Search
  • Follow NativePlanet
Share
» »പോണ്ടിച്ചേരിയിലെ ഫ്രഞ്ച് നഗരം

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് നഗരം

By Maneesh

ഫ്രഞ്ച് കോളനിവാഴ്ചക്കാലത്തെ സാംസ്‌കാരിക പൈതൃകങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന സ്ഥലമാണ് പോണ്ടിച്ചേരി. അതിനാല്‍ തന്നെ പോണ്ടിച്ചേരിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു പുതിയ ലോകമാണ് തുറന്നിടുന്നത്. ഒരു ഫ്രഞ്ച് നഗരം കാണാന്‍ മനസില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോണ്ടിച്ചേരിയിലേക്ക് പോയാല്‍ മതി.

പോണ്ടിച്ചേരിയിലേക്ക് യാത്ര പോകാം

ഫ്രഞ്ച് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും സുന്ദരമായ ബീച്ചുകളും ആശ്രമങ്ങളും ഭക്ഷണങ്ങളുമൊക്കെ പോണ്ടിച്ചേരിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കുന്നു. പോണ്ടിച്ചേരിയിലെ കാഴ്ചകൾ കാണാം.

അരബിന്ദോ ആശ്രമം

അരബിന്ദോ ആശ്രമം

ശ്രീ അരബിന്ദോ ഘോഷ്‌ 1926 ല്‍ സ്ഥാപിച്ചതാണ്‌ അരബിന്ദോ ആശ്രമം. ബ്രിട്ടീഷുകാരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടുന്നതിനായി പോണ്ടിച്ചേരിയിലേയ്‌ക്ക്‌ ഒളിച്ചോടിയെത്തിയതായിരുന്നു അദ്ദേഹം. 1964 നവംബര്‍ 24 മുതല്‍ മരണം വരെ അമ്മ എന്നറിയപ്പെട്ടിരുന്ന മിറ അല്‍ഫസയാണ്‌ ആശ്രമത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌.1950 ല്‍ അരബിന്ദോ മരിച്ചതിന്‌ ശേഷം മിറ അല്‍ഫസ സ്ഥാപിച്ച അരബിന്ദോ ആശ്രമം ട്രസ്റ്റിനും നേതൃത്വം നല്‍കിയിരുന്നത്‌ അവര്‍ തന്നെയാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: Aravind Sivaraj

ഓറോവിൽ

ഓറോവിൽ

പ്രഭാതത്തിന്റെ നഗരം എന്ന്‌ അറിയപ്പെടുന്ന ഓറോവില്‍ നഗരം പോണ്ടിച്ചേരിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്‌. വിവിധ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്‌കാരങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഒരുമിച്ച്‌ കഴിയുന്ന ആഗോള നഗരമാണിത്‌. അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ ഈ നഗരം ആതിഥ്യമരുളുന്നുണ്ട്‌. സാമൂഹിക ജീവിതത്തിന്റെയും സാംസ്‌കാരിക ഐക്യത്തിന്റെയും ഉത്തമോദാഹരണമായാണ്‌ ഓറോവില്‍ നഗരം സ്ഥിതി ചെയ്യുന്നത്‌.

Photo Courtesy: Nibedit

യുദ്ധ സ്മാരകം

യുദ്ധ സ്മാരകം

ഒന്നാംലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ ഫ്രഞ്ച്‌ യോദ്ധാക്കളുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചിട്ടുള്ളതാണ്‌ പോണ്ടിച്ചേരിയിലെ ഫ്രഞ്ച്‌ യുദ്ധ സ്‌മാരകം. 1971 ല്‍ ആണ്‌ സ്‌മാരകം പണികഴിപ്പിച്ചത്‌. എല്ലാ വര്‍ഷവും ജൂലൈ 14 ന്‌ സ്‌മാരകം മനോഹരമായ വര്‍ണവെളിച്ചം കൊണ്ട്‌ അലങ്കരിക്കും. ഫ്രാന്‍സില്‍ ഈ ദിവസമാണ്‌ യുദ്ധത്തില്‍ പങ്കെടുത്ത ഫ്രഞ്ച്‌ യോദ്ധാക്കളെ അനുസ്‌മരിക്കുന്നത്‌. കൂടുതൽ വായിക്കാം

Photo Courtesy: Rafimmedia

ചര്‍ച്ച്‌ ഓഫ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌

ചര്‍ച്ച്‌ ഓഫ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌

പോണ്ടിച്ചേരിയിലെ ഏറ്റവും പ്രശസ്‌തവും പ്രധാനപ്പെട്ടതുമായ പള്ളിയാണ്‌ ചര്‍ച്ച്‌ ഓഫ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ഓഫ്‌ ജീസസ്‌. ഗോഥിക്‌ ശൈലിയിലാണ്‌ പള്ളി രൂപ കല്‍പന ചെയ്‌തിരിക്കുന്നത്‌. വര്‍ഷം തോറും നിരവധി പേര്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്‌. കൂടുതൽ വായിക്കാം
Photo Courtesy: BishkekRocks

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരി ബീച്ച്

പോണ്ടിച്ചേരിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു മുന്പ് പോണ്ടിച്ചേരി ബീച്ച്‌. എന്നാല്‍ അരിയന്‍കുപ്പത്ത്‌ പുതിയ തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയത്‌ പോണ്ടിച്ചേരി ബീച്ചിന്റെ നാശത്തിന്‌ കാരണമായി. പ്രൊമെനാദെ ബീച്ച്‌ എന്നാണ്‌ പോണ്ടിച്ചേരി ബീച്ച്‌ പരക്കെ അറിയപ്പെടുന്നത്‌. കടല്‍ഭിത്തികള്‍ കൂടി കെട്ടിയതോടെ ബീച്ചില്‍ നീന്തുന്നതിനും മറ്റും ഉള്ള സൗകര്യം കുറഞ്ഞിരിക്കുകയാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: Karthik Easvur

പോണ്ടിച്ചേരി മ്യൂസിയം

പോണ്ടിച്ചേരി മ്യൂസിയം

പോണ്ടിച്ചേരിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ പോണ്ടിച്ചേരി മ്യൂസിയം. അരിക്കമേട്‌ റോമന്‍ അധിവസിത പ്രദേശത്ത്‌ നിന്ന്‌ കണ്ടെത്തിയ നിരവധി പുരാവസ്‌തുക്കളും ശില്‍പങ്ങളും മറ്റ്‌ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗ്യാലറി മ്യൂസിയത്തിലുണ്ട്‌. കൂടുതൽ വായിക്കാം
Photo Courtesy: Prabhupuducherry

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെന്നൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് ബസുകളുണ്ട്. ചെന്നൈയിൽ നിന്ന് വളരെ എളുപ്പത്തിൽ പോണ്ടിച്ചേരിയി‌ൽ എത്തിച്ചേരാം. കൂടുതൽ വിവരങ്ങൾക്ക്.

Photo Courtesy: Ryan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+