Search
  • Follow NativePlanet
Share
» »വാലന്‍റൈന്‍ ദിനം അവിസ്മരണീയമാക്കാം...യാത്ര പോകാം ഈ ഇടങ്ങളിലേക്ക്

വാലന്‍റൈന്‍ ദിനം അവിസ്മരണീയമാക്കാം...യാത്ര പോകാം ഈ ഇടങ്ങളിലേക്ക്

ഇതാ ഈ വാലന്‍റൈന്‍ ദിനത്തില്‍ ഇന്ത്യയില്‍ യാത്ര പോകുവാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ച് വായിക്കാം

പ്രണയം ആഘോഷിക്കുന്ന ദിനമാണ് ഓരോ വാലന്‍റൈന്‍സ് ദിനവും... തങ്ങളുടെ പ്രണയം തുറന്നു പറയുവാനും ഒരുമിച്ചുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കുവാനും പ്രണയിതാക്കള്‍ കാത്തിരിക്കുന്ന സമയം... ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന കാര്യത്തില്‍ യാത്രകളുടെ പങ്ക് ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്തവയാണ്. അതുകൊണ്ടുതന്നെ വാലന്‍റൈന്‍ ദിനം പൂര്‍ത്തിയാകണമെങ്കില്‍ അതില്‍ ചെറുതാണെങ്കിലും ഒരു യാത്ര കൂടിയേ തീരു. ഇതാ ഈ വാലന്‍റൈന്‍ ദിനത്തില്‍ ഇന്ത്യയില്‍ യാത്ര പോകുവാന്‍ പറ്റിയ ഇടങ്ങളെക്കുറിച്ച് വായിക്കാം

ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

പ്രണയം ആഘോഷിക്കുവാനും വിളിച്ചുപറയുവുവാനുമെല്ലാം ബാംഗ്ലൂരോളം യോജിച്ച മറ്റൊരു നഗരം ഇന്ത്യയിലുണ്ടാവില്ല. രാത്രി ജീവിതങ്ങളും ആഘോഷവും യാത്രകളും..അങ്ങനെ എല്ലാ കാര്യങ്ങളിലും ബാംഗ്ലൂര്‍ തരുന്ന സ്വാതന്ത്ര്യം വാലന്‍റൈന്‍ ദിനത്തിലും ഉപയോഗിക്കാം. ഏറ്റവും മികച്ച രീതിയില്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടവുകളും നന്ദി ഹില്‍സ് പോലെ പെട്ടന്നു പോയി വരുവാന്‍ സാധിക്കുന്ന യാത്രാ സ്ഥാനങ്ങളും നഗരമധ്യത്തിലെ പച്ചപ്പും അങ്ങനെ നിരവധി കാര്യങ്ങളുണ്ട് ബാംഗ്ലൂരിലേക്ക് പ്രണയിതാക്കളെ ആകര്‍ഷിക്കുന്നതായിട്ട്.

വയനാട്

വയനാട്

കേരളത്തില്‍ ആഘോഷം എന്നതിലുപരിയായി വാലന്‍റൈന്‍ ദിനത്തിനെ പ്രിയപ്പെട്ട ആളുമൊത്തുള്ള ഒരു യാത്രയുടെ രൂപത്തില്‍ നോക്കുകയാണെങ്കില്‍ അതിനു പറ്റിയ സ്ഥലങ്ങളിലൊന്ന് വയനാട് ആണ്. സ്വസ്ഥമായി യാത്ര ചെയ്യുവാനും ബഹളങ്ങളോ തിരക്കോ ഇല്ലാതെ പ്രിയപ്പെട്ടവരൊത്ത് സമയം ചിലവഴിക്കുവാനുമെല്ലാം വയനാട് അവരസമൊരുക്കുന്നു. സുഖകരമായ താമസത്തിനായുള്ള കാടിനും ഏലത്തോട്ടങ്ങള്‍ക്കും ഒക്കെ നടുവിലുള്ള ഹോം സ്റ്റേകളും ഹോട്ടലുകളും പിന്നെ യാത്ര ചെ്യുവാനുള്ള നിരവധി സ്ഥലങ്ങളും മനോഹരമായ കാലാവസ്ഥയും വയനാടിന്റെ പ്ലസ് പോയിന്‍റുകളാണ്.

ആഗ്ര

ആഗ്ര

പ്രണയത്തിന്റെ നഗരത്തേക്കാള്‍ പ്രണയദിനം ആഘോഷിക്കുവാന്‍ യോജിച്ച മറ്റെന്തുണ്ട്!! താജ് മഹലിന്റെ നഗരമായ ആഗ്ര കാഴ്ചയില്‍ തന്നെ റൊമാന്‍റിക് നഗരം കൂടിയാണ്. ഡല്‍ഹിയില്‍ നിന്നും നാല് മണിക്കൂര്‍ യാത്ര ചെയ്താല്‍ ആഗ്രയിലെത്താം. മുഗള്‍ പാരമ്പര്യവും സംസ്കാരവും ഒന്നിക്കുന്ന ഈ നഗരം പഴയ കാലത്തിലേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകുന്ന ഇടം കൂടിയാണ്. രക്കുള്ള കഫേകൾ മുതൽ അതിശയിപ്പിക്കുന്ന ഹോട്ടലുകൾ വരെ പ്രിയപ്പെവര്‍ക്കൊത്ത് ചിലവഴിക്കുവാന്‍ ഇവിടെയുണ്ട്.

