Search
  • Follow NativePlanet
Share
» »ഒറ്റ ടിക്കറ്റിൽ 56 ദിവസം യാത്ര, എട്ടു സ്റ്റോപ്പുകൾ! ഇന്ത്യൻ റെയിൽവേയുടെ കിടിലൻ സൗകര്യം, വിനോദയാത്രകൾക്ക് ലാഭം

ഒറ്റ ടിക്കറ്റിൽ 56 ദിവസം യാത്ര, എട്ടു സ്റ്റോപ്പുകൾ! ഇന്ത്യൻ റെയിൽവേയുടെ കിടിലൻ സൗകര്യം, വിനോദയാത്രകൾക്ക് ലാഭം

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗമാണ് റെയിൽവേ. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളും റെയിൽവേ ശൃംഗലയാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ദീർഘദൂര യാത്രകൾക്ക് കുറഞ്ഞ ചെലവിൽ സുഖകരമായ യാത്രയാണ് റെയിൽവേ ഉറപ്പ് നല്കുന്നത്. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നിരവധി സേവനങ്ങളാണ് നല്കുന്നത്. എന്നാൽ അതിൽ പലതും യാത്രക്കാര്‌ക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. അത്തരത്തിൽ റെയിൽവേ ദീർഘദൂര യാത്രകൾക്കായി നല്തുന്ന സേവനമാണ് സർക്കുലാർ യാത്രാ ടിക്കറ്റ്.

എന്താണ് റെയിൽവേയുടെ സർക്കുലാർ യാത്രാ ടിക്കറ്റ് എന്നറിയാമോ? ഒരു സ്ഥലത്തു നിന്നും യാത്ര ആരംഭിച്ച് അവിടെ തന്നെ അവസാനിപ്പിക്കുന്ന രീതിക്ക് ടിക്കറ്റ് എടുക്കുന്നതാണിത്. ഉദാഹരണത്തിന് നിങ്ങൾ എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂ ഡൽഹിയിലേക്കാണ് യാത്ര പ്ലാന്‍ ചെയ്യുന്നത്. ഈ യാത്രയ്ക്ക് നിങ്ങൾ സർക്കുലാർ ടിക്കറ്റ് എടുക്കുന്നത് കൊച്ചിയിൽ യാത്ര ആരംഭിച്ച് കൊച്ചിയിൽ അവസാനിക്കുന്ന വിധത്തിലാണ്.

Travel For 56 Days On Single Ticket-

വിനോദ യാത്രകൾ, തീർത്ഥയാത്രകൾ, പ്രത്യേക ആവശ്യങ്ങൾക്കായി പോയി മടങ്ങിയെത്തുന്ന യാത്രകൾ, ദീർഘദൂര യാത്രകൾ തുടങ്ങിയവയ്ക്കെല്ലാം യാത്രക്കാർക്ക് ഈ സർക്കുലാർ ടിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. ഒരുപാട് ടിക്കറ്റ് എടുക്കാൻ നിൽക്കാതെ ഒറ്റ ടിക്കറ്റിൽ പലയിടങ്ങളിലൂടെ കറങ്ങി യാത്ര തുടങ്ങിയ ഇടത്തു തന്നെ എത്തിച്ചേരാൻ സാധിക്കും.

ഒറ്റ ടിക്കറ്റിൽ 56 ദിവസം യാത്ര

സർക്കുലാർ യാത്രാ ടിക്കറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങള്‌ക്ക് ഒറ്റ ടിക്കറ്റിൽ 56 ദിവസം വരെ യാത്ര ചെയ്യാം എന്നതാണ്. വിവിധ റൂട്ടുകളിൽ ഇഷ്ടംപോലെ യാത്ര ചെയ്യാൻ ഇത് സഹായിക്കുന്നു. മാത്രമല്ല, സാധാരണ പോയിന്‍റ് ടു പോയിന്‍റ് ടിക്കറ്റ് നിരക്കുകളേക്കാൾ സർക്കുലാർ യാത്രാ ടിക്കറ്റ് നിരക്ക് കുറവാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പണം ലാഭം മാത്രമല്ല, സമയ ലാഭവും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ അസൗകര്യങ്ങളും ഇത് ഒഴിവാക്കുന്നു.

സർക്കുലാർ ടിക്കറ്റിൽ പരമാവധി എട്ട് സ്റ്റോപ്പേജുകളാണ് റെയില്‍വേ അനുവദിക്കുന്നത്. ഏതു ക്ലാസ് ടിക്കറ്റിലും സർക്കുലാർ ടിക്കറ്റ് എടുക്കാം എന്ന പ്രത്യേകതയും ഉണ്ട്. ഈ ടിക്കറ്റ് കാലാവധിയിൽ ഏത് ട്രെയിനിലും നിങ്ങൾക്ക് യാത്ര ചെയ്യാം,

എങ്ങനെ റെയില്‍വേയുടെ സർക്കുലാർ ടിക്കറ്റ് എടുക്കാം

സാധാരണ ട്രെയിൻ ടിക്കറ്റ് പോലെ ഓണ്‍ലൈൻ വഴിയോ ഏജന്‍റുമാർ വഴിയോ ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ സർക്കുലാർ ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല. നിങ്ങളുടെ യാത്രാ വിവരങ്ങളുമായി നിങ്ങൾ യാത്ര തുടങ്ങുന്ന സ്റ്റേഷൻ ഉൾപ്പെടുന്ന ഡിവിഷൻ പരിധിയിൽ വരുന്ന ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജരെ സമീപിക്കുകയാണ് ആദ്യ പടി.
ഇവിടെ നിങ്ങളുടെ യാത്രാ റൂട്ട് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിട്ട് ഒരു നിശ്ചിത ഫോർമാറ്റിൽ സ്റ്റേഷൻ മാനേജരെ അറിയിക്കുകയാണ് ചെയ്യുന്നത്.

ഇനി ഈ ഫോമുമായി നിങ്ങൾ യാത്ര തുടങ്ങുന്ന റെയിൽവേ സ്റ്റേഷന്‍റെ ബുക്കിങ് ഓഫീസിൽ ചെന്നാൽ സർക്കുലാർ ടിക്കറ്റ് വാങ്ങാം. ഇനി റിസർവേഷൻ ഓഫീസറെ സമീപിച്ചാൽ സ്റ്റോപ്പേജ് പോയിന്‍റുകളില്‍ താമസസൗകര്യം റിസർവ് ചെയ്യാം. ഇതിനു ശേഷമാണ് റിസർവ് ചെയ്ത ടിക്കറ്റ് യാത്രക്കാരന് ലഭിക്കുന്നത്.

സർക്കുലര്‍ ടിക്കറ്റ് ഗുണങ്ങൾ

സർക്കുലർ യാത്രാ ടിക്കറ്റ് യാത്രക്കാരൻ്റെ അധിക ചെലവ് കുറയ്ക്കുന്നു. യാത്രയ്ക്കിടെ വ്യത്യസ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയവും ഇത് ലാഭിക്കുന്നു. എല്ലായിടത്തുനിന്നും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള പ്രശ്നം ഇത് ഇല്ലാതാക്കുന്നു. ഈ ടിക്കറ്റിൻ്റെ നിരക്ക് ടെലിസ്കോപ്പിക് നിരക്കിൽ നിർണ്ണയിക്കപ്പെടുന്നു, അതായത്, നിങ്ങൾ എവിടെയാണ് യാത്ര ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+