മികച്ച സമയം
തണുപ്പ് കാലത്ത് മഹിഷ്മതിയില്‍ എത്തുന്നതാണ് ഏറ്റവും നല്ലത്. കാരണം ചുട്ടുപെള്ളുന്ന സൂര്യന്‍ പലപ്പോഴും മഹിഷ്മതിയിലെ കാഴ്ചകളെ സഞ്ചാരികളില്‍ മടുപ്പുളവാക്കും. അതേസമയം ശീതകാലത്ത് അതിരാവിലെയുള്ള തണുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവേ കാലാവസ്ഥാ വളരെ അനുകൂലമായിരിക്കും. ശിവരാത്രികാലങ്ങളിലും ദീപാവലിയും ദീപാവലിയും ആഘോഷിക്കാന്‍ ഇവിടം സഞ്ചാരികള്‍ ധാരാളം എത്താറുണ്ട്. ദീപപ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന മഹിഷ്മതിയുടെ ഭംഗിയാണ് ഇതിന് കാരണം.
PC: Rashi Kalra
എത്തിച്ചേരാന്‍
അഹമ്മദാബാദില്‍ നിന്ന് 405 കിമി ദൂരത്ത് മാത്രം സ്ഥിതി ചെയ്യുന്ന മഹേശ്വറില്‍ റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ തന്നെ എത്തിച്ചേരാം. പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഇങ്ങോട്ടുള്ളത്.
റൂട്ട് 1.-അഹമ്മദാബാദ്-ഗോദ്ര-ജബുവാ-ദര്‍-ദംനോദ്- ഈ വഴി 403 കിമി വരും.
റൂട്ട് 2-അഹമ്മദാബാദ്-നദിയാദ്-വഡോദര-ബോദെലി-അലിരാജ്പൂര്‍-മനവര്‍-കല്‍ഘട്ട് വഴി ഇത് 403കിമി വരും.
സാധാര യാത്രികര്‍ ഒന്നാമത്തെ റൂട്ടാണ് ഉപയോഗിക്കാറുള്ളത്. തിരക്ക് കുറഞ്ഞതിനാലാണ് ഈ പാത ഉപയോഗിക്കുന്നത്.
ബലസിനോര്‍
ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെടുത്ത ഇവിടം അഹമ്മദാബാദില്‍ നിന്ന് 90 കിമി ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.നിരവധി ഭംഗിയുള്ള കെട്ടിടങ്ങളും നിര്‍മ്മിതികളുമുള്ള ഈ സ്ഥലം നിര്‍മ്മിച്ച കാലയളവ് തൊട്ട് അതുപോലെ സംരക്ഷിച്ച് പോരുന്നുണ്ട്.റായോലി ജില്ലയില്‍ ഒരു ഫോസില്‍ പാര്‍ക്കും സ്ഥിതി ചെയ്യുന്നുണ്ട്. ധാരാളം ദിനോസറുകളുടെ ഫോസിലുകളും ഇവിടെ സംരക്ഷിപോരുന്നുണ്ട്. വളരെ രാവിലെ തന്നെ ഇവിടം സന്ദര്‍ശിക്കുന്നതാകും നല്ലത് കാരണം. ദിവസത്തിന്‍റെ പകുതി തന്നെ ഇവിടുത്തെ കാഴ്ചകള്‍കള്‍ ഡിമാന്‍റ് ചെയ്യുന്നത് കൊണ്ടാണിത്. ധാരാളം ക്ഷേത്രങ്ങളും ഇവിടെ പരിസരങ്ങളില്‍ ഉണ്ട്. ഭീമന്‍റെ വിവാഹം കഴിഞ്ഞത് ഇവിടെ നിന്നാണെന്നാണ് കരുതി പോരുന്നത്. ഇവിടെ കരിങ്കല്ലില്‍ പതിഞ്ഞ ഭീമന്‍റെ കാല്‍പാടുകള്‍ സംരക്ഷിച്ച് പോരുന്നുണ്ട്.
