Search
  • Follow NativePlanet
Share
» »അ‌‌ത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ച ചെ‌ട്ടിനാട്

അ‌‌ത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ച ചെ‌ട്ടിനാട്

By Maneesh

അ‌‌‌ത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന നിരവധി കാര്യങ്ങള്‍ ഒളിപ്പിച്ച് വച്ചി‌രിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. ‌സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന നിരവധി സ്ഥലങ്ങളുണ്ട് തമിഴ് നാട്ടില്‍ അ‌തില്‍ ഒന്നാണ് കാരക്കുടി. ചെട്ടിനാട് എന്ന വ്യത്യസ്ത സാംസാകരികത പേറുന്ന വിശാല ഭൂമികയുടെ തലസ്ഥാനമാണ് കാരക്കുടി.

ചെ‌ട്ടിനാട്

കാ‌രക്കു‌ടി ഉള്‍പ്പടെ എഴുപതോളം ഗ്രാമങ്ങളും ടൗണുകളും ചേരുന്നതാണ് ചെ‌ട്ടിനാട്. നാട്ടുകോട്ടൈ ചെട്ടിയാര്‍ വൈശ്യ സമുദായമാണ് ഈ നാടിനെ പുകഴ്‌പ്പെ‌റ്റ ഒരു സ്ഥലമാക്കി മാറ്റിയത്.

അ‌‌ത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ച ചെ‌ട്ടിനാട്

Photo Courtesy: Natesh Ramasamy

ചെട്ടിയാര്‍

ചോള രാജക്കന്മാരുടെ കാലത്തെ ര‌ത്ന വ്യാപരികളായിരുന്നു ചെട്ടിയാന്മാര്‍. പണം പലിശയ്ക്ക് കൊടുക്കുന്ന‌വരയാണ് പിന്നീട് ഇവര്‍ അറിയപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം ചെട്ടിയാര്‍ സമുദായ‌ത്തില്‍പ്പെട്ട ആളാണ്.

ചെട്ടിനാടന്‍ കാഴ്ചകള്‍

ചെ‌ട്ടിനാടന്‍ കാഴ്‌ചകള്‍ തേടി കാരക്കുടി‌യില്‍ എത്തിച്ചേരുന്ന ആരേയും നിരാശപ്പെടുത്തില്ല. ചെട്ടിനാടന്‍ കാഴ്ചകളില്‍ ഏറ്റവും പ്രശസ്തം ചെട്ടിനാട് കൊ‌ട്ടാരമാണ്.

അ‌‌ത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ച ചെ‌ട്ടിനാട്

Photo Courtesy: Natesh Ramasamy

‌ചെട്ടിനാട് കൊട്ടാരം

കാരക്കുടിയിലെ കാനാടുകാത്താന്‍ എന്ന ഗ്രാമത്തിലാണ് ചെട്ടിനാടിന്റെ യശസ് ഉയര്‍ത്തിക്കാണിക്കുന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഡോക്ടര്‍ അണ്ണാമല ചെട്ടിയാരാണ് 1912 ല്‍ ഇത് രൂപകല്പന ചെയ്തത്.

ആത്തംഗുഡി ഗ്രാമം

കൈകൊണ്ട് നിര്‍മ്മിക്കുന്ന ഓടുകള്‍ക്ക് പേരുകേട്ട ആത്തംഗുഡി ഗ്രാമം ചെ‌‌ട്ടിനാടിന്റെ ഭാഗമാണ് ഇവിടെ നിര്‍മ്മിക്കുന്ന ഓടുകള്‍ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

കാരക്കുടിയിലെ കൂടുതല്‍ കാഴ്ചകള്‍ പരിചയപ്പെടാം

കാരക്കുടിയേക്കുറിച്ച് വായിക്കാം

എ‌ത്തിച്ചേരാന്‍

മധുരയില്‍ നിന്നും ട്രിച്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് കാരക്കുടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കാരക്കുടിയിലേക്ക് നിരന്തരം ബസുകള്‍ പുറപ്പെടുന്നുണ്ട്. ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കാരക്കുടിയില്‍ എത്തിച്ചേരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: tamil nadu villages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+