Search
  • Follow NativePlanet
Share
» » നീണ്ട വാരാന്ത്യമല്ല., അവധിയില്ല, ഈ റൂട്ടിലെ വന്ദേ ഭാരത് ടിക്കറ്റുകൾ വിറ്റുതീർന്നത് രണ്ട് മാസം മുന്നേ,കാരണം

നീണ്ട വാരാന്ത്യമല്ല., അവധിയില്ല, ഈ റൂട്ടിലെ വന്ദേ ഭാരത് ടിക്കറ്റുകൾ വിറ്റുതീർന്നത് രണ്ട് മാസം മുന്നേ,കാരണം

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് വിറ്റുതീരുന്നത് ഒരു പുതിയ കാര്യമല്ല. പൊതുവേ തിരക്കുള്ള റൂട്ടുകളാകുമ്പോൾ പ്രത്യേകിച്ചും. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിങ് തുടങ്ങുമ്പോൾ തന്നെ ടിക്കറ്റ് വിറ്റുതീരണമെങ്കിൽ ആ സർവീസിനോ റൂട്ടിനോ അല്ലെങ്കിൽ ആ തിയതിക്കോ ഒരു പ്രത്യേകത കാണില്ലേ? ഉറപ്പായും ഉണ്ട്. അങ്ങനെ ബുക്കിങ് തുടങ്ങിയപ്പോൾ തന്നെ സീറ്റുകള്‍ നിറഞ്ഞ ഒരു വന്ദേ ഭാരത് സര്‍വീസിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

ബ്രിട്ടീഷ് റോക്ക് ബാൻഡ ആയ കോൾഡ് പ്ലേയുടെ ലൈവ് മ്യൂസിക് ഷോ ഇന്ത്യയിലെത്തുകയാണ്. അടുത്ത വർഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലൈവ് ഷോ അരങ്ങേറും, ജനുവരി 25-26 തീയതികളിൽ അഹമ്മദാബാദിൽ കോൾഡ്‌പ്ലേയുടെ ലൈവ് മ്യൂസിക് ബാൻഡ് അരങ്ങേറുന്നതിനു മുന്നോടിയായാണ് ട്രെയിൻ ടിക്കറ്റ് വില്പനയിലും വൻ കുതിച്ചുചാട്ടം സംഭവിച്ചിരിക്കുന്നത്. മുംബൈയിൽ നിന്നുള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകള‍് ഇതിൽ പങ്കെടുക്കുവാനെത്തും.

Vande Bharat Express Sees Booking Surge on This Route

മുംബൈ- അഹമ്മദാബാദ് റൂട്ടിലെ ട്രെയിനുകളുടെ പ്രത്യേകിച്ച് വന്ദേ ഭാരത് ട്രെയിനിന്‍റെയും ശതാബ്ദിയുടെയും അടക്കം ടിക്കറ്റുകൾ ആണ് ഈ റൂട്ടിൽ ഇത്രയും നേരത്തെ വിറ്റുതീർന്നിരിക്കുന്നത്. പശ്ചിമ റെയിൽവേയുടെ ഭാഗമായ ഈ റൂട്ടിൽ ലാവ് ഷോ പോലെ തന്നെ ടിക്കറ്റ് ബുക്കിങും കുതിച്ചുയർന്നതായാണ് റിപ്പോർട്ട്.

മുംബൈ- അഹമ്മദാബാദ് യാത്രയ്ക്കായി ഏറ്റവും ചെലവു കൂടിയ, വേഗതയുള്ള ശതാബ്ദിയും വന്ദേ ഭാരതും മാത്രമല്ല, സാധാരണ സ്ലീപ്പർ ട്രെയിൻ ടിക്കറ്റുകളും ഈ റൂട്ടിൽ കിട്ടാനില്ലത്രെ. കോൾഡ് പ്ലേ മുംബൈ വഴി വരുന്നവരാണ് മുംബൈ- അഹമ്മദാബാദ് റൂട്ടിലെ ജനുവരി 25, 26 തിയതികളിലെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നവരില്‌ ഭൂരിഭാഗവും. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യമല്ല എന്നുള്ള സന്ദേശമാണ് കിട്ടുന്നത്.

16 കോച്ചുകളുള്ള വന്ദേ ഭാരതാണ് മുംബൈ- അഹമ്മദാബാദ് റൂട്ടിൽ സര്‍വീസ് നടത്തുന്നത്. ചെയര് കാറിലും എക്സിക്യൂട്ടീവ് ചെയർ കാറിലുമായി ആകെ 1128 സീറ്റുകളാണ് ഇതിൽ ആകെയുള്ളത്. മിക്ക ദിവസങ്ങളിലും ഫുൾ ബുക്കിങ്ങുമായായണ് ഇത് സർവീസ് നടത്തുന്നതെങ്കിലും ജനുവരിയിലെ സീസണിൽ ഈ ട്രെയിനിന് ഇത്ര നേരത്തെ ഫുൾ ബുക്കിങ് കിട്ടയത് അസാധാരണമാണെന്ന് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

അത് മാത്രമല്ല, കോൾഡ് പ്ലേയുടെ അഹമ്മദാബാദ് ലൈവ് ഷോയുടെ ടിക്കറ്റ് നിരക്ക് മുംബൈയിലെ കോൾഡ് പ്ലേ ഷോയേക്കാള്‍ കുറവാണ്. വിവിധ വിഭാഗങ്ങൾ അനുസരിച്ച് മുംബൈയിൽ 18,000 മുതൽ 48,000 രൂപ വരെയാണ് കോൾഡ് പ്ലേയുടെ ടിക്കറ്റ് നിരക്ക്. എന്നാലിത് അഹമ്മദാബാദിൽ എത്തുമ്പോൾ 7,500 മുതൽ 12,000 രൂപ വരെയായി കുറയുന്നു. അഹമ്മദാബാദ് വരെ യാത്ര ചെയ്താലും മുംബൈയില്‍ പങ്കെടുക്കുന്നയത്ര ചിലവ് വരില്ല എന്നതാണ് കൂടുതൽ ആളുകളെ അഹമ്മദാബാദ് ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിൻ ടിക്കറ്റ് ഉറപ്പിക്കാനും പ്രേരിപ്പിച്ചത്.

മാത്രമല്ല, അഹമ്മദാബാദിൽ കോൾഡ് പ്ലേ ലൈവ് ബാൻഡ് നടക്കുന്ന മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് രാത്രി വൈകിയും പുലർച്ചെയുമായി പുറപ്പെടുന്ന ട്രെയിനുകളിലെല്ലാം തന്നെ ടിക്കറ്റ് ബുക്കിങ് പൂർത്തിയായി കഴിഞ്ഞു. വൈകിട്ട് ആറു മണിക്ക് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് പരിപാടിയെങ്കിലും നേരത്തേ എത്തേണ്ടതിനാലാണ് ആളുകൾ അതിരാവിലെയും രാത്രിയുമായി വരുന്നത്.

കൂടാതെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഒരു പ്രത്യേക കോൾഡ്‌പ്ലേ-തീം ട്രെയിൻ അവതരിപ്പിക്കാനുള്ള പദ്ധതികകളും റെയിൽവേ ആലോചിക്കുന്നുണ്ട്. ഐസിസി ലോകകപ്പ് ഫൈനൽ സമയത്ത് ഉണ്ടായിരുന്ന സർവീസുകൾക്ക് സമാനമായി ആയിരിക്കും ഈ ട്രെയിനും സർവീസ് നടത്തുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+