ഓഫീസിന്റെ ചുമരുകൾക്കുള്ളിൽ മനസ്മരവിച്ച് ജോലിഭാരത്താൽ തളർന്നിരിക്കുന്ന എല്ലാവരും കാത്തിരിക്കുന്ന ദിവസങ്ങളാണ് ശനിയും ഞായറും. ജോലിഭാരങ്ങൾ തൽക്കാലം മാറ്റിവച്ച് മാറി നിൽക്കുന്ന രണ്ട് നാൾ. ഈ ദിവസങ്ങൾ സന്തോഷകരമാക്കാൻ യാത്ര ചെയ്യുക എന്നതിനേക്കാൾ മികച്ച മറ്റൊരു കാര്യവുമില്ല. ഒരു ആഴ്ചയുടെ മുഷിപ്പൻ അനുഭവങ്ങളെ തള്ളിമാറ്റാനും. വരും ആഴ്ചയിൽ ഓഫീസ് അനുഭവങ്ങൾ സുന്ദരമാക്കാൻ മനസ് ഒരുക്കാനും, യാത്രചെയ്യുക എന്നതാണ് ഏറ്റവും ബെറ്റർ ഐഡിയ.
പലർക്കും യാത്രപോകാൻ ആഗ്രഹം കാണും പക്ഷെ എവിടേ പോകണമെന്ന് വലിയ ധാരണയൊന്നും കാണില്ല. ബാംഗ്ലൂർ നഗരത്തിലെ തിരക്കിൽ കഴിയുന്നവർക്കുള്ള ഒരു യാത്ര സഹായിയാണ് ഇത്. കോവളം വഴി കന്യാകുമാരിയിലേക്ക് ഒരു യാത്ര ആയാലോ. പുഷ്പങ്ങളുടെ നഗരത്തിൽ നിന്ന് തീരങ്ങൾ തേടി ഒരു യാത്ര.
രണ്ട് പകലുകളും രണ്ടു രാത്രികളും നിങ്ങൾക്ക് ഒരു യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമെങ്കിൽ കന്യകുമാരിയിലേക്കുള്ള യാത്ര ഏറ്റവും സുന്ദരമായ ഒന്നായിരിക്കും. തീരങ്ങളുടെ സൗന്ദര്യം നുകർന്നും, തീർത്ഥാടനാലയങ്ങളിൽ സമയം ചിലവിട്ടും ഒരു സുന്ദരമായ യാത്ര.
യാത്രയ്ക്ക് ഒരുങ്ങും മുൻപ് ബസ് ടിക്കറ്റും ഹോട്ടലുകളും ബുക്ക് ചെയ്യാൻ മറക്കേണ്ട. കാരണം നിങ്ങളുടെ സാഞ്ചാരം ടെൻഷനുകൾ അകറ്റാനുള്ളതല്ലെ. മാത്രമല്ല, നേരത്തെ ഹോട്ടലുകളും ബസ് ടിക്കറ്റുകളും ബുക്ക് ചെയ്യുക വഴി നിങ്ങളുടെ ബജറ്റിന് ഇണങ്ങിയ ഹോട്ടലുകളും ബസുകളും തിരഞ്ഞെടുക്കുകയുമാവാം. അത് നിങ്ങളുടെ കീശ കാലിയാക്കാതിരിക്കാൻ ഉപകാരപ്പെടും.
ബാംഗ്ലൂരിൽ നിന്ന് കോവളത്തേക്ക് നേരിട്ട് ബസ് ലഭിക്കില്ല. അതിനാൽ തിരുവനന്തപുരത്തേക്ക് ബുക്ക് ചെയ്യാം. ബാംഗ്ലൂരിൽ നിന്ന് 730 കിലോമീറ്റർ ആണ് തിരുവനന്തപുരത്തേക്കുള്ള ദൂരം. അതായത് എൻ എച്ച് 7നിലൂടെ 11 മണികൂർ യാത്ര ചെയ്യണം. രാത്രിയിൽ യാത്രപുറപ്പെടുന്നതാണ് ഏറ്റവും നല്ലത്. അതിനാൽ നന്നായി ഉറങ്ങാൻ സൗകര്യമുള്ള ബസ് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. സേലവും, മധുരയും തിരുനെൽവേലിയുമൊക്കെ കഴിഞ്ഞ് ബസ് നാഗർകോവിൽ എത്തുമ്പോൾ ബസ് കുറച്ച് നേരം നിർത്തിയിടും. അപ്പോഴേക്കും നേരം വെളുത്തിരിക്കും. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന കാര്യം മറക്കേണ്ട. പിന്നീട് ബസ് പുറപ്പേടുമ്പോൾ ചെറുതായി മയങ്ങിയാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നാഗർകോവിലിനും പരിസരത്തുമുള്ള സുന്ദര കാഴ്ചയും. കൂറ്റൻ കാറ്റടികളുമൊക്കെ ആയിരിക്കും.
സമുദ്രബീച്ച്
വല്ലതുമൊക്കെ വാങ്ങാം
വിഴിഞ്ഞം ഫിഷിംഗ് വില്ലേജ്
കായൽ കാണാൻ പൂവാറിലേക്ക്
ഞണ്ടാ... അഹങ്കാരം കണ്ടോ!
കന്യാകുമാരിയിൽ ഒരു കവിത



Click it and Unblock the Notifications
















