Search
  • Follow NativePlanet
Share
» »സങ്കടങ്ങളിലെ ആശ്വാസവും സന്തോഷങ്ങളുടെ ഇരട്ടിപ്പും! കാലം കൊണ്ടുപോകാത്ത കഥകളുള്ള ഗോത്രനൃത്തങ്ങൾ

സങ്കടങ്ങളിലെ ആശ്വാസവും സന്തോഷങ്ങളുടെ ഇരട്ടിപ്പും! കാലം കൊണ്ടുപോകാത്ത കഥകളുള്ള ഗോത്രനൃത്തങ്ങൾ

സന്തോഷങ്ങളും വിജയങ്ങളും മാത്രമല്ല, ഉള്ളുലയ്ക്കുന്ന സങ്കടകഥകളും പരിഹാരമില്ലാത്ത പ്രശ്നങ്ങളും കഥയായും പാട്ടായും കടന്നു വരുന്ന ഗോത്രനൃത്തങ്ങൾ ഒരു ജനതയുടെ കാലഘട്ടത്തിന്‍റെ ആവിഷ്കാരമാണ്. ലോകമെത്ര മുന്നോട്ടുപോയാലും തങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും കൈമോശം വരാതെ സൂക്ഷിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ നിലനിൽപ്പിന്‍റെ അടയാളം കൂടിയാണിത്

കേരളത്തിലെ ഗോത്രവർഗ്ഗക്കാരുടെ ചരിത്രം നോക്കിയാൽ ആദിമകാലത്തോളം പഴക്കം കാണാം. വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന 35 വ്യത്യസ്ത ഗോത്രവർഗ്ഗങ്ങളാണ് കേരളത്തിലുള്ളത്. കുറിച്യർ, നായാടി, മുല്ലക്കുറുമ്പർ, ഊരാളിക്കുറുമ്പർ, പണിയ, മുദഗ, ഇരുള, ഏറനാടർ, കാടർ,
മുതുവാൻ, കാണിക്കർ, ഊരാളീ, പാലിയൻ, മലവേടര്‍ വേട്ടുവർ, എരവല്ലം, മലയർ എന്നിങ്ങനെ ആകാരത്തിലും ആചാരത്തിലും രീതികളിലും വരെ വ്യത്യസ്തത പുലർത്തുന്നവർ. ഇവരുടെ രീതികളോളം തന്നെ കൗതുകമുണ്ട് ഇവരുടെ നൃത്തരൂപങ്ങൾക്കും. .

Tribal Dance forms of Kerala

മെല്ലെ വായ്ത്താരിയിൽ തുടങ്ങി ചടുലമായ ചുവടുകളും വേഗമേറുന്ന വരികളും കൊണ്ട് സമ്പന്നമായ ഗോത്രനൃത്തങ്ങൾ ഓരോ വിഭാഗക്കാർക്കും ഓരോ തരത്തിലാണ്. തങ്ങളുടെ ജീവിതവും അതിലെ വെല്ലുവിളികളും സന്തോഷങ്ങളും എല്ലാം അതിൽ വിഷയമായാകും. പൊതുസമൂഹത്തിനിടയിൽ പ്രചാരമില്ലാത്ത ഗോത്രനൃത്തങ്ങൾ ഓരോ ഗോത്രസമൂഹങ്ങൾക്കും മാത്രമായുള്ളതാണ്. ഇതാ കേരളത്തിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിൽ പ്രചാരത്തിലുള്ള ഗോത്രനൃത്തങ്ങൾ പരിചയപ്പെടാം.

കുറുമ്പർ നൃത്തം

കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഗോത്രനൃത്തങ്ങളിലൊന്നാണ് കുറുമ്പർ നൃത്തം. കൂടുതലായും വയനാട്ടിൽ കാണപ്പെടുന്ന കുറുമ്പർ വിഭാഗക്കാർക്കിടയിൽ അവരുടെ വിവാഹാചാരങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നൃത്തം നടക്കുക. വരന്‍റെയും വധുവിന്‍റെയും കുടുംബാംഗങ്ങള്‍ ഒത്തുചേർന്ന് വിവാഹത്തിന് മുൻപു നടത്തുന്ന നൃത്തത്തിൽ വിവാഹത്തിന് ശേഷം നവദമ്പതികളും പങ്കെടുക്കും. അതിനുശേഷം വദുവിനെ പുതിയ വീട്ടിലാക്കിയ ശേഷം അവിടെ നിന്നും ഈ നൃത്തം തുടരും.

കാണിക്കർ നൃത്തം

കാണിക്കർ വിഭാഗക്കാർക്കിടയിലെ ഗോത്രനൃത്തമാണിത്. ആഘോഷം എന്നതിനേക്കാൾ ഒരാചാരമായാണ് ഇതിനെ കണക്കാക്കുന്നത്. ചെണ്ടയുടെ താളത്തിനൊപ്പം കൈവീശിയാണ് ഈ നൃത്തം ചെയ്യുന്നത്.

