Search
  • Follow NativePlanet
Share
» »രാശി നോക്കി പ്ലാന്‍ ചെയ്യാം സെപ്റ്റംബര്‍ യാത്രകള്‍..ഷില്ലോങ് മുതല്‍ ബദാമി വരെ!!

രാശി നോക്കി പ്ലാന്‍ ചെയ്യാം സെപ്റ്റംബര്‍ യാത്രകള്‍..ഷില്ലോങ് മുതല്‍ ബദാമി വരെ!!

ഇതാ ഈ സെപ്റ്റംബര്‍ മാസത്തില്‍ രാശിയനുസരിച്ച് പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ നോക്കാം...

ഒരു ജീവിതം മതിയാവില്ല ഈ ലോകം കണ്ടുതീര്‍ക്കുവാന്‍. വ്യത്യസ്തതകള്‍ നിറഞ്ഞ ആയിരക്കണക്കിന് ഇടങ്ങള്‍ക്കിടയില്‍ എവിടേക്ക് പോകണമെന്ന് ആലോചിക്കുന്ന സഞ്ചാരികള്‍ പലപ്പോഴും ഇങ്ങനെയൊരു ആശങ്കയില്‍ എത്താറുണ്ട്. ഏതു സ്ഥലം ഒഴിവാക്കണം എന്നും ഏത് തിരഞ്ഞെടുക്കണമെന്നും എന്നത് ഇത്തവണ രാശികള്‍ക്ക് വിട്ടുകൊടുത്താലോ? ഇതാ ഈ സെപ്റ്റംബര്‍ മാസത്തില്‍ രാശിയനുസരിച്ച് പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ നോക്കാം...

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

സ്വതവേ സാഹസികരാണ് ഏരിസ് രാശിക്കാര്‍. എപ്പോഴും ആക്റ്റീവായി നില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഇവര്‍ യാത്രയിലും അങ്ങനെയുള്ള ഇടങ്ങള്‍ വേണം കണ്ടെത്തുവാന്‍. ഇന്ത്യയുടെ മഞ്ഞുമരുഭൂമി എന്നറിയപ്പെടുന്ന നുബ്രാ വാലി ഇത്തരത്തില്‍ സാഹസികത പ്രദാനം ചെയ്യുന്ന ഇടമാണ്. നിങ്ങളുടെ ഉള്ളിലെ കരുത്തിനെ പരമാവധി പുറത്തെടുക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിരവധിയുണ്ട് നുബ്രയിലേക്കുള്ള യാത്രയില്‍. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് ഇവിടമുള്ളത്.
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വഴികളും മാറിമാറി വരുന്ന കാലാവസ്ഥയും ഭൂപ്രകൃതിയും പിന്നിട്ട് ഒടുവിലെത്തുന്ന മനോഹരമായ കാഴ്ചകള്‍ ഉള്ളം കുളിര്‍പ്പിക്കുന്നവാണെന്ന കാര്യത്തില്‍ സംശയമില്ല.

PC:Shubham Sharma

ടോറസ് (ഏപ്രിൽ 20-മേയ് 20)

ടോറസ് (ഏപ്രിൽ 20-മേയ് 20)

ടോറസ് രാശിക്കാരെ സംബന്ധിച്ചെടുത്തോളം വലിയ സാഹസികതയൊന്നും അല്ല ഇവര്‍ നോക്കുന്നത്. സ്വാദിഷ്ടമായ ഭക്ഷണം, ഉന്മേഷദായകമായ പാനീയങ്ങൾ, മനോഹരമായ കാഴ്ചകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് ഇവരുടെ ശ്രദ്ധ. അതുകൊണ്ടു തന്നെ ഇതലെല്ലാം ലഭിക്കുന്ന, വലിയ ആയാസമില്ലാതെ എത്തിപ്പെടുവാന്‍ സാധിക്കുന്ന വര്‍ക്കല ബീച്ച് പോലുള്ള ഇടങ്ങള്‍ ഇവര്‍ക്ക് തിരഞ്ഞടുക്കാം, ലാളിത്യമാണ് യാത്രകളിലെ ഇവരുടെ മറ്റൊരു പ്രത്യേകത.

