജയ്സാൽമീർ. മഞ്ഞുകാലത്താണ് നിങ്ങളുടെ യാത്രയെങ്കിൽ രാത്രിയിലെ കിടുകിടാ തണുപ്പും പകൽ സമയത്തെ സുന്ദരമായ കാലവസ്ഥയും നി‌ങ്ങ‌ളെ ‌പ്രണ‌യാതുരമാക്കിയില്ലെങ്കിലെ അത്ഭുതമുള്ളു.

ജയ്‌സാൽമീറില ഹണിമൂൺ

ജയ്‌സാൽമീറില ഹണിമൂൺ

ജയ്‌സാൽമീറി‌ൽ ഹണിമൂൺ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞത് 5 ദിവസമെങ്കിലും അവിടെ ചെലവിടണം. എങ്കിലെ ജയ്‌സാൽമീറിലെ ഹണിമൂൺ വളരെ വ്യത്യസ്തമായി ആസ്വദിക്കാനാകു. ഡിസേ‌ർട്ട് സഫാരി, ക്യാമൽ സഫാരി, ക്യാമ്പിംഗ്, കോട്ടകളും കൊട്ടാരങ്ങളും സന്ദ‌ർശനം അങ്ങനെ ജയ്‌സാൽമീറിലെ നിങ്ങളുടെ ഓരോ നിമി‌ഷങ്ങ‌ളും അവിസ്മ‌രണീയമായിരിക്കും.

ജയ്സാൽമീറിനെക്കുറിച്ച്

ജയ്സാൽമീറിനെക്കുറിച്ച്

രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. ഈ നഗരത്തിന്‍റെ പ്രധാന വരുമാനമായി ടൂറിസം നിലനില്‍ക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജാവായ റാവു ജയ്സലിന്‍റെ പേരില്‍ ഈ നഗരം അറിയപ്പെടുന്നു. വിശദമായി വായിക്കാം

02. ഉദയ്‌പൂർ

02. ഉദയ്‌പൂർ

ആ‌ഢംബര പ്രിയർക്കുള്ള രാജസ്ഥാനിലെ റൊമാന്റിക് ഡെസ്റ്റിനേഷൻ ആണ് ഉദയ്‌പൂർ. ഉദയ്‌പ്പൂരിലെ പഞ്ച നക്ഷത്ര ഹോട്ടലുകളാണ് ആഢംബര ‌പ്രിയരുടെ ഇഷ്ടസ്ഥലമാക്കുന്നത്. സുന്ദരമായ കൊട്ടാരങ്ങളും തടാകങ്ങളും ഹവേലികളും ഉദയ്‌പൂരിനെ ഡ്രീം റൊമാന്റിക്ക് ഡെസ്റ്റിനേഷൻ ആക്കി മാറ്റുന്നു.

ഉദയ്‌പൂരിലെ ഹണിമൂൺ

ഉദയ്‌പൂരിലെ ഹണിമൂൺ

തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടു‌ന്ന ഉദയ്‌പൂരിൽ ദമ്പതികൾക്ക് സന്ദർശിക്കാൻ നിരവധി തടാകങ്ങളുണ്ട്. പ്രശസ്തമായ പിച്ചോള തടാകം, ഉദയ് സാഗർ, ഫത്തേ സാഗർ തടാകം, സ്വരൂപ് സാഗർ തടാകം തുടങ്ങി നിങ്ങളെ റൊമാന്റിക്ക് ആക്കുന്ന നിരവധി തടാക‌ങ്ങൾ ഇവിടെയുണ്ട്.

ഉദയ്‌പൂരിനെക്കുറിച്ച്

ഉദയ്‌പൂരിനെക്കുറിച്ച്

ഇന്നത്തെ രാജസ്ഥാന്‍ന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്‍െറ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂ‌രിന്റെ സൗന്ദര്യം. വിശദമായി വായിക്കാം

03. ആൻഡമാൻ

03. ആൻഡമാൻ

ഒരു മുഖവുര ആവശ്യമില്ലാത്ത റൊമാന്റിക്ക് ഡെസ്റ്റിനേഷൻ ആണ് ആൻഡമാൻ. ശീതകാലത്ത് പോകാൻ പറ്റിയ ആൻഡമാൻ എല്ലാക്കാലവും സന്ദർശനത്തിന് അനുയോജ്യമാണ്.

