സ്പിതി വാലിയെന്ന സ്വർഗ്ഗത്തിന്റെ ഒരു കഷ്മം അടർന്നു വീണ നാടിനെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. ഗംഭീരമെന്നു പറഞ്ഞാൽ പോരാ അതിഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരുന്ന സ്പിതി എന്നും സാഹസിക സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. സഞ്ചാരികൾക്ക് എന്നും വെല്ലുവിളിയുയർത്തി വിൽക്കുന്ന മഞ്ഞിൻരെ മരുഭൂമിയിൽ ഒരിക്കലെങ്കിലും കാലുകുത്തണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. ഒട്ടുമിക്ക സമയത്തും മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ഈ സ്വർഗ്ഗ ഭൂമിയിൽഎന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ കാഴ്ചകളാണ് കാണേണ്ടതെന്നും നമുക്കറിയാം
എന്നാൽ ഇവിടെ എത്തിയാൽ കർശനമായും 'നോ' പറയേണ്ട കാര്യങ്ങൾ ഏറെയുണ്ട്. ടൂറിസം എത്രയൊക്കെ ഈ നാടിനെ ജനങ്ങളുടെ ഇടയിൽ എത്തിച്ചാലും ഇന്നും വർഷത്തിൽ അധിക സമയവും മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ട്, അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ഇടം തന്നെയാണ് സ്പിതി വാലി. അതുകൊണ്ടു തന്നെ ഇവിടെ ചെയ്യുന്ന ചെറിയ ഒരു അബദ്ധം പോലും വലിയ അപകടത്തിലേക്കായിരിക്കാം എത്തിക്കുന്നത്.
ഇതാ സ്പിതി വാലിയിൽ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം....
ലഡാക്കും സ്പിതിയും ഒന്നല്ല
റോഡും വഴികളും..പ്രതീക്ഷകൾ ഒന്നും വേണ്ട
മാറിപ്പോകരുത് ലാഹൗലും സ്പിതിയും
ദൂരം ഒരു പ്രശ്നമാണ്
മിക്കപ്പോഴും നാട്ടിൽ വണ്ടി പറപ്പിക്കുന്നതു പോലെ ഇവിടെയും ചെയ്യാം എന്ന ധാരണയിലാണ് പലപ്പോഴും യാത്ര പ്ലാൻ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഒറ്റ ദിവസം യാത്ര ചെയ്യുവാൻ 200 ഉം 300 ഒക്കെ കിലോമീറ്ററ്‍ വെച്ച് പ്ലാൻ ചെയ്യും. പക്ഷേ, ഇങ്ങനെയൊരു സ്പീഡിൽ ഇവിടെ യാത്ര ചെയ്യാമെന്ന് കരുതുകയേ വേണ്ട. പൊട്ടിപ്പൊളിഞ്ഞ് വണ്ടിയുടെ അടിതട്ടുവാൻ പാകത്തിൽ ഇവിടെ കിടക്കുന്ന റോഡുകൾ ഒരിക്കലും ഒരു ദിവസം 100- 150 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുവാൻ അനുവദിക്കില്ല. ചില വളവുകളും തിരിവുകളുമാവട്ടെ, മണിക്കൂറിൽ പോകുവാന് അനുവദിക്കുക 15-20 കിലോമീറ്റർ വരെ മാത്രമായിരിക്കും.
മദ്യപിച്ച് വാഹനമോടിക്കരുത്
മണാലി ഭാഗത്തുനിന്നും സ്പിതിയിലേക്ക് കയറരുത്
ഇതിനു പകരം ഷിംലയിൽ നിന്നും യാത്ര തുടങ്ങുന്നതാണ്.
മണാലിയിൽ നിന്നും ചന്ദ്രതാലിലേക്ക് പോകരുത്
മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ തന്നെയാണ് ഇവിടെയും പറയുവാനുള്ളത്. അതായത് മണാലിയിൽ നിന്നും സ്പിതി വാലിയിലേക്ക് കയറുന്നതിലെ അപകടങ്ങളും ദോഷങ്ങളും തന്നെയാണ് ഇവിടുത്തെയും വില്ലൻ. മിക്കവരും ആദ്യം ചന്ദ്രതാലിൽ പോയി അവിടെ ഒരു രാത്രി കഴിച്ച് പിറ്റേന്ന് കാസയിലേക്ക് യാത്ര തുടരുന്ന രീതിയാണ് പ്ലാൻ ചെയ്യുക. എന്നാൽ അതല്ല ചെയ്യേണ്ടത്. ഒന്നിനോടും ചേരാതെ കിടക്കുന്ന ചന്ദ്രതാൽ കാസയേക്കാളും ഉയരം കൂടിയ ഇടമാണ്. ഇവിടെ വെച്ച് അക്യൂട്ട് മൗണ്ടെയൻസ് സിക്നെസ്സിന് ഇരയായാൽ ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് ഓർമ്മിക്കുക. രാത്രി മുഴുവൻ ഒന്നും ചെയ്യുവാൻ സാധിക്കാതെ അവിടെ ചിലവഴിക്കേണ്ടി വരും. പകരം ചെയ്യുവാൻ കഴിയുന്ന കാര്യം ആദ്യം കാസയിലെത്തി അവിടെ നിന്നും തിരികെ പോകുന്ന വഴി ചന്ദ്രതാൽ സന്ദർശിച്ച് മടങ്ങുക എന്നതാണ്. ഇത് ആരോഗ്യകരവും സുരക്ഷിതവും ആയിരിക്കുമെന്നു മാത്രമല്ല, എന്തെങ്കിലും സംഭവിച്ചാൽ വൈദ്യസഹായം ലഭിക്കുകയും ചെയ്യും.
അതിബുദ്ധിയും അമിത ആത്മവിശ്വാവും വേണ്ട



Click it and Unblock the Notifications













