"കാലയരികത്ത് വലയെറിഞ്ഞപ്പോൾ വല കിലുക്കിയ സുന്ദരി..." ഈ പാട്ട് ഒരിക്കെലങ്കിലും കേൾക്കാത്ത മലയാളികളുണ്ടാവില്ല. ആരെയും ആകർഷിക്കുന്ന കുന്നിൻചെരുവുകളും വെള്ളച്ചാട്ടങ്ങളും കാടുകളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രധാന സ്ഥലമാണ് ഇവിടുത്തെ കായലോരങ്ങൾ. വൈകുന്നേരങ്ങൾ ചിലവഴിക്കുവാനും കുടുംബവും കുട്ടികളുമൊത്ത് ഒന്നു കറങ്ങി വരുവാനും ഒക്കെ ഇന്ന് കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്നത് കായലുകളെയാണ്. മനോഹരമായ കാഴ്ചകൾ മാത്രമല്ല, പുറമേ നിന്നുള്ള ചൂടിന്റെ അഭാവവും ഈ യാത്രകളെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നു. എന്നാൽ ഇത്തരം യാത്രകളിൽ കുമരകവും വേമ്പനാടും ഒക്കെ മാത്രം ഇടംപിടിക്കുമ്പോൾ പിന്നിലായി പോകുന്നത് അതിലും മനോഹരമായ കുറച്ച് സ്ഥലങ്ങളാണ്.സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമല്ലാത്ത, എന്നാൽ തീർച്ചയായും പോയിരിക്കേണ്ട കേരളത്തിലെ ചില കായലുകളെയും അവിടുത്തെ യാത്രകളെയും പരിചയപ്പെടാം...
വൈക്കം കായൽ
ചെറിയ ചെറിയ കനാലുകളിലൂടെ നടത്തുന്ന ഇവിടുത്തെ കെട്ടുവഞ്ചി യാത്രകൾ സാധാരണയായി വൈക്കം ബോട്ട് ജെട്ടിയിൽ നിന്നോ അല്ലെങ്കിൽ കെടിഡിസി ബോട്ട് ജെട്ടിയിൽ നിന്നോ ആണ് യാത്ര ആരംഭിക്കുന്നത്.
കവ്വായി ബാക്ക് വാട്ടർ
ആലപ്പുഴയ്ക്കും കൊല്ലത്തിനും കുമരകത്തിനും ഒപ്പം വെയ്ക്കാൻ പറ്റിയ ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇനിയും വികസിച്ചിട്ടില്ല.
കായലിലൂടെയുള്ള യാത്രകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടം ഇല്ലെങ്കിലും ഇവിടെ വന്നിരിക്കാനും കാഴ്ചകൾ ആസ്വദിക്കുവാനും ഒക്കെ സൗകര്യങ്ങൾ ഉണ്ട്.
തിരുവല്ലം
മത്സ്യബന്ധന ഗ്രാമങ്ങൾക്കു സമീപത്തുകൂടെയുള്ള വഞ്ചിയിലെ യാത്ര കായൽ ജീവിതങ്ങളെ അടുത്തറിയുവാൻ സഹായിക്കുന്നതാണ്.
കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമായ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം ഇവിടുത്തെ മറ്റൊരാകർഷണമാണ്. പരശുരാമനെ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
വേളി ടൂറിസ്റ്റ് വില്ലേജാണ് ഇതിനടുത്തുള്ള മറ്റൊരു കാഴ്ച
പടന്ന ബാക്ക് വാട്ടേഴ്സ്
വള്ളത്തിലൂടെയുള്ള യാത്രയും മലബാറിന്റെ കായൽത്തീരങ്ങളുടെ ദൃശ്യങ്ങളുമാണ് ഈ യാത്രയിൽ ലഭിക്കുന്ന കാര്യങ്ങൾ. കാഞ്ഞങ്ങാടു നിന്നും ഏകദേശം 22 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications
















