Search
  • Follow NativePlanet
Share
» »പുതുവർഷത്തിലെ പുത്തന്‍ യാത്രകൾ...രാശിപോലെ യുകെ മുതൽ ജമൈക്ക വരെ

പുതുവർഷത്തിലെ പുത്തന്‍ യാത്രകൾ...രാശിപോലെ യുകെ മുതൽ ജമൈക്ക വരെ

ഇതാ 2023 ലെ യാത്രകൾക്ക് പോകുവാൻ സാധിക്കുന്ന വിദേശരാജ്യങ്ങൾ

ഭാരതീയ വിശ്വാസങ്ങളും ജ്യോതിഷവും അനുസരിച്ച് സൂര്യരാശികൾ നമ്മളെ പലവിധത്തിൽ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സ്വഭാവം, ജീവിതം, ക്രമങ്ങൾ എന്നിവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, എങ്ങനെ ആയിരക്കണമെന്നു പറയുവാൻ ഇതിനു സാധിക്കുമത്രെ, യാത്രകളുടെ കാര്യത്തിലും ഇങ്ങനെ സ്വാധീനിക്കപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
നിങ്ങളുടെ യാത്രകളുടെ കാര്യത്തിലും നിങ്ങളുടെ രാശിചക്രം നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയുന്ന , നിങ്ങൾക്ക് യോജിച്ച രാജ്യം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതാ 2023 ലെ യാത്രകൾക്ക് പോകുവാൻ സാധിക്കുന്ന വിദേശരാജ്യങ്ങൾ

Cover PC: Daria Gordova/ Unspalsh

ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

നിങ്ങളുടെ സൂര്യരാശി ഏരിസ് ആണെങ്കിൽ യാത്രകൾക്കായി 2023 ൽ തിരഞ്ഞെടുക്കേണ്ട രാജ്യം റഷ്യയാണ്. നിങ്ങളെപോലെ തന്നെ സമാനമനസ്കാരായുള്ള നിരവധി ആളുകളെ കാണുവാനും പരിചയപ്പെടുവാനും ഈ യാത്രയിൽ സാധിക്കും.

കണ്ടാലും തീരാത്ത ഭൂപ്രകൃതിയും വ്യത്യസ്തങ്ങളായ ചരിത്ര ഇടങ്ങളും മോസ്കോയും സെന്‍റ് പീറ്റേഴ്സ്ബർഗും പോലെ ലോകത്തിനു മൊത്തം പരിചിതമായ ഇടങ്ങളും ഒക്കെയായി നിങ്ങൾക്ക് ഒട്ടും അപരിചിതത്വം തോന്നാത്ത ഒരു യാത്രയായിരിക്കും റഷ്യയിലേക്കുള്ളത്. നിങ്ങൾ തിരിച്ചെത്തിയതിന് ശേഷവും വീണ്ടും പോകുവാൻ ആഗ്രഹിക്കുനന് തരത്തിൽ ഈ യാത്ര മാറിയേക്കാം..

PC:Michael Parulava/ Unsplash

ടോറസ്(ഏപ്രില്‍ 20- മേയ് 20)

ടോറസ്(ഏപ്രില്‍ 20- മേയ് 20)

ടോറസ് രാശിയിലുള്ളവരെ സംബന്ധിച്ചെടുത്തോളം നിങ്ങൾ നിർബന്ധമായും പോയിരിക്കേണ്ട രാജ്യം ഇറ്റലിയാണ് നിങ്ങളുടെ സ്വഭാവവും രീതികളും വെച്ചുനോക്കുമ്പോൾ ഒരു തവണയെങ്കിലും ഈ കുഞ്ഞൻ രാജ്യം സന്ദർശിച്ചിരിക്കണം.

വിശാലമായി ചിന്തിക്കുന്ന കുറേ ആളുകളെ പരിചയപ്പെടാമെന്നു മാത്രമല്ല, ഇറ്റലി എന്നും അതിന്റെ കലകൾക്കും ചരിത്രത്തിനും വ്യത്യസ്തമായ ഭക്ഷണങ്ങൾക്കും അതിമനോഹമായ ഭൂപ്രകൃതിക്കും പ്രസിദ്ധമാണ്. യഥാർത്ഥത്തിൽ ഇവിടുട്ടെ ഭക്ഷണവൈവിധ്യം ആസ്വദിക്കുവാനാണ് കൂടുതലും സഞ്ചാരികൾ ഇവിടേക്ക് വരുന്നത്.
PC:Kristine Tanne/ Unsplash

ജെമിനി(മേയ് 21- ജൂണ്‍ 20)

ജെമിനി(മേയ് 21- ജൂണ്‍ 20)

