Search
  • Follow NativePlanet
Share
» »പ്ലാൻ വേണ്ട, പാക്കിങ് മാത്രം മതി.. ഹൈദരാബാദിലേക്ക് ഒരടിപൊളി ടൂർ

പ്ലാൻ വേണ്ട, പാക്കിങ് മാത്രം മതി.. ഹൈദരാബാദിലേക്ക് ഒരടിപൊളി ടൂർ

ഹൈദരാബാദ്... അലഞ്ഞു തിരിഞ്ഞുള്ള, കണ്ണു നിറയെ കാഴ്ചകൾ കണ്ടുള്ള യാത്രയ്ക്ക് പറ്റിയ നഗരം. ചരിത്രത്തിന്‍റെ പഴമയിൽ തങ്ങി നിൽക്കാത്ത ആധുനിക നാട്. അപ്പോഴും ഇവിടുത്തെ പഴമയ്ക്കും പാരമ്പര്യങ്ങൾക്കും ഒരു കോട്ടവും തട്ടിയിട്ടില്ല. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഹൈദരാബാദിലേക്ക് ഈ അവധിക്കാലത്ത് ഒരു യാത്ര പോയാലോ..

അവധിക്കാലം യാത്ര പോകണം, എന്നാലോ ബുക്കിങ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കി പാക്കിങ് മാത്രം
നോക്കി കൂടുതലൊന്നും പ്ലാന്‍ ചെയ്യാതെ സുഖമായി ഹൈദരാബാദ് മുഴുവന്‌ കണ്ടുവരാനുള്ള പാക്കേജാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. അമേസിങ് ഹൈദരാബാദ് (Amazing Hyderabad Ex Trivandrum) എന്നു പേരിട്ടിരിക്കുന്ന ഈ യാത്ര നാനൂറിലധികം വർഷത്തെ ചരിത്രം പറയുന്ന ഹൈദരാബാദ് കണ്ടുവരാൻ പറ്റിയ മികച്ച പാക്കേജാണ്.

Trivandrum To Hyderabad

ഏപ്രിൽ 30 ചൊവ്വാഴ്ച രാത്രി 10.10 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന യാത്ര രണ്ട് രാത്രിയും മൂന്ന് പകലും ചെലവഴിക്കുന്ന ഐആർസിടിസി യാത്രാ പാക്കേജാണ്. രാത്രി 11.50 ന് ഹൈദരാബാദ് വിമാനാവളത്തിൽ എത്തും. നേരേ ഹോട്ടലിലേക്ക് പോയി അന്നു രാത്രി വിശ്രമം. മേയ് 1 ബുധനാഴ്ച രാവിലെ മുതൽ ഹൈദരാബാദ് ടൂർ ആരംഭിക്കും. അന്നേ ദിവസം മുഴുവൻ പ്രസിദ്ധമായ രാമോജി ഫിലിം സിറ്റി കാണുവാനായാണ് മാറ്റിവെച്ചിരിക്കുന്നത്.

പിറ്റേന്ന് മേയ് രണ്ടാം തിയതി രാവിലെ മുതൽ ബിർളാ മന്ദിർ, ചാർമിനാര്‍, മെക്കാ മസ്ജിദ്, ചൗമഹല്ല പാലസ് സലർജുങ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. വൈകിട്ട് പ്രസിദ്ധമായ ലുംബിനി പാർക്ക് കൂടി കണ്ട് രാത്രി ഭക്ഷണത്തിനും വിശ്രമത്തിനുമായി ഹോട്ടലിലേക്ക് വരും.

നാലാം ദിവസമായ മേയ് മൂന്നാം തിയതി വെള്ളിയാഴ്ച ഹൈദരാബാദ് യാത്രയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഗോൽകോണ്ട കോട്ടയാണ് കാണുന്നത്. തുടർന്ന് പ്രസിദ്ധമായ സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റിയും കൂടി സന്ദർശിച്ച ശേഷം തിരികെ എയർപോർട്ടിൽ ഡ്രോപ് ചെയ്യും. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തിന് 7.55 നാണ് മടക്കവിമാനം, 9.40 ന് തിരുവനന്തപുരത്ത് എത്തും.

9500 രൂപാ മുതലാണ് തിരുവനന്തപുരം-ഹൈദരാബാദ് യാത്രയുടെ നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ/ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്കുള്ള നിരക്കാണിത്. സിംഗിൾ ഒക്യുപന്‍സിയിൽ 24350 രൂപയാകും. യാത്രയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രായം അനുസരിച്ച് 13200 രൂപയ്ക്കും 17650 രൂപയ്ക്കും ഇടയിലായാണ് നിരക്ക് വരുന്നത്. ആകെ 29 പേർക്കാണ് പങ്കെടുക്കാൻ അവസരം.

ഈ ടിക്കറ്റ് നിരക്കിൽ തിരുവനന്തപുരം-ഹൈദരാബാദ്-തിരുവനന്തപുരം എക്കണോമി ക്ലാസ് യാത്ര, മൂന്ന് രാത്രി എസി റൂമിൽ താമസം, യാത്രയിൽ മൂന്ന് ബ്രേക്ക് ഫാസ്റ്റും രണ്ട് ഡിന്നറും, ടൂറിസ്റ്റ് ഗൈഡിൻറെ സൗകര്യം, തുടങ്ങിയ ലഭ്യമാക്കും.

പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 8287932095, 0484-2382991,8287932082 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+