PC:Raimond Klavins

ജെമിനി(മെയ് 21- ജൂൺ 20)

ജെമിനി(മെയ് 21- ജൂൺ 20)

പൊതുവേ അടങ്ങിയിരിക്കാത്ത പ്രകൃതക്കാരാണ് ജമിനി രാശിക്കാര്‍. പുതിയ സ്ഥലങ്ങളും കാണാക്കാഴ്ചകളുമാണ് അവരെ എന്നും ആകര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ അധികം 'എക്സ്പ്ലോര്‍' ചെയ്യാത്ത ഇടങ്ങള്‍ വേണം യാത്രയില്‍ തിരഞ്ഞെടുക്കുവാന്‍. അരുണാചല്‍ പ്രദേശ്, മേഘാലയ, സിക്കിം പോലുള്ള സംസ്ഥാനങ്ങള്‍ ഈ മാസത്തെ യാത്രകള്‍ക്കായി ജെമിനി രാശിക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ഉള്ളിലെ സഞ്ചാരിയെ തൃപ്തിപ്പെടുത്തിയേക്കാം.

PC:Pulak Bhagawati

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

മറ്റേതു രാശിക്കാരേക്കാളും വാട്ടര്‍സ്പോര്‍ടുകളോടും അത്തരത്തിലുള്ള ഡെസ്റ്റിനേഷനുകളോടും താല്പര്യമുള്ളവരാണ് ക്യാന്‍സര്‍ രാശിക്കാര്‍. അവര്‍ക്ക് ഈ മാസത്തെ യാത്രയില്‍ ധൈര്യപൂര്‍വ്വം ഗോകര്‍ണ തിരഞ്ഞെടുക്കാം. ബീച്ച് ഷാക്കുകളിലെ താമസം, പുലര്‍ച്ചെ മുതല്‍ രാവേറെ വരെ ബീച്ചുകളിലെ സാഹസികതകള്‍, ബീച്ച് ജീവിതം ഇങ്ങമെ കടലുമായി ബന്ധപ്പെട്ട നിരവധി ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുവാന്‍ ഗോകര്‍ണയില്‍ അവസരങ്ങളുണ്ട്.

PC:Thanuj Mathew

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

കലയിലും ചരിത്രത്തിലും താല്പര്യമുള്ളവരാണ് സ്വതവേ ലിയോ രാശിയിലുള്ളവര്‍. മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ മടുപ്പു തോന്നിയേക്കാവുന്ന തരത്തില്‍ ചരിത്രസ്ഥാനങ്ങളിലേക്ക് പോകുവാനും എക്സ്പ്ലോര്‍ ചെയ്യുവാനും ഇവര്‍ താല്പര്യപ്പെടുന്നു. കര്‍ണ്ണാടകയിലെ ബദാമി ഇവര്‍ക്ക് ഈ സെപ്റ്റംബര്‍ മാസത്തിലെ യാത്രകള്‍ക്കായി തിരഞ്ഞെടുക്കാം. ബാഗൽക്കോട്ട് ജില്ലയിൽ കിടക്കുന്ന ഈ ചരിത്രസ്ഥാനം ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലം കൂടിയാണ്. അതിപുരാതന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

PC:ANANYA ANAND

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

കണ്ണുകള്‍ക്ക് മനോഹരമായ കാഴ്ചകള്‍ നല്കുന്ന ഇടങ്ങളാണ് വിര്‍ഗോ രാശിക്കാര്‍ തിരഞ്ഞെടുക്കുന്നത്. ജയ്പൂരോ ഉദയ്പൂരോ പോലുള്ള മനോഹരമായ കാഴ്ചകള്‍ നല്കുന്ന ഇടങ്ങള്‍ ഇവര്‍ യാത്രകള്‍ക്ക് തിരഞ്ഞെടുക്കും. നീലനഗരം എന്നറിയപ്പെടുന്ന ഉദയ്പൂര്‍ പടിഞ്ഞാറിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. ഒരു നഗരത്തിന് ചരിത്രത്തോട് ചേര്‍ന്നുനിന്ന് എത്ര ഭംഗിയുള്ളതാകുവാന്‍ സാധിക്കുമോ അത്രത്തോളം ഭംഗി ഉദയ്പൂരില്‍ നിങ്ങള്‍ക്ക് കാണാം.

PC:Chirag Purohit

ലിബ്രാ (സെപ്റ്രംബർ 23-ഒക്ടോബർ 22)

ലിബ്രാ (സെപ്റ്രംബർ 23-ഒക്ടോബർ 22)

എല്ലാ കാര്യങ്ങളിലും ഒരു ബാലന്‍സ് നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവരാണ് ലിബ്രാ രാശിയിലുള്ളവര്‍. എത്ര വലിയ ആഘോഷമാണെങ്കിലും അതിലൊരു ശാന്തത കണ്ടെത്തുവാനും അത് അനുഭവിക്കുവാനും ഇവര്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ വയനാട് ഇവര്‍ക്ക് പറ്റിയ ലക്ഷ്യസ്ഥാനമാണ്. അതിമനോഹരമായ യാത്രകളും എത്തിപ്പെടുവാന്‍ ഇഷ്ടംപോലെ സ്ഥലങ്ങളുമുള്ള ഇവിടെ സമാധാനം കണ്ടെത്തുവാനും ഇവര്‍ക്ക് കഴിയും.

