Search
  • Follow NativePlanet
Share
» »ന്യൂ ഇയർ ആഘോഷങ്ങൾ അതിരുവിടേണ്ട, നിയന്ത്രണങ്ങൾ ഇങ്ങനെ..'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി' വരില്ലെന്ന് പോലീസ്

ന്യൂ ഇയർ ആഘോഷങ്ങൾ അതിരുവിടേണ്ട, നിയന്ത്രണങ്ങൾ ഇങ്ങനെ..'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി' വരില്ലെന്ന് പോലീസ്

ആഘോഷങ്ങൾക്ക് അതിരിടുവാൻ കൃത്യമായ നിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടവും ഗതാഗതവും നിയന്ത്രിക്കുവാന്‍ പോലീസും രംഗത്തുണ്ട്.

പുതുവർഷം ആഘോഷിക്കുവാനുള്ള തിരക്കിലാണ് നാടു മുഴുവനും. പുതുവത്സരപ്പിറവി എത്രത്തോളം ഗംഭീരമാക്കുവാൻ അത്രത്തോളം ഒരുക്കങ്ങൾ നാടിന്‍റെ നാനാഭാഗത്തും നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി ജനസാഗരത്തെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സംസ്ഥാനത്തെ റിസോർട്ടുകളിലും ഹോട്ടലുകളും ഹൗസ് ബോട്ടുകളും എല്ലാം ഒരുങ്ങിക്കഴിഞ്ഞു, ആഘോഷത്തിനു മാറ്റുകൂട്ടുവാൻ ഡിജെ പാർട്ടികളും റെഡിയാണ്.
ആഘോഷങ്ങൾക്ക് അതിരിടുവാൻ കൃത്യമായ നിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടവും ഗതാഗതവും നിയന്ത്രിക്കുവാന്‍ പോലീസും രംഗത്തുണ്ട്.

ഫോർട്ട് കൊച്ചിയിലെ നിയന്ത്രണങ്ങൾ

ഫോർട്ട് കൊച്ചിയിലെ നിയന്ത്രണങ്ങൾ

കൊച്ചിൻ കാർണിവലും ബിനാലെയും ആയിരക്കണക്കിന് ജനങ്ങളെ പുതുവർഷസമയത്ത് കൊച്ചിയിലേക്ക് ആകർഷിക്കുന്നു. കൊച്ചിയിലെ ആഘോഷങ്ങൾക്ക് മറ്റു ജില്ലകളിൽ നിന്നും നിരവധി ആളുകൾ എത്തുന്നുണ്ട്. ശനിയാഴ്ച മുതല്‍ കൊച്ചിയില്‍ നിയന്ത്രണങ്ങളും പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.

ഫോർട്ട്കൊച്ചിയിൽ നിന്ന് ബോൾഗാട്ടിയിലേക്കും വൈപ്പിനിലേക്കും ജനുവരി ഒന്ന് രാത്രി വരെ റോ റോ സർവീസ് ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ റോ റോ സർവീസിൽ വാഹനങ്ങൾ അനുവദിക്കില്ല. ഫോർട്ട്കൊച്ചി പ്രദേശത്ത് റോഡുകളുടെ വശങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. പ്രത്യേകം അനുവദിച്ചിരിക്കുന്ന സ്ഥലങ്ങള്‍ മാത്രമേ പാർക്കിങ്ങിനായി ഉപയോഗിക്കാവൂ. വൈപ്പിൻ ഭാഗത്ത് കാള മുക്ക് ജംഗ്ഷന് കിഴക്ക് ബോട്ട് ജെട്ടിയിലേക്കുള്ള വഴിയിൽ ഗതാഗതം അനുവദിക്കില്ല. കെ ജെ മാക്സി എംഎൽഎയുടെ അധ്യക്ഷതയിൽ ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്.

കൊച്ചിൻ കാർണിവൽ 2022

കൊച്ചിൻ കാർണിവൽ 2022

ഫോർട്ട് കൊച്ചി നല്കുന്ന ഏറ്റവും വലിയ പുതുവർഷ ആഘോഷ അനുഭവമാണ് കൊച്ചിൻ കാർണിവൽ. എല്ലാവരെയും ചേർത്തു നിർത്തുന്ന ആഘോഷങ്ങിൽ പങ്കെടുക്കുവാൻ പതിനായിരങ്ങളാണ് ഇവിടെ എത്തുന്നത്. പാപ്പാഞ്ഞി എന്ന അപ്പൂപ്പന്റെ രൂപത്തെ കത്തിക്കുന്ന ചടങ്ങാണ് കൊച്ചിൻ കാർണിവലിന്റെ ജീവൻ. ഈ വർഷം കത്തിക്കുവാനുള്ള പാപ്പാഞ്ഞി തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. കൊച്ചി ബീച്ചിനു സമീപത്തായി ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ രാത്രി കൃത്യം 12.00 മണിക്ക് കത്തിക്കും.

ആലപ്പുഴയിലെ പുതുവർഷാഘോഷ നിയന്ത്രണങ്ങൾ

ആലപ്പുഴയിലെ പുതുവർഷാഘോഷ നിയന്ത്രണങ്ങൾ

സുഗമമായ പുതുവർഷാഘോഷങ്ങള്‍ക്കായി ആലപ്പുഴ ജില്ലയിലും പ്രത്യേക നിയന്ത്രണങ്ങളുണ്ട്. വിദേശികളും ആഭ്യന്തര സഞ്ചാരികളും തിരഞ്ഞെടുക്കുന്ന പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ആലപ്പുഴ. ഹൌസ് ബോട്ട് ഉൾപ്പടെയുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മുകളിൽ കയറി നിന്ന് മതിയായ സുരക്ഷമാനദണ്ഡമില്ലാതെ ആഘോഷങ്ങളിൽ ഏർപ്പെടരുത് എന്ന പ്രത്യേക നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ അറിയിച്ചിരുന്നു. കൂടാതെ, ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുവാൻ അനുവദിച്ചിരിക്കുന്നത് ആകെ 35 മിനിറ്റ് സമയമാണ്. 31ന് രാത്രി 11-55 മുതൽ 12-30 വരെ മാത്രമായിരിക്കും അനുമതിയുള്ളത്.

