ഒരു പകൽ മുഴുവനും വാഗമണ്ണിൽ.. ലോകത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പലതവണ തിരഞ്ഞെടുത്ത് ഉറപ്പിച്ച കോടമഞ്ഞ് ഇറങ്ങി വരുന്ന കുന്നുകളും ആഴം കാണാത്ത കൊക്കകളും അതിമനോഹരങ്ങളായ വ്യൂ പോയിന്‍റും എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ആവേശം തോന്നുന്നില്ലേ? എങ്കിൽ ഇതിനൊപ്പം വാഗമണ്ണിൽ നിന്ന് നേരെ ആലപ്പുഴയും കൂടി കണ്ട് വന്നാലോ? അത്യുഗ്രൻ. അല്ലേ..
രണ്ടു ദിവസത്തെ യാത്രയിൽ ആലപ്പുഴയും വാഗമണ്ണും കണ്ടുവരുന്ന പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത് കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. ഒരു പകലും രാത്രിയും വാഗമണ്ണിലും ഒരു പകൽ ആലപ്പുഴയിലെ വേഗ ബോട്ടിലുള്ള യാത്രയും ചേരുന്ന ഈ പാക്കേജിന്‍റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വിശദമായി വായിക്കാം.

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന യാത്ര പിറ്റേന്ന് പുലർച്ചെയോടെ വാഗമണ്ണിന്‍റെ വളവും തിരിവും നിറഞ്ഞ റോഡ് കയറും. ഒരു ചെറിയ കുളിയും പ്രഭാത ഭക്ഷണവും ഒക്കെ കഴിഞ്ഞ് യാത്രയ്ക്ക് റെഡിയായാൽ നേരെ വാഗമൺ കാഴ്ചകളിലേക്ക് കടന്നുചെല്ലാം. മഴയും മഞ്ഞും പിന്നെ വെയിലും കൂടി വന്നാൽ വാഗമണ്ണൊരുക്കുന്ന കാഴ്ചകൾ പറഞ്ഞാൽ തീരില്ല.
ആനവണ്ടിയിൽ വാഗമൺ കറങ്ങി ആഗ്ം എത്തുന്നത് പൈൻമരക്കാട്ടിലേക്കാണ്. കണ്ണെത്താദൂരത്തോളം വളർന്നു വലുതായി നിൽക്കുന്ന പൈൻമരങ്ങൾ കണ്ണുകളും ഫോണിലെ ഗാലറിയും നിറയ്ക്കും. അതിനു ശേഷം വാഗമണ്ണിൽ കാണാതെ പോയാൽ വൻ നഷ്ടമാകുന്ന മൊട്ടക്കുന്ന്, പേര് അ്പം പേടിപ്പിക്കുമെങ്കിലും കിടിലൻ കാഴ്ചകൾ കാണാവുന്ന സൂയിസൈഡ് പോയിന്‍റ്, ഏതൊരു യാത്രികനെയും സാഹസികാക്കുന്ന അഡ്വഞ്ചർ പാർക്ക് എന്നിവയാണ് കാണുന്ന ഇടങ്ങൾ.

ഇത് കൂടാതെ വാഗമണ്ണിലൂടെ ജീപ്പിൽ ഒരു ഓഫ് റോഡ് യാത്രയും ഒരുക്കിയിട്ടുണ്ടോ. ട്രക്കിങ് പോയിന്‍റിലേക്കുള്ള ഈ യാത്ര ഓഫ് റോഡ് ആസ്വദിക്കാൻ റെഡിയാണെങ്കിൽ വൻ അനുഭവമായിരിക്കും. ഇത്രയും കാഴ്ചകളാണ് വാഗമണ്ണിലുള്ളത്. കൂടാതെ ഈ നാടിന്‍റെ കുളിലും രാവും ആസ്വദിച്ച് ഒരു രാത്രി കൂടി ചെലവഴിച്ച് പിറ്റേന്ന് പുലർച്ചയോടെ ആലപ്പുഴയ്ക്ക് വണ്ടി വിടും.
ആലപ്പുഴയിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു ബോട്ട് യാത്രയാണ്. വെറും ബോട്ട് യാത്രയല്ല, കേരള ജലഗതാഗത വകുപ്പിന്‍റെ വേഗാ ബോട്ടിൽ ഭക്ഷണവും കിടിലൻ കാഴ്ചകളും ആസ്വദിച്ചുള്ള യാത്രയിൽ ആലപ്പുഴയെ ഒന്ന് ചെറുതായി പ്രദക്ഷിണം വയ്ക്കാം. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ പുന്നമട - വേമ്പനാട് കായല്‍ - മുഹമ്മ - പാതിരാമണല്‍ - കുമരകം - ആര്‍ ബ്ലോക്ക് -മാര്‍ത്താണ്ഡം - ചിത്തിര - സി ബ്ലോക്ക് - കുപ്പപ്പുറം എന്നിവിടങ്ങളിലൂടെ തിരികെ ആലപ്പുഴയിൽ തന്നെ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര.

നാല് മണിക്കൂർ സമയം എടുത്ത് കായൽ കാഴ്ചകളും തീരങ്ങളിലെ ജീവിതക്കാഴ്ചകളും എല്ലാം കാണുകയും ചെയ്യാം. വൈകുന്നേരം 5.30 ഓടെ ആലപ്പുഴയിൽ നിന്ന് തിരികെ കോഴിക്കോടേക്ക് മടക്കയാത്ര. സെപ്റ്റംബര്‍ 15 വെള്ളിയാഴ്ചയാണ് അടുത്ത യാത്ര ഒരുക്കിയിരിക്കുന്നത്. 3800 രൂപയാണ് ടിക്കറ്റ് നിരക്ക്. വാഗമണ്ണിലെയും പിറ്റേന്ന് ആലപ്പുഴ ബോട്ടിങ്ങിലെ ഭക്ഷണം കൂടി ഉൾപ്പെടെയുള്ള തുകയാണിത്.
ആകെ 38 സീറ്റാണ് വാഗമൺ-വേഗ കെഎസ്ആർടിസി യാത്രയ്ക്കുള്ളത്. യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം നേടിയ യാത്രയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും 9544477954 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













