നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും വിളിച്ചോതുന്ന കായംകുളത്തെ വാരണപ്പള്ളി തറവാട് കേരള ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഇടമാണ്. ശ്രീനാരായണ ഗുരു സംസ്കൃതം പഠിക്കുവാനെത്തിയ ഇടമെന്ന നിലയിൽ മാത്രമല്ല ഇവിടം നിറഞ്ഞു നിൽക്കുന്നത്. വാരണപ്പള്ളിയുടെ കഥ പൂർണ്ണമാകണമെങ്കിൽ കായംകുളം കൊച്ചുണ്ണിയുടെ കഥയും വേണം. വാരണപ്പള്ളി തറവാടിന്റെ ഐതിഹ്യങ്ങളിലേക്ക് നിജു കുമാർ വെഞ്ഞാറമൂട് നടത്തിയ യാത്രയുടെ വിശേഷങ്ങൾ...
വാരണപ്പള്ളി തറവാട്
ചരിത്രത്തിൽ ഇടംനേടിയ കള്ളന്റെ കഥ
കെട്ടുകഥകൾക്കും ഐതീഹ്യങ്ങൾക്കപ്പുറം പല ചരിത്രസത്യങ്ങളുമുണ്ട്.. കള്ളനാണെങ്കിലും പാവങ്ങളുടേയും അത്താഴപ്പഷ്ണിക്കാരുടേയും കണ്ണീരൊപ്പിയവനായിരുന്നു കായംകുളം കൊച്ചുണ്ണി.. മതിയായ ചരിത്രരേഖകളൊന്നുമില്ലെങ്കിലും കൊച്ചുണ്ണിയുടെ കഥകൾ ഇപ്പോഴും മലയാളികളുടെ ഹൃദയത്തുടിപ്പ് തന്നെയാണ്.. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലൂടെയും, മുത്തശ്ശിക്കഥകളിലൂടെയും, ചിത്രകഥയായും, സീരിയലായും, നാടകമായും, ചലച്ചിത്രമായുമൊക്കെ കൊച്ചുണ്ണിയുടെ കഥകൾ പല രൂപത്തിലും ഭാവത്തിലും നമുക്കു മുന്നിലെത്തിയിട്ടുണ്ട്..! മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ചുള്ള അനേകം കഥകൾ പ്രചാരത്തിലുണ്ട്.. അതിലൊന്നായിരുന്നു കായംകുളത്തെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയ മോഷണത്തിന്റെ കഥ..!
പടത്തലവന്‍റെ വെല്ലുവിളി
"എന്തിനാ പണിക്കരേ ഇതിന്റെയൊക്കെ ആവശ്യം!! എന്നു കൊച്ചുണ്ണി കാരണവരോടു ചോദിച്ചു..
"ഇനി കൊച്ചുണ്ണിയെന്നല്ല അതിന്റെ അങ്ങേപ്പുറത്തുള്ള പെരുങ്കള്ളന്മാർ വന്നാലും ഇതിനുള്ളിൽ കേറി കക്കണമെങ്കിൽ ഇനിയൊരു ജന്മം കൂടി ജനിക്കേണ്ടി വരും.. അമ്മാതിരി പൂട്ടാണ് ഇവിടെ പണിയുന്നത്.. എന്താ സംശയമുണ്ടോ..!!!
കൊച്ചുണ്ണിയുടെ സാമർഥ്യം
അന്നു രാത്രിയിൽത്തന്നെ എല്ലാവരും ഉറങ്ങിയ നേരം നോക്കി വാരണപ്പള്ളി തറവാട്ടിലെത്തിയ കൊച്ചുണ്ണി അവിടെയൊരു ദ്വാരമുണ്ടാക്കി സാക്ഷ തകർക്കുകയും കതക് തുറന്ന് അറയ്ക്കകത്തു കയറി പണ്ടവും പണവുമൊക്കെ എടുക്കുകയും ചെയ്തു.. പക്ഷേ പിറ്റേന്നു അതിരാവിലെതന്നെ ആ പണ്ടങ്ങളെല്ലാം കാരണവരെ തിരികെ ഏൽപ്പിക്കുകയും ചെയ്തു..
"ആളും തരവുമൊക്കെ നോക്കി വേണ്ടേ കാരണവരേ.. വെല്ലുവിളിക്കാൻ.... എന്നു കൊച്ചുണ്ണി തമാശ രൂപത്തിലൊരു താക്കീതും കൊടുത്തു..!
കൊച്ചുണ്ണിയുടെ സാമർത്ഥ്യത്തിന്റെ സാക്ഷ്യമായി വാരണപ്പള്ളി തറവാട്ടിലെ പൂമുഖവാതിലിന്റെ കട്ടളയിൽ കമ്പി പഴുപ്പിച്ച് തുളച്ചു കയറ്റിയ ദ്വാരം ഇപ്പോഴും നമുക്കിവിടെ കാണാൻ കഴിയും..!!
കിഴക്കേടത്ത് തറവാട്
മണ്‍മറയുന്ന ശേഷിപ്പുകള്‍
ഒരു ഭാഗത്ത് ചരിത്രങ്ങളോരോന്നായി മൺമറഞ്ഞു പോകുമ്പോൾ മറുവശത്ത് നൂറ്റാണ്ടുകൾ പലതു പിന്നിട്ടിട്ടും കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ അവശേഷിപ്പുകളായി വാരണപ്പള്ളി തറവാടും, കിഴക്കേടത്ത് തറവാടുമൊക്കെ ഇന്നും കായംകുളത്ത് നിലനിൽക്കുന്നു..!!
പോയ കാലത്തെ ചരിത്രത്തിന്റെ അവശേഷിപ്പുകൾ നേരിൽ കണ്ടും, കഥകൾ കേട്ടും ഇങ്ങനെ യാത്ര ചെയ്യുന്നത് വളരെ രസകരമാണ്..! മനസ്സുകൊണ്ട് അൽപ്പനേരമെങ്കിലും ആ പഴയ കാലത്തേക്ക് നമ്മളും എത്തിച്ചേന്നതു പോലെ തോന്നിപ്പോകും.. കേട്ട കഥകളെല്ലാം വിഷ്വലുകളായി മനസ്സിൽ തെളിയും..!
വായ്മൊഴിയിലൂടെ തലമുറകളായി പാടിക്കേട്ട ആ പഴംപാട്ടിലെ ചില വരികൾ ആ സമയത്ത് എന്റെ ചുണ്ടിലേക്കും ഓടിയെത്തിയിരുന്നു...
വീട് വാഴുക വിരുതം വാഴുക..
കാട് വാഴുക കണ്ടം വാഴുക..
കായംകുളത്തെ കൊച്ചുണ്ണി വാഴുക..
മണ്ണ് വാഴുക മരവും വാഴുക..
വെള്ളം വാഴുക വായുവും വാഴുക..
കായംകുളത്തെ കൊച്ചുണ്ണി വാഴുക..



Click it and Unblock the Notifications