ഇടുക്കി ജില്ലയിലെ പുതുവർഷാഘോഷ നിയന്ത്രണങ്ങൾ

ഇടുക്കി ജില്ലയിലെ പുതുവർഷാഘോഷ നിയന്ത്രണങ്ങൾ

സഞ്ചാരികൾ ഏറ്റവും അധികം വരുന്ന മൂന്നാർ ഉൾപ്പെടുന്ന ഇടുക്കി ജില്ലയിലും ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. രാത്രി 12.30 വരെ മാത്രമേ ആഘോഷങ്ങൾക്ക് അനുമതി ഉണ്ടായിരിക്കുകയുള്ളൂ. പോലീസ് അനുമതിയില്ലാതെ ഡിജെ പാർട്ടികളോ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഉയർന്ന ശബ്ദ സംവിധാനങ്ങളോ ജില്ലയിൽ അനുവദിക്കില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

നാട്ടിലാണെങ്കിൽ അടി ഉറപ്പ്! വിചിത്രം ഈ ആചാരങ്ങൾ, ഭാഗ്യം കൊണ്ടുവരുന്ന പുതുവർഷത്തെ സ്വീകരിക്കുന്ന രീതികളിതാനാട്ടിലാണെങ്കിൽ അടി ഉറപ്പ്! വിചിത്രം ഈ ആചാരങ്ങൾ, ഭാഗ്യം കൊണ്ടുവരുന്ന പുതുവർഷത്തെ സ്വീകരിക്കുന്ന രീതികളിതാ

കോഴിക്കോട് ജില്ലയിലെ പുതുവർഷാഘോഷ നിയന്ത്രണങ്ങൾ

കോഴിക്കോട് ജില്ലയിലെ പുതുവർഷാഘോഷ നിയന്ത്രണങ്ങൾ

കോഴിക്കോട് ബീച്ചിലും പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സരാഘോഷം കഴിയുന്നതുവരെ പൂർണമായും ഇവിടെ ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കും.

PC:FARAS VV/ Unsplash

പുതുവർഷം നാട്ടിൽ കളറാക്കാം..വേറൊരിടത്തിനും നല്കുവാൻ കഴിയില്ല കേരളത്തിന്‍റെ ഈ സന്തോഷങ്ങൾപുതുവർഷം നാട്ടിൽ കളറാക്കാം..വേറൊരിടത്തിനും നല്കുവാൻ കഴിയില്ല കേരളത്തിന്‍റെ ഈ സന്തോഷങ്ങൾ

കാസർകോഡ് പുതുവർഷം

കാസർകോഡ് പുതുവർഷം

നേരത്തെ, കാസർകോഡ് ജില്ലയിൽ നിന്നുള്ളവർക്ക് പുതുവർഷംuns ആഘോഷിക്കുവാൻ കോഴിക്കോടോ കൊച്ചിയിലോ മംഗലാപുരത്തോ ഒക്കെ പോകണമായിരുന്നു. ഇത്തവണ മലബാര്‍ കാസർകോഡിന് വരികയാണ്. ജനങ്ങള്‍ ഏറ്റെടുത്ത ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് ഓരോ ദിവസവും സന്ദര്‍ശകരുടെ എണ്ണം കൂടി വരികയാണ്. പുലരുംവരെ വൻ ആഘോഷമാണ് പുതുവർഷത്തിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31 ശനിയാഴ്ച പിന്നണി ഗായകർ വിധു പ്രതാപ് നയിക്കുന്ന ഗാനമേളയാണ് ഫെസ്റ്റിവലിൽ ഉള്ളത്. ജനുവരി 1-ാം തിയതി മുഹമ്മദ് അസ്ലം അവതരിപ്പിക്കുന്ന റാഫി നൈറ്റ്, രണ്ടാം തിയതി സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ മെഗാ ലൈവ് ബാൻഡും ഉണ്ടായിരിക്കും.

PC:Austin Neill/ Unsplash

ആഘോഷത്തിലേക്ക് ചുവടുവെച്ച് കൊച്ചി, ഇത് കാർണിവൽ ദിനങ്ങൾ, കാത്തിരിക്കാം പുതുവർഷ രാവിനായി!ആഘോഷത്തിലേക്ക് ചുവടുവെച്ച് കൊച്ചി, ഇത് കാർണിവൽ ദിനങ്ങൾ, കാത്തിരിക്കാം പുതുവർഷ രാവിനായി!

ആവേശത്തിലാറാടി കാസർകോഡ്, ബീച്ച് ഫെസ്റ്റിവല്‍ ഏറ്റെടുത്ത് നാട്, ഹൈലികോപ്റ്റര് റൈഡ് മുതൽ ഇഷ്ടംപോലെ കാഴ്ചകള്ആവേശത്തിലാറാടി കാസർകോഡ്, ബീച്ച് ഫെസ്റ്റിവല്‍ ഏറ്റെടുത്ത് നാട്, ഹൈലികോപ്റ്റര് റൈഡ് മുതൽ ഇഷ്ടംപോലെ കാഴ്ചകള്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X