സഞ്ചാരികളെ വിസ്മയം കൊള്ളിക്കുന്ന നിരവധികോട്ടകളുണ്ട് മഹാരാഷ്ട്രയിലെ മലമേടുകളിൽ. എന്നാൽ സഞ്ചാരികൾ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഒരു കോട്ടയാണ് കർണാലകോട്ട. കോട്ടതേടിയുള്ള യാത്രയിൽ മഹാരാഷ്ട്രയിലെ കർണാല കോട്ടയിലേക്ക് ഇപ്രാവിശ്യം നമുക്ക് യാത്ര ചെയ്യാം.
മുംബൈ പൂനെ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പൻവേലിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കർണാല കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയിലേക്കുള്ള ട്രെക്കിംഗിന് ഏകദേശം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ സമയമെടുക്കും. ഇവിടെക്കുള്ള മലകയറ്റം ചിലപ്പോഴൊക്കെ വളരെ ദുഷ്കരമായി അനുഭവപ്പെടും. കയറി പോകാൻ നല്ലരീതിയിലുള്ള വഴിയൊന്നും ചില സ്ഥലങ്ങളിൽ കാണില്ല. അതു തന്നെയാണ് ഇവിടേക്കുള്ള യാത്രയുടെ ത്രില്ലും.
മലമുകളിൽ കയറിച്ചെന്നാൽ കോട്ടയുടെ അവശിഷ്ടങ്ങളും കുളങ്ങളും തമ്പ്സ് അപ്പ് പോയന്റും അല്ലാതെ കൂടുതൽ കാഴ്ചകളൊന്നും കാണാനില്ല. എന്നാൽ ലോകം കീഴടക്കിയ ഒരു അനുഭവം ആയിരിക്കും നിങ്ങളുടെ മനസിൽ ഉണ്ടാകുക. മാത്രമല്ല തിരക്ക് പിടിച്ചതും മലിനീകരിക്കപ്പെട്ടതുമായ നഗരജീവിതത്തിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ട അനുഭവം നിങ്ങളെ കൂടുതൽ റിലാക്സ് ആക്കും.
പൻവേൽ
കേരളത്തിൽ നിന്നാണെങ്കിൽ പൻവേലിൽ എത്തുന്നത് എളുപ്പമാണ് കാരണം കേരളത്തിലെ ഇടപ്പള്ളിയിൽ നിന്ന് തുടങ്ങുന്ന ദേശീയപാത 17 അവസാനിക്കുന്നത് മുംബൈയിലെ പൻവേലിലാണ്. പൻവേലിൽ നിന്ന് കർണാലയിൽ ഏളുപ്പത്തിൽ എത്തിച്ചേരാം. ഇവിടെ ഒരു പക്ഷിസങ്കേതവുമുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ട്രെക്കിംഗ് തുടങ്ങുമ്പോഴെ ആവശ്യത്തിന് വെള്ളം കരുതണം കോട്ടയിൽ എത്തിയാൽ വെള്ളം കിട്ടില്ല.
- യാത്രയുടേ 25 ശതമാനവും ചെങ്കുത്തായ പാതയിലൂടെയാണ്.
- ഒരാൾക്ക് 20 രൂപ പ്രവേശന ഫീസ് അടയ്ക്കണം.
- അടിവാരത്ത് വാഹനം പാർക്ക് ചെയ്യുന്നുണ്ടെങ്കിൽ 50 രൂപയാണ് കാർപാർക്കിംഗ് ഫീസ്. ബൈക്കിന് 20 രൂപയാണ് ഫീസ്.
- അടിവാരത്ത് ചെറിയ ഒരു ടീപ്പ് ഷോപ്പ് ഉണ്ട് അതല്ലാതെ ഭക്ഷണത്തിന് വേറെ കടകളൊന്നും ഇല്ല. അതിനാൽ സ്നാക്സുകളും മറ്റും കയ്യിൽ കരുതുന്നത് നല്ലതാണ്. എന്നാൽ പ്ലാസ്റ്റിക് വലിച്ചെറിയാതെ ശ്രദ്ധിക്കണം.
- ഈ ഭാഗങ്ങളിൽ ധാരാളം കുരങ്ങൻമാർ ഉണ്ട് അതിനാൽ നിങ്ങളുടെ വസ്തുക്കളൊക്കെ കയ്യിൽതന്നെ കരുതണം.
തമ്പ്സ് അപ്പ്
മഴക്കാലത്തെ പച്ചപ്പ്
മലമുകളിലെ കാഴ്ചകൾ
മുംബൈയ്ക്ക് അടുത്ത്
രണ്ട് കോട്ടകൾ
പാണ്ടു ടവർ
കോട്ടയിലേക്കുള്ള കവാടം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














