Search
  • Follow NativePlanet
Share
» »വരുന്നു വന്ദേ മെട്രോയും സ്ലീപ്പറും.. വേഗത്തിൽ പോകാം, രാത്രി യാത്രകൾക്ക് വന്ദേ സ്ലീപ്പർ

വരുന്നു വന്ദേ മെട്രോയും സ്ലീപ്പറും.. വേഗത്തിൽ പോകാം, രാത്രി യാത്രകൾക്ക് വന്ദേ സ്ലീപ്പർ

രാജ്യത്തിനുള്ളിലെ യാത്രകളിൽ വന്ദേ ഭാരതിനോളം വിപ്ലവം കൊണ്ടുവന്ന മറ്റൊന്നുമില്ല. മണിക്കൂറുകൾ യാത്രാ സമയം ലാഭിച്ച് മികച്ച സൗകര്യങ്ങളോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കിടയിലെ യാത്രയാണ് വന്ദേ ഭാരത് ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്. വേഗത മാത്രമല്ല, സുഖകരമായ യാത്രയും വൃത്തിയും ഒപ്പം സുരക്ഷിതത്വവും വന്ദേ ഭാരതിന്‍റെ പ്രത്യേകതകളാണ്. ഇപ്പോഴിതാ വന്ദേഭാരത്‌ ട്രെയിനുകളുടെ പുതിയ പതിപ്പുകള്‍ ആണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

വന്ദേ ഭാരത് ട്രെയിനുകളുടെ വ്യത്യസ്ത പതിപ്പുകളായ വന്ദേ ഭാരത് മെട്രോ, വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് ചെയർ കാർ എന്നിവ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. ഹ്രസ്വദൂരത്തിൽ രാത്രി യാത്ര നടത്തുന്നവരെ ലക്ഷ്യമിട്ടാണ് വന്ദേ ഭാരതിൽ സ്ലീപ്പർ കോച്ചുകൾ വരിക. അതോടൊപ്പം ഹ്രസ്വദൂര യാത്രക്കാര്‍ക്കായി വന്ദേ ഭാരത് മെട്രോയും വരുന്നതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താം.

 vande-bharat-train-new-editions

വന്ദേ ഭാരത് ട്രെയിനുകൾ

മൂന്നു ഫോര്‌മാറ്റുകളിലാണ് വന്ദേ ഭാരത് ട്രെയിനുകൾ വരിക. ഏറ്റവും ചെറിയ യാത്രകൾ അഥവാ 100 കിലോമീറ്ററില്‍ താഴെയുള്ള യാത്രകൾക്ക് വന്ദേ മെട്രോ,100 മുതല്‍ 550 കിലോമീറ്റര്‍ വരെയുള്ള യാത്രകൾക്ക് വന്ദേ ചെയര്‍ കാര്‍, 550 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് വന്ദേ സ്ലീപ്പേഴ്‌സ് എന്നിങ്ങനെയാണത്.

വന്ദേ ഭാരത് ട്രെയിൻ സ്ലീപ്പര്‍ കോച്ച്

സാധാരണ വന്ദേ ഭാരത് എക്സ്പ്രസിൽ സ്ലീപ്പര്‍ കോച്ചുകൾ കൂടി ഉൾപ്പെടുത്തിയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ച് ട്രെയിൻ പുറത്തിറക്കുക. ദീർഘദൂര രാത്രി‌ യാത്രികര ലക്ഷ്യം വച്ചുള്ള ഈ ട്രെയിനുകൾ 2024 മാർച്ച് മാസത്തോടെ സജ്ജമാകുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് സ്ലീപ്പർ കോച്ചുകൾ നിർമ്മിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പറിൽ 16 കോച്ചുകൾ കാണുമെന്നാണ് വിവരം.

Vande Bharat Train

11 ത്രീ ടയർ എസി, നാല് 2-ടയർ എസി , ഒരു ഫസ്റ്റ് എസി എന്നിങ്ങനെയാവും കോച്ചുകളുടെ എണ്ണം.
അലുമിനിയത്തിൽ നിർമ്മിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്നവയാണ്.

വന്ദേ മെട്രോ

നൂറ് കിലോമീറ്റർ ദൂരത്തിലുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുകയെന്ന് ലക്ഷ്യത്തിലാണ് വന്ദേ മെട്രോ വരിക. ഹ്രസ്വദൂര യാത്രികരെ ലക്ഷ്യം വെച്ചുള്ള വന്ദേ മെട്രോ ട്രെയിനുകൾ 2024 ജനുവരിയോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഢംബര സൗകര്യവും മികച്ച നിലവാരവും ഉറപ്പു വരുത്തുന്നവയായിരിക്കും വന്ദേ മെട്രോ ട്രെയിനുകൾ.

വന്ദേ ഭാരത് ട്രെയിനുകളുടെയും ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകളുടെയും ഒരു സങ്കലന രൂപമായിരിക്കും. പരമാവധി 12 എസി കോച്ചുകളാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ടുകളനുസരിച്ച് മുംബൈയിൽ ആയിരിക്കും വന്ദേ മെട്രോ ആദ്യം വരിക. ടൂറിസം കൂടി ലക്ഷ്യം വയ്ക്കുkocന്നവയാണ് വന്ദേ മെട്രോ സർവീസുകൾ.

vande-bharat-express

നോൺ എസി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ

കുറഞ്ഞ നിരക്കിൽ വേഗത്തിൽ വന്ദേ ഭാരത് ട്രെയിൻ യാത്ര സാധ്യമാക്കുന്നവയാണ് നോൺ എസി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ. നോൺ എസി പുഷ് പുൾ പതിപ്പ് അടുത്ത വർഷം ഒക്ടോബർ മാസത്തോടെ പാളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വന്ദേ ഭാരത് ചെയർ കാർ

ശതാബ്ദി എക്സ്പ്രസിനു സമാനമായ ഇരിപ്പിട സൗകര്യത്തോടെ വരുന്നവയാണ് വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾ. ശതാബ്ദിക്ക് പകരമായി ചെയർ കാർ വന്ദേ ഭാരത് ഘട്ടം ഘട്ടമായി പുറത്തിറക്കുവാനുള്ള ആലോചനയാണുള്ളത്. അതേ സമയം രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് പകരമായിരിക്കും സ്ലീപ്പർ പതിപ്പ് പുറത്തിറക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+