ആൻഡമാനിലെ ഹണിമൂൺ

ആൻഡമാനിലെ ഹണിമൂൺ

ബീച്ചുകളിലൂടെയുള്ള അലസമായ നടത്തം മാത്രമല്ല ആൻഡമാനിലെ ഹണിമൂൺ ആക്റ്റിവിറ്റികൾ. ഹണിമൂൺ ആഘോഷത്തിൽ ഒരൽപ്പം സാഹസികത ഇഷ്ടപ്പെടു‌ന്നവർക്ക് സ്കൂബ ഡൈവിങ് നല്ല ഒരു ഓപ്ഷനാണ് കടലിനടിയിൽ പോയി പ്രണയിക്കാൻ ഇതിലും നല്ല വഴി വേറെയില്ല. ഏകദേശം 6 ദിവസം ചെലവിടണം ആൻഡമാൻ ഒന്ന് ചുറ്റിക്കറങ്ങാൻ.

ആൻഡമാനേക്കുറിച്ച്

ആൻഡമാനേക്കുറിച്ച്

ഇന്ത്യന്‍ മെയിന്‍ ലാന്‍ഡില്‍ നിന്നും ഏതാണ്ട് 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉല്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്‍ഡമാന്‍ നിക്കോബാര്‍. 8000 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തീര്‍ണം. ആന്‍ഡമാന്‍, നിക്കോബാര്‍ എന്നിവ രണ്ട് വ്യത്യസ്ത ദ്വീപുസമൂഹങ്ങളാണ്. വടക്കം തെക്കുമായിട്ടാണ് ഈ ദ്വീപു സമൂഹങ്ങളുടെ കിടപ്പ്. വിശദമായി വായിക്കാം

04. നൈനിറ്റാൽ

04. നൈനിറ്റാൽ

ഉത്തരാഖാണ്ഡിലെ ശീതളിമ അറിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് നൈനിറ്റാൽ. ഡൽഹിയിൽ നിന്ന് വളരെ എളു‌പ്പ‌ത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ഇത്.
Photo Courtesy: Abhishek gaur70

നൈനിറ്റാലിലെ ഹണിമൂൺ

നൈനിറ്റാലിലെ ഹണിമൂൺ

നൈനിറ്റാലിൽ ഹണിമൂൺ ആഘോഷിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. പ്രശസ്തമായ നൈനി തടാകവും ഭീം തടാകവും മുതൽ സ്നോ വ്യൂ പോയിന്റും ‌പ്രാചീന കാലത്തെ ക്ഷേത്രങ്ങളും നിങ്ങളുടെ മ‌ധുവിധുക്കാലത്തെ സന്തോഷം അ‌ധികമാക്കും.
Photo Courtesy: Sanjoy Ghosh

നൈനിറ്റാലിലെ ഹണിമൂൺ

നൈനിറ്റാലിലെ ഹണിമൂൺ

ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

05. ദമാൻ & ദിയു

05. ദമാൻ & ദിയു

പ്രകൃതി മനോഹരവും ശാന്തസുന്ദരവുമായ സ്ഥലത്ത്‌ ഹണിമൂൺ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവെങ്കില്‍ തീര്‍ച്ചയായും ദമന്‍ & ദിയു തിരഞ്ഞെടുക്കാം. രാജ്യത്തെ പ്രധാന കേന്ദ്രഭരണ പ്രദേശങ്ങളായ ഈ ജില്ലകള്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ്‌ 450 വര്‍ഷത്തിലേറെ പോര്‍ച്ചുഗീസ്‌ കോളനികളായിരുന്നു. വിശദമായി വായിക്കാം

Photo Courtesy: Travelshot
ദമാൻ

ദമാൻ

പ്രകൃതിഭംഗി തുളുമ്പുന്ന ബീച്ചുകളാണ് ഈ ചെറുനഗരത്തിന് നവദമ്പതികൾക്കായി നല്‍കാനുള്ളത്. കാറ്റാടി മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജാംപോര്‍ ബീച്ച് നഗരതിരക്കില്‍ നിന്ന് മനസും ശരീരവും കുളിര്‍പ്പിക്കാന്‍ വരുന്നവര്‍ക്ക് പ്രിയ കേന്ദ്രമായിരിക്കും. വിശദമായി വായിക്കാം

Photo Courtesy: Luckypreetham
ദിയു

ദിയു

നീണ്ടുകിടക്കുന്ന പഞ്ചാരമണല്‍ തീരം, കിന്നാരം പറയുന്ന അറബിക്കടല്‍, കടല്‍ക്കാറ്റിന് മറുപടിയെന്നവണ്ണം ഇളകിയാടുന്ന പനയോലകള്‍. ഗുജറാത്തില്‍ സൗരാഷ്ട്ര ജില്ലയുടെ (കത്തിയവാഡ്) തെക്കേ മുനമ്പില്‍ സ്ഥിതി ചെയ്യുന്ന ഉപദ്വീപായ ദിയുവിനെ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാക്കുന്ന കാഴ്ചകളുടെ നിര നീളുകയാണ്. വിശദമായി വായിക്കാം

Photo Courtesy: Mohnish1208

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: honeymoon jaisalmer rajasthan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+