Kerala Tribal Dance

ഏലേലക്കരടി നൃത്തം

കേരളത്തിലെ ഇരുളർ വിഭാഗക്കാർക്കിടയിൽ പ്രചാരത്തിലുള്ളതാണ് ഏലേലക്കരടി നൃത്തം. സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായഭേദമില്ലാതെ പങ്കെടുക്കുന്ന ഈ നൃത്തം മുൻപ് തങ്ങളുടെ കുടിലുകൾ അക്രമിക്കാൻ വന്നിരുന്ന കരടികളുമായി പോരാടുന്ന രൂപത്തിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിളികളും അലർച്ചയും യുദ്ധകാഹളവുമെല്ലാം ഇതിൽ നിറഞ്ഞുനിൽക്കും.

കാടർ നൃത്തം

കൊച്ചിയുടെ വനമേഖലകളിൽ ജീവിക്കുന്ന കാടർ സമുദായക്കാരുടെ നൃത്തമാണിത്. ഇവിടുത്തെ സ്ത്രീകൾ മാത്രമാണ് ചെറിയ ചുവടുകളുള്ള ഇതില് പങ്കെടുക്കുന്നത്. തങ്ങളുടെ വസ്ത്രത്തിന്റെ അറ്റം കയ്യിലെടുത്ത് അത് അരയോട് ചേർത്ത് പിടിച്ച് നൃത്തത്തിന്‍റെ താളത്തിനനുസരിച്ച് അത് വീശുകയാണ് ചെയ്യുന്നത്. വളരെ മനോഹരമായ ആചാരമാണിത്.

പണിയർ കളി

വയനാട്ടിലെ മലമ്പ്രദേശങ്ങളിലെ കാടുകളിൽ വസിക്കുന്ന പണിയർ വിഭാഗത്തിൽപ്പെടുന്ന ആളുകളുടെ ഗോത്രനൃത്തമാണ് പണിയർകളി. സാധാരണയായി പുരുഷന്മാർ മാത്രമാണ് ഇതിൽ പങ്കെടുക്കുന്നത്. എട്ടോ പത്തോ ആളുകൾ വട്ടത്തിൽ നിന്ന് കൈകൾ കോർത്തുപിടിച്ചുള്ള നൃത്തമാണിത്. താളത്തിനനുസരിച്ച് ശരീരം മുഴുവൻ ചലിപ്പിച്ചുള്ള നൃത്തമാണിത്. കരു, പറ, ഉടുക്ക് തുടങ്ങിയ താളവാദ്യങ്ങൾ ഇതിലുപയോഗിക്കുന്നു.

പറവള്ളി നൃത്തം

തിരുവിതാംകൂർ പ്രദേശത്തെ മലമേഖലകളിൽ ജീവിക്കുന്ന ഗോത്രവിഭാഗക്കാരുടെ നൃത്തമാണ് പറവള്ളി നൃത്തം. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ പങ്കെടുക്കുന്ന ഈ നൃത്തരൂപത്തിൽ കൈകൾ ചേർത്തു പിടിച്ച്, തോളോട് തോൾ ചേർന്നു നിന്നാണ് കളിക്കുന്നത്. താളം മുറുകുന്നതിനനുസരിച്ച് ചുവടുകളുടെ വേഗതയിലും മാറ്റം വരും. പങ്കെടുക്കുന്ന എല്ലാവരും പാട്ടും ഇതിനൊപ്പം പാടുന്നു.

ഗദ്ദിക

വയനാട്ടിലെ അടിയ വിഭാഗക്കാരുടെ കലാരൂപമാണ് ഗദ്ദിക. രോഗങ്ങളും വയ്യായ്കകളും സുഖപ്പെടുത്തുവാനാണ് ഇത് നടത്തുന്നത്. ഇത് കൂടാതെ സുഖപ്രസവത്തിനായും ഇത് നടത്താറുണ്ട്.പൂജാ ഗദ്ദിക എന്നും ഇതിനെ വിളിക്കാറുണ്ട്. രോഗം സുഖപ്പെടുത്താൻ ശിവനെ വിളിക്കുന്നതോടെയാണ് ഈ ചടങ്ങിന് തുടക്കമാകുന്നത്. കന്നഡയും മലയാളവും കൂടിക്കലർന്ന അവരുടെ പ്രത്യേക ഗോത്രഭാഷയിലാണ് ഇത് നടത്തുന്നത്. ശിവന്റെ കോപമാണ് രോഗത്തിന് കാണമെന്നും ഭഗവാനെ സന്തോഷിപ്പിച്ചാൽ രോഗം മാറമെന്നതുമാണ് ഇതിന്റെയൊരു കാതൽ. സ്ത്രീകളും പുരുഷന്മാരും ഒരേപോലെ പങ്കെടുക്കുന്ന ചടങ്ങുകൂടിയാണിത്.

ഈ പറഞ്ഞ ഗോത്രനൃത്തങ്ങൾ കൂടാതെ, നാട്ടു ഗദ്ദിക, നായ്ക്കാർ കളി, എടയ നൃത്യം, കൂരൻകളി,മുടിയാട്ടം, മാൻകളി, തുടങ്ങിയ നൃത്തരൂപങ്ങളും പല വിഭാഗക്കാരുടെ ഇടയിലായി പ്രചാരത്തിലുണ്ട്.

വിവരങ്ങൾക്കു കടപ്പാട്: kerenvis, ചിത്രങ്ങൾ: കേരളാ ടൂറിസം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+