ഉദയ്പൂര്‍

ഉദയ്പൂര്‍

രാജകീയവും ആഡംബരപരവുമായ ഒരു യാത്രയും അനുഭവങ്ങളുമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അതിനു പറ്റിയ നദരം ഉദയ്പൂര്‍ ആണ്. പ്രണയത്തിന്റെയും മനോഹരമായ കാഴ്ചകളുടെയും നഗരം തീർച്ചയായും വ്യത്യസ്തമായ അനുഭവങ്ങളും സന്തോഷവും നല്കും എന്ന കാര്യത്തില്‍ സംശയമൊട്ടും വേണ്ട. അതിമനോഹരമായ കൊട്ടാരങ്ങളും തടാകങ്ങളും അതിലേറെയും ഉള്ള ഉദയ്പൂർ വിനോദസഞ്ചാരികൾക്കിടയിലും ഏറെ പ്രസിദ്ധമാണ്.

മൂന്നാര്‍

മൂന്നാര്‍

കേരളത്തിലെ ഏറ്റവും പേരുകേട്ട റൊമാന്‍റിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഓരോ കോണിലും പ്രണയമുള്ള ഒരു നാടാണിത്. മനോഹരമായ പാട്ടും രുചികരമായ ഭക്ഷണവും ഒക്കെ പങ്കാളിയോടൊത്ത് നിങ്ങള്‍ക്ക് ആസ്വദിക്കാം. മാത്രമല്ല, ഇവിടുത്തെ ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമെല്ലാം നിങ്ങളെ കൂടുതല്‍ റൊമാന്റിക് ആക്കുകയും ചെയ്യും, പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ കാണുവാനുള്ള ട്രക്കിങ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

 മസൂറി

മസൂറി

മടുപ്പിക്കാത്തതും ശാന്തവുമായ ഒരു വാലന്‍റൈന്‍ ദിനമാണ് ആലോചിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് മസൂറി തിരഞ്ഞെടുക്കാം. വാലന്റൈൻസ് ഡേയ്‌ക്ക് സന്ദർശിക്കാനുള്ള മികച്ച സ്ഥലമാണ് മുസ്സൂറി. എല്ലാ പ്രകൃതിസ്‌നേഹികൾക്കും വർഷം മുഴുവനും പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന ഈ ഇടം ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ജയ്പൂര്‍

ജയ്പൂര്‍

പെ‌ട്ടന്നു പ്ലാന്‍ ചെയ്തുപോകുന്ന യാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ് ജയ്പൂര്‍. പരമ്പരാഗത ഡിസൈനുകളും മനോഹരമായ കൊട്ടാരങ്ങളും ആഡംബര ഹോട്ടലുകളും നിറഞ്ഞ ജയ്പൂർ തീർച്ചയായും അവിസ്മരണീയമായ ഒന്നായിരിക്കും. ജയ്പൂരിൽ നിങ്ങളുടെ നല്ല പാതിയോടൊപ്പം പ്രണയദിനം ആഘോഷിക്കൂ. പ്രാദേശികമായ പരമ്പരാഗത ഭക്ഷണം കഴിക്കുന്നത് മുതൽ മനോഹരമായ കാലാവസ്ഥ ആസ്വദിക്കുന്നത് വരെ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം.

ഗോവ

ഗോവ

ആഘോഷങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും പ്രാധാന്യം നല്കുന്ന ആളുകളാണെങ്കില്‍ നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് ഗോവ ആയിരിക്കും. രാവു പുലരുവോളം ആഘോഷിക്കുവാനും ബീച്ചില്‍ ചിലവഴിക്കുവാനും പുതിയ ആളുകളെ പരിചയപ്പെടുവാനുമെല്ലാം ഏറ്റവും യോജിച്ച ഇടമാണ് ഗോവ. ശാന്തമായ സമയം വേണമെങ്കിൽ ഗോവയിൽ ധാരാളം സ്വകാര്യ ബീച്ചുകൾ ഉണ്ട്.

നൈനിറ്റാൾ

നൈനിറ്റാൾ

ദമ്പതികൾക്ക് പോകാനുള്ള മറ്റൊരു ജനപ്രിയ ലക്ഷ്യസ്ഥാനം നൈനിറ്റാൾ ആണ്. ഈ മനോഹരമായ, ചെറിയ ഹിൽ സ്റ്റേഷൻ വാലന്റൈൻസ് ഡേയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. ബോട്ടിംഗിന് പോകുക അല്ലെങ്കിൽ ഈ സ്ഥലം വാഗ്ദാനം ചെയ്യുന്ന ശാന്തമായ കാഴ്ച ആസ്വദിക്കുക എന്നിങ്ങനെ കുറേയേറെ കാര്യങ്ങള്‍ നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+