PC: Shyam parasiya
ദാഹോദ്
ബലസിനോറില്‍ നിന്ന് 119 കിമി മാറിയാണ് ദഹോദ് സ്ഥിതി ചെയ്യുന്നത്. മുകള്‍ ചക്രവര്‍ത്തിയായ ഔറംഗസേബന്‍റെ ജന്‍മസ്ഥലമാണ് ദാഹോദ്. ഇവിടുത്തെ മംഗദ് കുന്നുകളാണ് മറ്റൊരാകര്‍ഷണം. പ്രകൃതി രമണീയമായ ഈ മേഖല സഞ്ചാരികള്‍ ഏറെ എത്തുന്ന ഇടം കൂടിയാണ്. കരടി സങ്കേതമായ രത്ന മഹലും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധ ശിവക്ഷേത്രമായ ദേവസരി മഹാദേവയും സമീപ പ്രദേശത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ദര്‍
ദഹോഡില്‍ നിന്നും 132 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ദര്‍ ഇവിടുത്തെ പുരാതന നഗരങ്ങളില്‍ ഒന്നാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതകളിലൂടെ പോകുന്ന ഈ നഗരം മഴക്കാലങ്ങളില്‍ ഒരുക്കുന്ന കാഴ്ചയുടെ വിസ്മയത്തിന് അതിരുകളില്ല. മാത്രമല്ല, ഇവിടുത്തെ തടാകങ്ങള്‍ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
1405 ല്‍ ദിലാവര്‍ ഖാന്‍ നിര്‍മ്മിച്ച ലത് മസ്ജിദ് അഥവാ പില്ലര്‍ മോസ്‌ക് ഇവിടുത്തെ കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. ഇത് പകുതിയും നശിച്ചെങ്കിലും ബാക്കിയുള്ള ഭാഗം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്.
ലക്ഷ്യസ്ഥാനം-മഹേശ്വര്‍
നമ്മുടെ ഈ യാത്രയുടെ ലക്ഷ്യസ്ഥാനം മഹേശ്വറാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട പുരാതന ക്ഷേത്രങ്ങളാണ് ഇവിടുത്തെ കാഴ്ച. മാത്രമല്ല, കൊട്ടാരങ്ങളും സ്‌നാനഘട്ടങ്ങളും കോട്ടകളും ഒക്കെയായി ഒരു വന്‍നഗരത്തിനു സദൃശ്യമാണ് ഇവിടം. മാത്രമല്ല, നര്‍മ്മദാനദിയുടെ സാന്നിധ്യം നഗരത്തിന്റെ ഭംഗി പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നു.
PC: McKay Savage
മഹേശ്വര്‍ ഫോര്‍ട്ട്
റാണി അഹല്യാഭായ് ഹോല്‍ക്കര്‍ 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മഹേശ്വര്‍ ഫോര്‍ട്ട് നഗരത്തെ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തില്‍ മാത്രം നിര്‍മ്മിച്ചതാണ്. ഇവിടെ നിന്നും നര്‍മ്മദാ നദിയും സൂര്യാസ്തമവും കാണുവാന്‍ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. കോട്ടയും കൊട്ടാരവും പ്രസിദ്ധമാ സിനിമാ ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്.
PC: Bernard Gagnon
ബനേശ്വര്‍ മഹാദേവ് ക്ഷേത്രം
അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബനേശ്വര്‍ മഹാദേവ് ക്ഷേത്രം നര്‍മ്മദാ നദിയിലെ ഒരു ചെറിയ ദ്വീപിലാണ് ഉള്ളത്. അനൃ്രന്ദ് രാജ് പാര്‍മര്‍ നിര്‍മ്മിച്ച ഈ ക്ഷേത്ത്രതിലേക്ക് ബോട്ട് വഴി മാത്രമേ എത്തിപ്പെടാന്‍ സാധിക്കൂ.
ഏക്മുഖി ദത്താ ക്ഷേത്രം
ശിവ ദത്താ ദാം ക്ഷേത്രം എന്നും അറിയപ്പെടുന്ന ഏക്മുഖി ദത്താ ക്ഷേത്രം സഹസ്ത്രദാരാ ജില്‍കോട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. മുപ്പത് ഏക്കറോളം സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഈ ക്ഷേത്രം നടന്നു കാണ്ടേണ്ട കാഴ്ചയാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുക. വ്യത്യസ്തമായ വാസ്തുശൈലിയും നിര്‍മ്മാണ രീതിയും ആണെന്നതിനാല്‍ ചരിത്രകാരന്‍മാര്‍ക്ക് ഇവിടം ഏറെ പ്രിയപ്പെട്ടതാണ്.
രാജരാജേശ്വരി ക്ഷേത്രം
ശിവന് സമര്‍പ്പിച്ചിരിക്കുന്ന രാജരാജേശ്വരി ക്ഷേത്രം 11 അഖണ്ഡജ്യോതി ദീപങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്. വിശിഷ്ടങ്ങളായ ഒട്ടേറെ ശില്പങ്ങള്‍ ക്ഷേത്രത്തിനകത്ത് കാണുവാന്‍ സാധിക്കും.
PC: Nilrocks