85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1930 മാര്‍ച്ച് പന്ത്രണ്ടിന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ ദണ്ഡിയാത്രയേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. ബ്രിട്ടീഷുകാരുടെ നിയത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര സമര പോരാളികള്‍ ഉപ്പുകുറുക്കി പ്രധിഷേധിച്ചത് ഗുജറാത്തിലെ ദണ്ഡി കടല്‍ തീരത്താണ്.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങള്‍ ഒരു വികാരമായി മനസില്‍ സൂക്ഷിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഗുജറാത്തിലേക്ക് യാത്ര ചെയ്താല്‍ ദണ്ഡി കടല്‍ തീരത്തും ഒന്ന് സന്ദര്‍ശിക്കുക പതിവാണ്. രാഷ്ട്രപിതാവിനേയും സ്വാതന്ത്ര്യ സമരത്തേയും അനുസ്മരിക്കാന്‍ 85 വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഒന്ന് ദണ്ഡി യാത്ര നടത്തിയാലോ?
3000 രൂപ വരെ ലാഭം കിട്ടുന്ന ഫ്രീ കൂപ്പണിന് ക്ലിക്ക് ചെയ്യുക
ദണ്ഡി യാത്രയേക്കുറിച്ച്
സബര്‍മതി ആശ്രമത്തില്‍ നിന്നാണ് ഗാന്ധിജി സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ദണ്ഡിയിലേക്ക് യാത്ര തിരിച്ചത്. ഗുജറാത്തിലെ ഒരു തീരപ്രദേശമാണ് ദണ്ഡി. സബര്‍മതി ആശ്രമത്തില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരമുള്ള ദണ്ഡിയിലേക്ക് കാല്‍നടയായാണ് ഗാന്ധിജിയും സംഘവും യാത്ര തിരിച്ചത്. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ഏപ്രില്‍ അഞ്ചിനാണ് ഗാന്ധിജിയും സംഘവും ദണ്ഡിയില്‍ എത്തിച്ചേര്‍ന്നത്.

സബര്‍മതിയേക്കുറിച്ച്
സബര്‍മതി ആശ്രമം ഇപ്പോള്‍ ഗാന്ധി ആശ്രമം എന്നാണ് അറിയപ്പെടുന്നത്. ഈ ആശ്രമം 1917ലാണ് സബര്‍മതി നദിയുടെ തീരത്ത് മഹാത്മാഗാന്ധി സ്ഥാപിച്ചത്.
1917 മുതല്‍ ഗാന്ധിജി കൊല്ലപ്പെടുന്ന വര്‍ഷം വരെ രാഷ്ട്രപിതാവിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും നേര്‍സാക്ഷിയാണ് ഈ ആശ്രമം. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖദി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ഇവിടം കേന്ദ്രീകരിച്ചാണ് തുടക്കമിട്ടത്. മുന്‍കൂട്ടി അനുമതി വാങ്ങിയത്തുന്ന സന്ദര്‍ശകരെ ആശ്രമത്തിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ടുചെന്ന് കാണിക്കാന്‍ ഗൈഡുമാരുടെ സേവനം ലഭിക്കും.

Photo Courtesy: Rahulogy
സബര്‍മതിയില്‍ എത്തിച്ചേരാന്‍
ഗുജറാത്തിലെ അഹമ്മദ്‌ബാദിലാണ് സബര്‍മതി ആശ്രമം സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് ഓരോ 20 മിനുറ്റിലും ഇവിടേയ്ക്ക് ബസ് ലഭിക്കും. ബസില്‍ അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ സബര്‍മതിയില്‍ എത്തിച്ചേരാം. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരമുണ്ട് സബര്‍മതി ആശ്രമത്തിലേക്ക്. അഹമ്മദാബാദിനേക്കുറിച്ച് വായിക്കാം.
ദണ്ഡിയിലേക്ക്
സബര്‍മതി ആശ്രമത്തില്‍ നിന്ന് വഡോദര വഴി അഞ്ച് മണിക്കൂര്‍ യാത്ര ചെയ്യണം കടലോര ഗ്രാമമായ ദണ്ഡിയില്‍ എത്തിച്ചേരാന്‍. ഗുജറാത്തിലെ വല്‍സാദ് എന്ന തീരദേശ ജില്ലയിലാണ് ദണ്ഡി സ്ഥിതി ചെയ്യുന്നത്. വല്‍സാദിനേക്കുറിച്ച് വായിക്കാം.

ദണ്ഡിയേക്കുറിച്ച്
വല്‍സാദ് ജില്ലയിലെ നവസാരി നഗരത്തോട് ചേര്‍ന്നാണ് ദണ്ഡി എന്ന ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മഹാത്മാഗാന്ധി ഉപ്പ് സത്യഗ്രഹം നടത്തിയതിന്റെ ഒരു സ്മാരകം അവിടെയുണ്ട്.

വരുന്ന വഴിയില്‍ വഡോദര
ദണ്ഡിയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ കടന്നു പോകുന്ന ഗുജറാത്തിലെ പ്രമുഖ നഗരമാണ് വഡോദര. ബറോഡ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. സുന്ദരമായ കൊട്ടാരങ്ങള്‍ക്കും ഉദ്യാനങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് വഡോദര. വഡോദരയേക്കുറിച്ച് വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











