മറ്റൊരു വാലന്‍റൈൻ ദിനം കൂടി വരികയാണ്. പ്രണയം പറയുവാനും പ്രണയിക്കുന്നവര്‍ക്കൊപ്പം ആഘോഷിക്കാനും യാത്ര പോകാനും പറ്റിയ ഏറ്റവും സ്പെഷ്യൽ ദിനം. ഇത്തവണത്തെ വാലന്‍റൈൻ ദിനം ഇത്തരി സ്പെഷ്യൽ ആയാലോ... പ്രിയപ്പെട്ട ആൾക്കൊപ്പം ബാങ്കോട്ടും പട്ടായയും കറങ്ങി വന്നാലോ.. അതും പോക്കറ്റ് കാലിയാക്കാതെ.. ഇതാ ഈ വാലന്‍റൈൻ ദിനത്തിൽ കിടിലൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി.
തായ്ലൻഡ് എന്ന സഞ്ചാരികളുടെ സ്വർഗ്ഗം കാണാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജുകളിലൊന്നാണ് ഐആർ സിടിസിയുടെ ട്രെഷേഴ്സ് ഓഫ് തായ്ലൻഡ് എന്ന വാലന്‍റൈൻ ദിന സ്പെഷ്യൽ പാക്കേജ്. വിമാനയാത്രാ ചിലവും താമസവും ഭക്ഷണവും ഉൾപ്പെടുന്ന ഈ പാക്കേജ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വാലന്‍റൈൻ ദിന പ്രത്യേക ഗാലാ ഡിന്നറും ഡിജെയും പാക്കേജിന്‍റെ ഭാഗമാണ്.

ഫെബ്രുവരി 13-ാം തിയതി മുംബൈയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അന്ന് രാത്രി 12.10ന് പുറപ്പെട്ട് ബാങ്കോക്ക് ഇന്റർനാഷണൽ എയർപോർട്ടിൽ (Don Mueang) രാവിലെ 5.45 ന് എത്തിച്ചേരും. പട്ടായയിലേക്ക് പോയി അവിടെ ടൈഗർ പാർക്ക്, അൽകാസർ ഷോ എന്നിവ കണ്ട് പട്ടായയിലെ ഹോട്ടലിൽ അത്താഴവും രാത്രി താമസവും. പിറ്റേന്ന് വാലന്‍റൈൻ ദിനത്തിൽ കോറൽ ഐലൻഡ് ടൂർ, നൂംഗ് നൂച്ച് വില്ലേജ്, എന്നിവകണ്ട് വൈകുന്നേരം ഡിജെയ്‌ക്കൊപ്പം വാലന്റൈൻസ് ഡേ സ്‌പെഷ്യൽ ഗാല ഡിന്നർ കഴിക്കാം.
മൂന്നാം ദിവസം പട്ടായയിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ബാങ്കോക്കിലേക്ക് പോകും. തുടർന്ന് ബാങ്കോക്ക് സിറ്റി ടൂർ,ഛോഫറായ നദി ക്രൂസിങ്, എന്നിവയ്ക്ക് ശേഷം ബാങ്കോക്കിലെ ഹോട്ടലിൽ രാത്രി താമസം. പിറ്റേന്ന് സഫാരി വേൾഡ് & മറൈൻ പാർക്കിൽ മുഴുവൻ ദിവസം ചെലവഴിക്കും. തുടർന്ന് ഇന്ത്യൻ റെസ്റ്റോറന്റിൽ അത്താഴം. ബാങ്കോക്കിലെ ഹോട്ടലിൽ രാത്രി താമസം.
പിറ്റേന്ന് ഫെബ്രുവരി 17ന് പ്രഭാതഭക്ഷണത്തിന് ശേഷമുള്ള ദിവസം ഒഴിവുസമയം സൗജന്യമാണ് .ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഉച്ചഭക്ഷണം കഴിച്ച ശേഷം ഇന്ദ്ര മാർക്കറ്റിൽ ഡ്രോപ്പ് ചെയ്യും. തിരികെ ബാങ്കോക്കിൽ നിന്ന് രാത്രി 20:10 ന് പുറപ്പെട്ട് 23:10 ന് മുംബൈയിലെത്തുന്നതോടെ സമാപിക്കും.
മുംബൈ - ബാങ്കോക്ക് - പട്ടായ - ബാങ്കോക്ക് - മുംബൈ എന്ന ക്രമത്തിലാണ് യാത്ര. സിംഗിൾ ഒക്യുപൻസിയിൽ മുതിർന്ന ഒരാൾക്ക് 67,300/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 58,900/-രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 58,900/- രൂപ എന്നിങ്ങനെയും കുട്ടികൾക്ക് പ്രായമനുസരിച്ച് 36,100/- രൂപാ മുതലുമാണ് നിരക്ക്.
ത്രീ സ്റ്റാർ ഹോട്ടലിൽ നാല് രാത്രി താമസം, റിട്ടേൺ എയര് ടിക്കറ്റ്, യാത്രയുടെ അഞ്ച് ദിവസങ്ങളിലും മൂന്ന് നേരം വീതം ഭക്ഷണം, ട്രാവൽ ഇൻഷുറൻസ്, ഇംഗ്ലീഷ് സ്പീക്കിങ് ഗൈഡ്, വാലന്‍റൈൻ ദിന പ്രത്യേക ഗാലാ ഡിന്നര്‌ർ, ഡിജെ എന്നിവ പാക്കേജിന്‍റെ ഭാഗമാണ്.
പട്ടായ -കോറൽ ഐലൻഡ്, അൽകാസർ ഷോ, ടൈഗർ പാർക്ക്, നൂംഗ് നൂച്ച് വില്ലേജ്.
ബാങ്കോക്ക് - ഹാഫ് ഡേ ബാങ്കോക്ക് സിറ്റി & ടെംപിൾ ടൂർ, ഉച്ചഭക്ഷണത്തോടുകൂടിയ സഫാരി വേൾഡും മറൈൻ പാർക്ക്, ഛോപ്പരായ റിവർ ക്രൂയിസ് എന്നിവയാണ് സന്ദർശിക്കുന്നത്. പാക്കേജിനെക്കുറിച്ച് കൂടുതല് അറിയുവാൻ-- https://www.irctctourism.com/pacakage_description?packageCode=WMO033A
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












