വേനലവധിയുടെ സമയമാണ് ഇനി വരുന്നത്. അവധി കുട്ടികൾക്കാണെങ്കിലും അവധിയുടെ ആഘോഷങ്ങളും കുടുംബമായുള്ള ടൂർ പ്രോഗ്രാമുകളും ഒക്കെയായി സംഗതി കളറാക്കുന്നത് മുതിർന്നവരാണ്. അതു മാത്രമല്ല രാജ്യത്തുടനീളം യാത്ര ചെയ്യാനുള്ള മികച്ച സമയം കൂടിയാണ് മാർച്ച് ഏപ്രിൽ, മേയ് മാസങ്ങൾ. നിലവിലെ അവസ്ഥയിൽ ചൂട് അല്പം കൂടുമെങ്കിലും മുൻകരുതലുകൾ എടുത്ത് യാത്ര ചെയ്യാം.
ഈ സമയത്തെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പലയിടങ്ങളും ലിസ്റ്റിൽ ഉണ്ടായിരിക്കും. എവിടെയൊക്കെ പോയാലും ഒഴിവാക്കാൻ പാടില്ലാത്ത,വേനലവധിയിൽ തന്നെ സന്ദർശിക്കേണ്ട, ഒരു സഞ്ചാരി എന്ന നിലയിൽ നിങ്ങൾ ചെയ്തിരിക്കേണ്ട കാര്യങ്ങളും സന്ദർശിക്കേണ്ട ഇന്ത്യയിലെ ചില സ്ഥലങ്ങളും പരിചയപ്പെടാം.

1. ഋഷികേശിലെ റാഫ്ടിങ്
കല്ലിൽതട്ടി പതഞ്ഞൊഴുകുന്ന നദിയിലെ വെള്ളത്തിലൂടെ റാഫ്ടിൽ കിലോമീറ്ററുകൾ സഞ്ചരിക്കാൻ ആഗ്രഹമുണ്ടോ?
സാഹസിക സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ആവേശം നിറഞ്ഞ ഋഷികേശിലെ റിവർ റാഫ്ടിങ് ഈ വേനൽക്കാല യാത്രകളിലെ മസ്റ്റ് ട്രൈ ഐറ്റം കൂടിയാണ്. ഗംഗാ നദിയുടെ സാഹസിക ഇടങ്ങളിലൂടെ റാഫ്ടിൽ പോകുന്ന യാത്ര തുടക്കക്കാര്‍ക്കും ധൈര്യമായി പരീക്ഷിക്കാൻ പറ്റിയ ഒന്നാണ്.
ഇന്ത്യയിൽ ഭീമേശ്വരിയും സന്‍സ്കാര‍് നദിയും ഉൾപ്പെടെ പല ഇടങ്ങളിലും റിവർ റാഫ്ടിങ് ഉണ്ടെങ്കിലും കൂടുതലും ആളുകൾ എത്തുന്നത് ഋഷികേശിലാണ്. ബ്രഹ്മപുരി, മറൈൻ ഡ്രൈവ്, ശിവപുരി, കൗഡിയാല എന്നീ പോയിന്‍റുകളിൽ റാഫ്ടിങ്ങിന് സൗകര്യമുണ്ട്.
2. ആൻഡമാനിലെ സ്കൂബാ ഡൈവിങ്
കടലിനടിയിലെ അത്ഭുത ലോകം കൺമുന്നിൽ എത്തിക്കുന്ന സ്കൂബാ ഡൈവിങ് വേനൽക്കാല യാത്രയിൽ പരീക്ഷിക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡൈവിങ് ലക്ഷ്യസ്ഥാനമായ ആൻഡമാൻ ഇതിനായി തിരഞ്ഞെടുക്കാം. പവിഴപ്പുറ്റുകൾ, മത്സ്യങ്ങൾ, എന്നിങ്ങനെ കൗതുകം ജനിപ്പിക്കുന്ന ഒരുപാട് കാഴ്ചകള്‍ ഇവിടെയുണ്ട്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ ആൻഡമാൻ സ്കൂബാ ഡൈവിങ്ങിന് അനുയോജ്യമായ സമയമാണ്.