പഠനത്തിനും അതുസംബന്ധമായ കാര്യങ്ങൾക്കും മുൻതൂക്കം കൊടുക്കുന്ന രാശിക്കാരായതിനാൽ തന്നെ ഈ വര്‍ഷം ജെമിനി രാശിക്കാർ സന്ദർശിക്കേണ്ട രാജ്യം യുകെ ആണ്. ഒരുപാട് ചിന്തിക്കുവാനും സമയം ചിലവഴിക്കുവാനും യുകെ നിങ്ങളെ സഹായിക്കും. പാലസുകള്‍, മ്യൂസിയങ്ങൾ, പാർക്കുകൾ, ലണ്ടന്‍ ബ്രിഡ്ജ്, ബിഗ് ബെൻ തുടങ്ങിയ ഒട്ടേറെ ആകർഷണങ്ങൾ ഇവിടെയുണ്ട്.

PC: Benjamin Davies/ Unsplash

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാൻസർ രാശിക്കാർക്ക് സന്തോഷം നല്കുന്ന യാത്രകളിലൊന്ന് കാനഡയിലേക്കുള്ളതാണ്. കാനഡയോളം വൈവിധ്യം നിറഞ്ഞ ഭൂപ്രദേശങ്ങൾ ഭൂമിയിൽ കുറവാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും മികച്ച ജീവിതനിലവാരം തേടി കുടിയേറിയ ആളുകളെ നിങ്ങൾക്കിവിടെ കാണാം. അവരുടെ രീതികൾ ഇവിടുത്തെ വൈവിധ്യങ്ങളായി മാറുന്നു. നിങ്ങളെ സന്തോഷിപ്പിക്കുവാൻ കാരണങ്ങൾ ഒരുപാടുള്ള രാജ്യമാണിത്.

PC:Derek Sutton/ Unsplash

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

ജീവിതം കൂടുതൽ ആഘോഷമാക്കുവാനും കളർഫുൾ ആക്കുവാനും ആഗ്രഹിക്കുന്നവരാണ് ഈ രാശിക്കാർ. അതിനു നിങ്ങളെ സഹായിക്കുന്ന രാജ്യമാകട്ടെ യുഎഇയ‌ും. കൃത്യമായി പണിയെടുക്കുകയും കൃത്യമായി ഉല്ലസിക്കുകയും ജീവിതം ഇത്രമേൽ ക്രമമായി കൊണ്ടുപോവുകയും ചെയ്യുന്ന എമിറേറ്റ്സിൽ എത്തിയാൽ നിങ്ങളുടെ പിന്നീടുള്ള ജീവിതവും അതിനനുസരിച്ച് മാറും. ചെറിയ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ പോലും പരമാവധി ആസ്വദിച്ച ശേഷം മാത്രമേ മടങ്ങാവൂ. ‌‌‌‌‌‌‌‌‌‌

PC:Darcey Beau/ Unsplash

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

എന്നും വ്യത്യസ്തതകൾ തേടുന്നവരാണ് ഈ രാശിക്കാര്‍. അതുകൊണ്ടുതന്നെ ഇവർ ഈ വര്‍ഷം ഇന്ത്യയെ അറിയുവാനും കണ്ടു തീർക്കുവാനും സമയം കണ്ടെത്തണം. വൈവിധ്യം നിറഞ്ഞ ഭൂപ്രദേശങ്ങൾ, ഭക്ഷണങ്ങള്‍, വിവിധ ഭാഷകൾ സംസാരിക്കുന്നവർ, ചരിത്രസ്ഥാനങ്ങള്‍, എന്നിങ്ങനെ യാത്രയിൽ കണ്ടുമുട്ടേണ്ട കുറേയധികം കാര്യങ്ങളുണ്ട്.

PC:Aditya Siva/ Unsplash

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ഉള്ളിൽ എന്നും റൊമാന്‍റിക് ആയ നിങ്ങൾ ഈ വർഷത്തെ യാത്രകൾക്ക് അത്തരത്തിലുള്ള ഒരിടം വേണം കണ്ടെത്തുവാൻ. ഫ്രാൻസ് അതിനു മികച്ച ഒന്നാണ്. പാരീസും കാൻസും ലിയോണും പോലെ ചരിത്രവും സംസ്കാരവും ഇന്നലെകളും ഇന്നും നാളെയും ജീവിക്കുന്ന നഗരങ്ങൾ കണ്ടറിയണം. ഇവിടുത്തെ ജനങ്ങള് നിങ്ങളെ സ്വീകരിക്കുന്ന രീതി ഹൃദയത്തില്‍ സൂക്ഷിക്കുവാൻ പറ്റിയ ഒന്നാണ്.

