വിദേശികള് വരുന്നില്ലേ
ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവും എന്നതിനൊപ്പം തന്നെ ചിലവുകുറഞ്ഞ ലക്ഷ്യസ്ഥാനം എന്ന പ്രത്യേകതയും കൂടിയാണ് വിദേശികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. യാത്രാ മാർഗ്ഗങ്ങളാണെങ്കിലും താമസം. ഭക്ഷണം എന്നിങ്ങനെ ഏതു തരത്തിലുള്ള ചിലവാണെങ്കിലും വളരെ കുറച്ച് മതി ഇന്ത്യയിൽ. ഇതുകൂടി മനസ്സിൽവെച്ച് കുറഞ്ഞ ചിലവിലുള്ള യാത്രകൾ പ്ലാൻ ചെയ്യാം..
PC:Ibrahim Rifath/Unsplash
ഓരോ നാടിന്‍റെയും സീസൺ നോക്കാം
യാത്രകളിലെ ചിലവിനെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം സീസൺ ആണ്. എല്ലാ ആളുകളും ഓരോ സീസണിലാണ് ഓരോ പ്രദേശങ്ങളിലേക്കുമുള്ള യാത്ര തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് ദുർഗ്ഗാ പൂജാ സമയത്ത് കൊല്‍ക്കത്തയിയിലേക്കുള്ള യാത്രകൾ ഉറപ്പായും ചിലവ് കൂടിയതായിരിക്കും. റൂം കിട്ടുവാനും വാഹനങ്ങൾ ലഭിക്കുവാനുമെല്ലാം സാധാരണത്തേതിനേക്കാൾ ചിലവ് കൂടും. പുഷ്കർ ഫെസ്റ്റിവൽ സമയത്ത് പുഷ്കറിലേക്കുള്ള യാത്രയും ഹോളിയിൽ വൃന്ദാവനിലേക്ക് പോകുന്നതുമെല്ലാം ഇത്തരത്തിൽ ചിലവ് കൂടുന്ന സീസണ്‍ യാത്രകൾക്കുദാഹരണമാണ്.
ഓഫ് സീസണിൽ യാത്ര ചെയ്യുന്നത് യാത്രാ ചിലവ് ഒരു പരിധി വരെ കുറയ്ക്കും
Rohan Reddy/Unspalsh
പ്ലാൻ ചെയ്യാം ബുക്ക് ചെയ്യാം
യാത്രകൾ കഴിവതും നേരത്തെ പ്ലാൻ ചെയ്യുക. ഇതിനനുസരിച്ച് ലീവുകൾ കൂടി ശരിയായാൽ പിന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്യുക എന്നതാണ് അടുത്ത പടി. ഡല്‍ഹിയും ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഒക്കെ പോകുവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ എത്രയും നേരത്തെ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്യുക. അതിനനുസരിച്ചുള്ള കുറഞ്ഞ നിരക്ക് നിങ്ങള്ക്ക് തീർച്ചയായും പ്രതീക്ഷിക്കാം. യാത്ര പോകുന്നതിനു ഒന്നോ രണ്ടോ മാസം മുൻപ് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതും വെറും ഒന്നോ രണ്ടോ ആഴ്ച മുൻപ് ബുക്ക് ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചില സമയങ്ങളിൽ കമ്പനികൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വലിയ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താം. ആപ്പുകൾ വഴി ബുക്ക് ചെയ്യുമ്പോളും ചിലപ്പോള് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സഹായിക്കും.
PC:VOO QQQ/Unsplash
ഭക്ഷണത്തിൽ പിടിക്കാം!
യാത്രയിൽ ചിലവ് കൂട്ടുന്ന കാര്യങ്ങളിലൊന്ന് ഭക്ഷണമാണ്. പുതിയ സ്ഥലത്തെത്തുമ്പോൾ സ്വഭാവീകമായും അവിടുത്തെ ഏറ്റവും മികച്ച റസ്റ്റോറന്‍റിൽ തന്നെ കയറുവാനാണ് മിക്കവരും ശ്രമിക്കുന്നത്. എല്ലാ നേരത്തെയും ഭക്ഷണം ഇത്തരം വലിയ ഹോട്ടലുളിൽ കയറുന്നത് ഒഴിവാക്കി,പ്രദേശത്തെ സാധാരണ ഭക്ഷണശാലകളിൽ പോകാം.
മാത്രമല്ല, ഭക്ഷണവും താമസവും ഒരുമിച്ച് നല്കുന്ന തരത്തിലുള്ള പാക്കേജുകളും എല്ലായിടത്തുമുണ്ട്. ഇതു തിരഞ്ഞെടുക്കുന്നതും ചിലവ് കുറയ്ക്കുവാൻ സഹായിക്കും.
Viraj Sawant/unsplash
പാക്കേജുകള്‍
കുറഞ്ഞ ചിലവിൽ യാത്ര പോകുവാൻ പറ്റിയ കാര്യങ്ങളിലൊന്ന് പാക്കേജ് ടൂറുകൾ തിരഞ്ഞെടുക്കുക എന്നതാണ്. ട്രാവൽ ഏജൻസികളും ഏജന്‍ററുമാരുമെല്ലാം ഇത്തരത്തിൽ പാക്കേജുകൾ പുറത്തിറക്കാറുണ്ട്. ആഢംബര സൗകര്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും മിക്കപ്പോഴും മുടക്കുന്ന പണത്തിനൊത്ത മൂല്യം ഇത്തരം യാത്രകളിൽ ലഭിക്കും. താമസവും ഭക്ഷണവും യാത്രാ ചിലവുകളും ഉൾപ്പെടെയുള്ള പാക്കേജുകളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ബുക്ക് ചെയ്യുന്നതിനു മുൻപ് കാര്യങ്ങള്‍ കൃത്യമായി ചോദിച്ച് മനസ്സിലാക്കുക.
PC:Štefan Štefančík/Unsplash
സമയം അറിയണം
യാത്ര പോകുന്ന സമയത്തിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് യാത്ര ചെയ്യുന്ന സമയവും. ചിലവ് കുറഞ്ഞ വിമാനയാത്രയ്ക്ക് പരീക്ഷിക്കുവാൻ പറ്റിയ മാർഗ്ഗം അതിരാവിലെയും വൈകിട്ടും ഉള്ള വിമാനയാത്രകൾ ഒഴിവാക്കുക എന്നതാണ്. ബിസിനസ് യാത്രക്കാരും മറ്റും ഈ സമയം സ്ഥിരം തിരഞ്ഞെടുക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും. ഇത് വെച്ചു നോക്കുമ്പോൾ മറ്റു സമയങ്ങളിൽ വിമാനടിക്കറ്റുകൾക്ക് നിരക്ക് കുറവായിരിക്കും.
PC:JK/Unspalsh