Search
  • Follow NativePlanet
Share
» »മാറിച്ചിന്തിക്കാം...യാത്രകളെ മാറ്റിമറിക്കാം...യാത്രകളിലെടുക്കാം പുതിയ തീരുമാനങ്ങള്‍

മാറിച്ചിന്തിക്കാം...യാത്രകളെ മാറ്റിമറിക്കാം...യാത്രകളിലെടുക്കാം പുതിയ തീരുമാനങ്ങള്‍

ഇതാ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ പുതുവര്‍ഷത്തില്‍ എടുക്കുവാന്‍ പറ്റിയ തീരുമാനങ്ങളെക്കുറിച്ച് കൂട‌ുതല്‍ വായിക്കാം

ലോകത്തെതന്നെ അടിമുടി മാറ്റിമറിച്ച വര്‍ഷങ്ങളിലൊന്നാണ് 2021. ഏറ്റവും കുറഞ്ഞ വാക്കുകളില്‍ 'സംഭവബഹുലം' എന്നുതന്നെ വിശേഷിപ്പിക്കാം. ജീവിതത്തെയും ചിന്താരീതികളെയുമെല്ലാം മാറ്റിമറിച്ച 2021 ല്‍ നിന്നും വ്യത്യസ്തമായി പുതുവർഷത്തെ ഏറ്റവും മികച്ച രീതിയിൽ കൊണ്ടുവരാനുള്ള സമയമാണിത്. നമ്മുടെ തീരുമാനങ്ങളില്‍ ഏതൊക്കെ മാറ്റണമെന്നും ഏതൊക്കെ നിലനിര്‍ത്തണമെന്നു പുനര്‍വിചിന്തനം ചെയ്യുവാനുള്ള സമയം കൂ‌ടിയാണിത്. ഇതാ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ പുതുവര്‍ഷത്തില്‍ എടുക്കുവാന്‍ പറ്റിയ തീരുമാനങ്ങളെക്കുറിച്ച് കൂട‌ുതല്‍ വായിക്കാം

തനിയെ പോകാം യാത്രകള്‍

തനിയെ പോകാം യാത്രകള്‍

നമുക്ക് വളരുവാനും ചുറ്റുമുള്ള ലോകത്തെ കണ്ണുതുറന്നു കാണുവാനും മനസ്സിലാക്കുവാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് യാത്രകള്‍. പ്രത്യേകിച്ചും തനിയെയുള്ള യാത്രകള്‍. വിശാലമായ ലോകത്തെ സ്വയം മനസ്സിലാക്കുവാനും നേരിടുവാനും തനിച്ചുള്ള യാത്രകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. നിങ്ങള്‍ എല്ലായ്പ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന ഒറ്റയ്ക്കുള്ള യാത്രകള്‍ പോകുവാന്‍ പറ്റിയ സമയം 2022 ലാണ്. ചെറിയ യാത്രകള്‍ ചെയ്ത് ശീലിച്ച് വലിയ ഒറ്റയ്ക്കുള്ള യാത്ര ചെയ്യുന്നതായിരിക്കും മിക്കപ്പോഴും . എന്തായാലും , ഒറ്റയ്ക്ക് പോകാനുള്ള ഭയം നിങ്ങളെ തടയാൻ അനുവദിക്കരുത്.

വരുന്നിടത്തുവെച്ചു കാണാം!!

വരുന്നിടത്തുവെച്ചു കാണാം!!

യാത്രകളുടെ രസം എന്നതുതന്നെ ചിലസമയത്തെ അതിന്റെ സ്വാഭാവീകതയും അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ്. യാത്രയുടെ ഏറ്റവും വലിയ ആനന്ദങ്ങളിലൊന്ന് അതിന്റെ സ്വതസിദ്ധമായ സ്വഭാവമാണ്. ഒരിക്കലും സുഹൃത്തുക്കളോ പരിചയക്കാരോ ആകുമെന്ന് വിചാരിക്കാത്ത ആളുകള്‍ ജീവിതത്തില്‍ കടന്നുവരുന്ന ഒരു വഴി യാത്രകളാണ്. വളരെ മികച്ച സൗഹൃദങ്ങള്‍ യാത്രകള്‍ നല്കും. അപ്രതീക്ഷിതമായി യാത്രമുടക്കുന്ന ബസ് തകരാറുകളും സമയം വൈകിയെത്തുന്ന ട്രെയിനും യാത്രയുടെ സമയമാകുമ്പോള്‍ അവിചാരിത കാരണങ്ങളാല്‍ യാത്ര ഒഴിവാക്കേണ്ടി വരുന്ന കൂട്ടുകാരും ഒക്കെ യാത്രയു‌ടോ ഓരോ ഓര്‍മ്മകളായി കൂടെക്കൂട്ടുകയും ചെയ്യാം.

