പ്രേതം ഒന്ന്: വിമാനത്താവളത്തില്‍ വെള്ളസാരിക്കാരി
ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പട്ടാപകല്‍ പ്രേതത്തേ കണ്ടുവെന്നാണ് ഇരു കഥ. കണ്ടത് വേറെ ആരുമല്ല ഒരു പൈലറ്റ്. പൈലറ്റ് നോക്കുമ്പോള്‍ ഒരു വെള്ള സാരിക്കാരി റണ്‍വേയിലൂടെ ഓടുന്നു. ഉടനെ അധികൃതരെ വിവരം അറിയിക്കുന്നതിന് മുന്‍പെ സ്ത്രീ അവിടെ നിന്ന് അപ്രത്യക്ഷയായി. അപ്പോളാണ് പൈലറ്റ് മനസിലാക്കുന്നത് താന്‍ കണ്ടത് ഒരു പ്രേതത്തേയാണെന്ന്. ഈ വെള്ള സാരിക്കാരിക്കാരിയെ വിമാനത്താവളത്തിന്റെ പലഭാഗത്ത് നിന്നായി കണ്ടവരുണ്ടത്രേ. അതിന് അടുത്തേക്ക് ചെല്ലുമ്പോള്‍ വെള്ളസാരിക്കാരി അപ്രത്യക്ഷമാകും.
Photo Courtesy: Utkarsh Jha
പ്രേതം രണ്ട്: ശാപ്പാട്ട് വീരന്‍ പ്രേതം; വിക്ടോറിയ ഹോസ്പിറ്റല്‍
ബാംഗ്ലൂര്‍ സിറ്റിമാര്‍ക്കറ്റിന് സമീപത്തെ വിക്ടോറിയ ആശുപത്രിയില്‍ പ്രേതബാധയുണ്ടെന്നാണ് പറയപ്പെടുന്നത്. അവിടെ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു യാവാവിന്റെ പാത്രത്തില്‍ നിന്ന് കേസരി ബാത് പെട്ടന്ന് അപ്രത്യക്ഷമായതായി പറയപ്പെടുന്നു. ഈ അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രേ. ഒരു കാപ്പിഗ്ലാസില്‍ നിന്ന് കാപ്പി അപ്രത്യക്ഷമാക്കുക, പാത്രങ്ങളില്‍ വച്ച ഭക്ഷണ അപ്രത്യക്ഷമാക്കുക തുടങ്ങിയവയാണ് ഇവിടുത്തെ പ്രേതത്തിന്റെ ഇഷ്ട പരിപാടി. അതുകൊണ്ട് വിശപ്പിന്റ് ആത്മാവ് എന്നാണ് നാട്ടുകാര്‍ സ്നേഹ പൂര്‍വം ഈ പ്രേതത്തെ വിളിക്കുന്നത്.
Photo Courtesy: Adbutha at English Wikipedia
പ്രേതം മൂന്ന്: നൈറ്റ് ഷിഫ്റ്റുകാരുടെ സ്വന്തം പ്രേതം; എം ജി റോഡ്
എം ജി റോഡ് ഭാഗത്ത് ഒരു പ്രേതമുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വരുന്നവരെ പേടിപ്പിക്കുകയാണ് ഈ പ്രേതത്തിന്റെ പ്രധാന ഹോബി. ഈ പ്രേതത്തിന് ഒരു കഥയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം ജി റോഡിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടി രാത്രിയില്‍ വാഹനമിടിച്ചു മരിച്ചു. ഈ പെണ്‍കുട്ടിയുടെ പ്രേതം ഈ പരിസരത്ത് ചുറ്റി തിരിയുന്നുണ്ടെന്നാണ് പറയുന്നത്. ചില ദിവസങ്ങളില്‍ ഈ റോഡിലൂടെ യാത്ര ചെയ്താല്‍ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നാണ് പറയുന്നത്.
Photo Courtesy: Sandip Bhattacharya
പ്രേതം നാല്: സെമിത്തേരിയിലെ പ്രേതം
സെമിത്തേരിയെന്ന് പറഞ്ഞാല്‍ പ്രേതങ്ങളുടെ തറാവാട് വീടാണല്ലോ. ബാംഗ്ലൂരിലെ സര്‍വാഗ്‌ന നഗറിലെ കാല്‍പള്ളി സെമിത്തേരിയില്‍ പ്രേതങ്ങള്‍ ബീഡിയും വലിച്ച് നടക്കാറുണ്ടത്രേ. അതിലൂടെ പോകുന്നവരെ പേടിപ്പിക്കാന്‍ വേണ്ടി പ്രേതങ്ങള്‍ വിനയന്‍ സിനിമകളിലേത് പോലെ മേയ്ക്കപ്പൊക്കെ ഇട്ട് നാട്ടുകാരെ പേടിപ്പിക്കാറുണ്ടെന്ന് ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Photo Courtesy: Sb2s3
പ്രേതം അഞ്ച്: മാന്‍ഷന്‍ ഹൗസിലെ പ്രേതം
മാന്‍ഷന്‍ ഹൗസ് എന്നാല്‍ നിങ്ങള്‍ ഉദ്ദേശിച്ച സാധനമല്ല. 2014ല്‍ പൊളിച്ച് നീക്കിയ സെന്റ് മാര്‍ക്സ് റോഡിലെ ഒരു ബംഗ്ലാവാണ്. അത് പൊളിച്ച് നീക്കിയിട്ടും അവിടെ പ്രേതങ്ങള്‍ ഒച്ചയും ബഹളവും വച്ച് അലഞ്ഞ് നടക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പ്രേതങ്ങളുടെ ഒരു കാര്യം.
Photo Courtesy: Albert Thomas Watson Penn