PC:Gloria Villa/ Unsplash

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ് സ്കോർപിയോ രാശിയിലുള്ളവർ. അതുകൊണ്ടുതന്നെ ഈ രാശിക്കാരുടെ ഈ വർഷത്തെ യാത്രകളിൽ ഇത്തരത്തില്‍ നിഗൂഢത സൂക്ഷിക്കുന്ന ഒരു രാജ്യം തന്നെ തിരഞ്ഞെടുക്കാം. അത് ഐസ്ലാൻഡ് ആണ്. രാത്രി 1 മണിക്കും രണ്ടു മണിക്കും പോലും പകൽ പോലെ വെളിച്ചമുള്ള ദിവസങ്ങളും, അതീവഭംഗിയാർന്ന വെള്ളച്ചാട്ടങ്ങളും പിന്നെ നിങ്ങൾ ഇതുവരെ കണ്ടതിലേറ്റവും മികച്ച പച്ചപ്പും ചേരുന്ന ഒരു രാജ്യമാണിത്.

PC:Cassie Boca/ Unsplash

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

ഓസ്‌ട്രേലിയയാണ് നിങ്ങൾക്കുള്ള രാജ്യം. സാഹസികമായ യാത്രകൾ ഇഷ്ടപ്പെടുന്ന, എല്ലാത്തിനെയും ആവേശത്തോടെ കാണുന്ന നിങ്ങൾക്ക് പറ്റിയ തിരഞ്ഞെടുപ്പായിരിക്കും ഈ രാജ്യം എന്ന കാര്യത്തിൽ സംശയം വേണ്ട. പുതിയ കുറേ കാര്യങ്ങൾ പഠിക്കുവാനും ആഹാര രീതികൾ പരിചയപ്പെടുവാനും വന്യജീവികളുടെ വ്യത്യസ്തമായ ലോകം അറിയുവാനുമെല്ലാം എല്ലാം ഈ രാജ്യത്തേയ്ക്കുള്ള സന്ദർശനം നിങ്ങളെ സഹായിക്കും.
PC:Srikant Sahoo/ Unsplash

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി 19)

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി 19)

നിങ്ങളുടെ രാശി പറയുന്നതനുസരിച്ച്, ഈ വർഷം നിങ്ങൾ പോയിരിക്കേണ്ട രാജ്യം ചൈനയാണ്. ലോകാത്ഭുതങ്ങളിലൊന്നായ വന്മതിയും ലോകത്തിലെ തന്നെ സമ്പന്ന നഗരങ്ങളും മാത്രമല്ല ചൈനയെന്ന് ഈ യാത്രയിലൂടെ മനസ്സിലാക്കാം. ഈ എളിമയുള്ളവരും കഠിനാധ്വാനികളുമായ ആളുകളെ പരിചയപ്പെടുവാനും ഈ യാത്ര നിങ്ങലെ സഹായിക്കും.

PC:Bruce Röttgers/ Unsplash

അക്വേറിയസ് (ജനുവരി 20 - ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20 - ഫെബ്രുവരി 18)

കൃത്രിമത്വങ്ങളെ എതിർക്കുന്ന സ്വഭാവക്കാരാണ് അക്വേറിസ് രാശിയിലുള്ളർ. അതുകൊണ്ടു തന്നെ സ്വാഭാവികതയെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഇവര്‍ 2023 ലെ യാത്രകള്‍ക്കായി യുഎസ്എ തിരഞ്ഞെടുക്കാം. ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ഇവിടെ യാതൊന്നും നിങ്ങളെ വിലക്കുവാനുണ്ടാകില്ല. അതുകൊണ്ടുതന്നെ പൂർണ്ണമായും ആസ്വദിക്കുവാൻ സാധിക്കുന്ന ഒരു യാത്രയുമായിരിക്കുമിത്.

PC:Luca Bravo/ Unsplash

പിസസ്

പിസസ്

വിചിത്രമെന്നു മറ്റുള്ളവർക്ക് തോന്നിക്കുന്ന ഇടങ്ങളും രീതികളുമാണ് പിസസ് രാശിക്കാർക്കിഷ്ടം. അതുകണ്ടു തന്നെ അധികമാരും കടന്നുചെല്ലുവാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ ഈ വർഷത്തെ യാത്രയ്ക്കായി തിരഞ്ഞെടുക്കാം, കരീബിയൻ രാഷ്ട്രമായ ജമൈക്ക ഈ വർഷം സന്ദർശിക്കാം. ഒരു വിദേശ സ്ഥലത്ത് ശാന്തമായ ജീവിതം നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജമൈക്ക അത് നിങ്ങൾക്ക് തരും.

PC:Rock Staar/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+