വട്ട എന്ന പേരില്‍ പ്രശസ്തമായ വട്ടക്കനാല്‍ തമിഴ്നാടിന്റെ ലിറ്റില്‍ ഇസ്രായേല്‍ എന്നും അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സുന്ദര സ്ഥലം കൊടൈക്കനാലില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
ഇസ്രായിലികളുടെ കാനാന്‍ ദേശം
വര്‍ഷം മുഴുവന്‍ സുന്ദരമായ കാലവസ്ഥയുള്ള ഈ സ്ഥലം ഇസ്രായേലികളുടെ കാനാന്‍ ദേശമാണ്. നിരവധി ജൂതന്മാരാണ് മഞ്ഞുകാലമാകുന്നതോടെ ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തന്നെ മിഡില്‍ ഈസ്റ്റിലെ ഭക്ഷണ സാധനങ്ങള്‍ ഇഡ്ലി സാമ്പാറിനൊപ്പം ഇവിടെ ലഭിക്കും.
താമസം പ്രശ്നം
ഒക്ടോബര്‍ മുതല്‍ ഇസ്രായേലികള്‍ കൂട്ടത്തോടെ എത്തുന്നതോടെ ഇവിടുത്തെ റിസോര്‍ട്ടുകളും ഹോട്ടലുകളും നിറഞ്ഞിട്ടുണ്ടാകും. വട്ടക്കനാലില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി തന്നെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.

Photo Courtesy: Bikash Das
തണുപ്പ്
ഇവിടേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പെ ചൂട് നല്‍കുന്ന വസ്ത്രങ്ങള്‍ കയ്യില്‍ കരുതാന്‍ മറക്കരുത്. രാത്രികാലത്ത് 12 മുതല്‍ 14 ഡിഗ്രിവരെ ആയിരിക്കും ഇവിടുത്തെ താപ നില.
കൊടൈക്കനാലിനേക്കുറിച്ച്
തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്. വിശദമായി വായിക്കാം

Photo Courtesy: netlancer2006
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ ചില കാഴ്ചകള്‍. ഒപ്പം കുറച്ച് പള്ളികളും കൊടൈക്കനാലില്‍ കാണാനുണ്ട്. വിശദമായി വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