PC:Ganesh Krishnan R

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

തേയിലത്തോട്ടങ്ങള്‍, താഴ്വരകള്‍, കാടുകള്‍, മഞ്ഞുപുതച്ചു നില്‍ക്കുന്ന കുന്നുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട് സ്കോര്‍പിയോ രാശിക്കാര്‍ക്ക് മൂന്നാര്‍ അവരുടെ യാത്രാ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍. പ്രകൃതിയോട് ചേര്‍ന്നു നിന്ന് പരമാവധി ആസ്വദിക്കുവാനുള്ള അവസരമാണ് മൂന്നാര്‍ നല്കുന്നത്.

PC:Avin CP

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

സാഹസികതയും കൗതുകവും.. സാജിറ്റേറിസ് രാശിക്കാരെ വിശേഷിപ്പിക്കുവാനുള്ള നിരവധി വാക്കുകളില്‍ രണ്ടെണ്ണം മാത്രമാണിത്. അതുകൊണ്ടുതന്നെ ഈ തവണയുള്ള യാത്രകളില്‍ നിങ്ങളുടെ സാഹസികത പരീക്ഷിക്കുവാന്‍ കഴിയുന്ന ഇടങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഷില്ലോങ്ങിലെ ജീവനുള്ള വേരുപാലങ്ങള്‍ ഒരു മികച്ച ഓപ്ഷനാണ്. ട്രക്കിങ്, പരിചിതമല്ലാത്ത ഭൂപ്രകൃതി, പുതിയ ആളുകള്‍, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

PC:Hadwt

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

സംസ്കാരത്തിനും പാരമ്പര്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നവരാണ് കാപ്രികോണ് രാശിക്കാര്‍. ഈ സെപ്റ്റംബര്‍ മാസത്തിലെ യാത്രകള്‍ക്കായി ഈ രാശിക്കാര്‍ക്ക് ലക്നൗ തിരഞ്ഞെടുക്കാം. നവാബ് രുചികളും ചരിത്ര ഇടങ്ങളും ഒക്കെയായി നിരവധി കാര്യങ്ങള്‍ ഈ നഗരം വാഗ്ദാനം ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബരാ ഇമാംബര

PC:MohitW1

ഐആര്‍സിടിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ ചിലവ് കുറഞ്ഞ ലഡാക്ക് പാക്കേജുകള്‍, അപ്പോള്‍ ബാഗ് പാക്ക് ചെയ്യുവല്ലേ?!!

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അലമ്പും ബഹളവുമില്ലാത്ത യാത്രകള്‍ ആണ് അക്വേറിയസ് രാശിക്കാര്‍ക്ക് പ്രിയം. തിരക്കില്ലാതെ ഓരോ ഇടവും ആസ്വദിച്ച് മാത്രം പോകുവാനാണ് ഇവര്‍ താല്പര്യപ്പെടുന്നത്. ഇതിനായി കര്‍ണ്ണാടകയിലെ ഹൊന്നാവര്‍ പോലുള്ള ഇടങ്ങള്‍ തിരഞ്ഞെടുക്കാം, മനസ്സിനും ശരീരത്തിനും ഒരുപോലെ സമാധാനം നല്കുന്ന തരത്തിലുള്ള യാത്രാനുഭവങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.

PC:Aswathy N

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

ശാന്ത ഒരു യാത്രാ ലക്ഷ്യസ്ഥാനം ഇഷ്ടപ്പെടുന്നവരാണ് പിസസ് രാശിയിലുള്ളവര്‍. ജലചിഹ്നമായതിനാൽ അവര്‍ക്ക് ഇത്തരത്തില്‍ ലക്ഷ്ദ്വീപ്, ആന്‍ഡമാന്‍ പോലുള്ള സ്ഥലങ്ങളായും ഇഷ്ടപ്പെടുക,. സമുദ്രത്തിന്റെ ശാന്തതയാൽ ചുറ്റപ്പെട്ട് കിടക്കുന്ന അനുഭവം നല്കുന്ന ഇടങ്ങളാണ് ഇവര്‍ യാത്രയില്‍ കൂടുതലും തിരഞ്ഞെടുക്കുക.

PC:Swati Kedia

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel adventure travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+