പോകുന്നയിടത്തെ കൂടുതല്‍ അറിയാം

പോകുന്നയിടത്തെ കൂടുതല്‍ അറിയാം

ഏത് സ്ഥലത്തേക്കാണ് യാത്ര പോകുന്നതെങ്കിലും അവിടുത്തെ ചരിത്രവും സംസ്കാരവും നേരത്തെ മനസ്സിലാക്കുന്നതും പഠിക്കുന്നതും ആ പ്രദേശത്തെ കൂടുതല്‍ അറിയുവാനും ആ ഗൗരവത്തില്‍ നോക്കിക്കാണുവാനും സഞ്ചാരികളെ സഹായിക്കും. മറ്റുള്ളവരെ എങ്ങനെ അഭിവാദ്യം ചെയ്യണം, മേശപ്പുറത്ത് എങ്ങനെ പെരുമാറണം എന്നൊക്കെ ഓരോ പ്രദേശത്തിനും രാജ്യത്തിനുമനുസരിച്ച് മാറുന്നതിനാല്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാം.

 ട്രാവല്‍ ഫെസ്റ്റിവലിനു പോകാം

ട്രാവല്‍ ഫെസ്റ്റിവലിനു പോകാം

യാത്രകളെക്കുറിച്ചും രീതികളെക്കുറിച്ചും പുതിയ ഇടങ്ങളെക്കുറിച്ചുമെല്ലാം ഒരു സഞ്ചാരിക്ക് പരിചയപ്പെടുവാന്‍ കഴിയുന്നത് പ്രദേശത്തെ ആഘോഷങ്ങളിലൂടെയും മേളകളിലൂ‌ടെയും പിന്നെ അവിടുത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചും മറ്റുമാണ്. പുതിയ ആളുകളെ കാണാനും നാട്ടുകാരുമായി ഇടപഴകാനുമുള്ള രസകരമായ വഴികളാണ് ഇവയെല്ലാം.

ലക്ഷ്യത്തിനായി യാത്ര ചെയ്യാം

ലക്ഷ്യത്തിനായി യാത്ര ചെയ്യാം

ഓരോ യാത്രയും ഓരോ ലക്ഷ്യത്തിനുവേണ്ടിയാക്കുക എന്നത് ഈ വര്‍ഷത്തെ യാത്ര റെസല്യൂഷനില്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന കാര്യങ്ങളിലൊന്നാണ്. മാനുഷികമോ സാമൂഹികമോ പാരിസ്ഥിതികമോ മാത്രമല്ല, നിങ്ങളുടെയും ഒപ്പമുള്ളവരുടെയും സന്തോഷത്തിനായി യാത്ര ചെയ്യാം. ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി മാറും.

ലളിതമാക്കാം യാത്രകള്‍

ലളിതമാക്കാം യാത്രകള്‍

യാത്രകള്‍ എപ്പോഴും ലൈറ്റായി ചെയ്യുക. വലിയ സ്യൂട്ട്കേസ് ഒരു ചെറിയ ബാക്ക്പാക്കിലേക്ക് ചുരുക്കിക്കൊണ്ട് മാറ്റത്തിനു തുടക്കമിടാം. നിങ്ങളുടെ ഡിസൈനർ വസ്ത്രങ്ങൾ, പെർഫ്യൂം, മേക്കപ്പ്, സുഖകരമല്ലാത്ത വസ്ത്രങ്ങൾ, അനാവശ്യമായ സാധനങ്ങൾ എന്നിവയെല്ലാം മാറ്റി പതരം അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും സാധനങ്ങളും മാത്രം കരുതാം. ഇത് നിങ്ങൾക്ക് എന്തെങ്കിലും ഗുണം ചെയ്യും എന്നു നമുക്ക് വിശ്വസിക്കാം.

അപ്രത്യക്ഷമാകുന്നതിനു മുന്നേകാണേണ്ട സ്ഥലങ്ങള്‍ കാണാം

അപ്രത്യക്ഷമാകുന്നതിനു മുന്നേകാണേണ്ട സ്ഥലങ്ങള്‍ കാണാം

പലവിധ കാരണങ്ങളാല്‍ ലോകത്തിലെ ചില സ്ഥലങ്ങള്‍ ഏറെനാള്‍ കഴിയും മുന്നേ അപ്രത്യക്ഷമായേക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തിലുള്ള സ്ഥലങ്ങളുടെ പട്ടിക കണ്ടെത്തി അതിലേതെങ്കിലുമൊന്ന് സന്ദര്‍ശിക്കുവാന്‍ ശ്രമിക്കാം. ഉത്തരവാദിത്വത്തോടെ പ്രക‍ൃതിയോട‌് ചേര്‍ന്നായിരിക്കണം ആ യാത്രയെന്ന കാര്യം മറക്കരുത്.

സുവനീറുകൾ വാങ്ങാം

സുവനീറുകൾ വാങ്ങാം

പോകുന്ന സ്ഥലത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുള്ള സുവനീറുകള്‍ യാത്രകളില്‍ മറക്കാതിരിക്കുക. നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ യാത്ര തുടരാനും യാത്രാ ഓർമ്മകൾ സജീവമായി നിലനിർത്താനും അവ നിങ്ങളെ സഹായിക്കുന്നു. അതിനാൽ, ഒരു ട്രാവൽ ബ്ലോഗ് എഴുതാൻ ഓർക്കുക അല്ലെങ്കിൽ നിങ്ങൾക്കായി പ്രാദേശിക സുവനീറുകൾ തിരികെ കൊണ്ടുവരിക, എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ ക്യാമറയോ സ്മാർട്ട്ഫോണോ ഉപയോഗിച്ച് ധാരാളം ചിത്രങ്ങൾ എടുക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+