തുടക്കക്കാർക്ക് ധൈര്യത്തില് കടിലിറങ്ങി സാഹസിക പരീക്ഷിക്കാൻ ഇവിടെ പറ്റും. 2500 രൂപാ മുതൽ ഒരു ഡൈവിങ്ങിന് ചെലവ് വരും. ശരാശരി 30 മിനിറ്റ് വരെയാണ് ഒരു സ്ലോട്ടിലെ സമയം. സ്കൂബാ സർട്ടിഫിക്കേഷനും ഇവിടുത്തെ ഡൈവിങ് സ്ഥാപനങ്ങളിൽ നിന്നും സ്വന്തമാക്കാം.
3. ദാൽ തടാകത്തിലെ ശിക്കാരാ യാത്ര
കാശ്മീർ എന്നുപറയുമ്പോൾ തന്നെ മനസ്സിലെത്തുന്ന ചിത്രങ്ങളിലൊന്ന് ദാൽ തടാകവും ശിക്കാര വള്ളത്തിലുള്ള യാത്രയുമാണ്. ധാൽ തടാകത്തിലൂടെ ശിക്കാര യാത്ര നടത്തിയില്ലെങ്കിൽ കാശ്മീർ യാത പൂർണ്ണമാകില്ല എന്നുതന്നെ പറയാം. തടാകത്തിന്‍റെ ഭംഗി ആസ്വദിക്കാനും ഇവിടുത്തെ സംസ്കാരത്തിന്‍റെ ഒരു ഭാഗമാകുവാനും ഈ യാത്ര സഹായിക്കുകയും ചെയ്യും.
നിങ്ങൾക്ക് ഒരു ദിവസത്തേയ്ക്ക് മുഴുവനായോ അല്ലെങ്കിൽ മണിക്കൂറുകൾ കണക്കാക്കിയോ ശിക്കാര വാടകയ്ക്ക് എടുക്കാം. ഹാഫ്‍ഡേ ചാർജിലും ലഭിക്കും. നാല് മണിക്കൂർ നേരത്തേയ്ക്ക് 1500 രൂപയിലധികമാകും അരദിവസത്തെ നിരക്ക്. ദാൽ തടാകത്തിന്‍റെ ഏതുഭാഗത്തു നിന്നും ആരംഭിക്കാം, ദാൽ ഗേറ്റിന് അടുത്തുള്ള ഗാത്ത് 7 വഴിയുള്ള റൈഡും ഗാത്ത് 23 വഴിയുള്ള റൈഡും മികച്ചതാണെന്നാണ് അഭിപ്രായം.
4. ഖാജ്ജിയാറിലെ പാരാഗ്ലൈഡിങ്
ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഖാജ്ജിയാർ. കേരളത്തിൽ വേനൽ കത്തി ജ്വലിക്കുമ്പോൾ ഹിമാചൽ പ്രദേശിന്‍റെ ഭാഗമായ ഖാജ്ജിയാറില്‍ മഞ്ഞുപെയ്യുകയായിരിക്കും. ഡൽഹൗസിയിൽ നിന്നും വെറും 26 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പച്ചപ്പിനും പുൽമേടുകൾക്കും പ്രസിദ്ധമാണ്.
പാരാഗ്ലൈഡിങ്ങിന് പ്രസിദ്ധായ ഇവിടെ മധ്യവേനലവധിക്കാലത്ത് വരാം. 2000-4000 രൂപാ നിരക്കിലാണ് ചാർജ് വരുന്നത്. സാഹസിക സഞ്ചാരികളാണ് നിങ്ങളെങ്കിൽ നിർബന്ധമായും വേനൽ യാത്രയിൽ ഇവിടേക്ക് വരാം. മാർച്ച് മുതൽ ജൂൺ വരെ ഇവിടം പാരാഗ്ലൈഡിങ്ങിന് അനുയോജ്യമായ സമയമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














