വേളാങ്കണ്ണി തിരുന്നാൾ 2023: വീണ്ടും ഒരു വേളാങ്കണ്ണി തിരുന്നാൾ കാലം കൂടി വന്നിരിക്കുകയാണ്. വിശ്വാസികൾക്ക് ആലംബവും ആശ്വാസവും നല്കുന്ന വേളാങ്കണ്ണി മാതാവിന്‍റെ സന്നിധിയിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികൾ വന്നെത്തുന്ന സമയം. എത്ര വലിയ വിഷമവുമായി വരുന്നവരാണെങ്കിലും മുഖത്ത് ആശ്വാസവുമായി മടങ്ങാൻ വേളാങ്കണ്ണി മാതാവ് സഹായിക്കുമെന്നാണ് വിശ്വാസം.
തമിഴ്നാട്ടിൽ നിന്നു മാത്രമല്ല, കേരളം കർണ്ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കുവാനായി ഇവിടേക്ക് വരുന്നു. ഈ വർഷം പത്തുലക്ഷത്തോളം തീർത്ഥാടകരെയാണ് 11 ദിവസത്തെ പെരുന്നാളിൽ പ്രതീക്ഷിക്കുന്നത്. വേളാങ്കണ്ണി മാതാവ് ദേവാലയത്തിലെ 11 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളിനെക്കുറിച്ച് വിശദമായി വായിക്കാം.

വേളാങ്കണ്ണി പെരുന്നാൾ 2023
ഈ വർഷത്തെ വേളാങ്കണ്ണി പള്ളിപ്പെരുന്നാളിന് ഓഗസ്റ്റ് 29ന് തുടക്കമായി. സെപ്റ്റംബർ 8 വരെയാണ് വേളാങ്കണ്ണി തിരുന്നാൾ നീണ്ടുനിൽക്കുന്നത്. വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിൽ നടക്കുന്ന മാതാവിന്റെ പെരുന്നാളിന് ജാതിമത ഭേദമന്യേ വിശ്വാസികൾ ഇവിടേക്ക് വരുന്നു. മരിയൻ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിക്ക് കിഴക്കിന്‍റെ ലൂർദ് എന്നും പേരുണ്ട്.
വേളാങ്കണ്ണി പെരുന്നാള്‍- കുർബാന, നൊവേന സമയം ഓഗസ്റ്റ് 30- സെപ്റ്റംബർ 7 വരെ
ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയുള്ള തിയതികളിൽ വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങളിലെ കുര്‍ബാന, നൊവേന എന്നിവ നടക്കുന്നു. തിരുന്നാൾ ദിവസങ്ങളിൽ ആറ് ഭാഷകളിൽ 14 വിശുദ്ധ കുർബാനകൾ ഇവിടെ അർപ്പിക്കുന്നു. പെരുന്നാളിന് മാതാവിന്റെ കൊടി ഉച്ചയ്ക്ക് 12.00 മണിക്ക് ഉയർത്തും. ഇതാ വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങളിലെ ഓഗസ്റ്റ് 30- സെപ്റ്റംബർ 7 വരെ പെരുന്നാൾ കുര്‍ബാന, നൊവേന സമയം എന്നിവ നോക്കാം.

PC: Krrishnah
പ്രധാന ദേവാലയത്തിൽ
രാവിലെ 5.00 മണിക്ക് കുർബാന (തമിഴ്)
ഇൻ ഔവ്വര് ലേഡീസ് ടാങ്ക്-
രാവിലെ 6.00 മണിക്ക് കുർബാന (തമിഴ്)
മോർണിങ് സ്റ്റാർ ബസലിക്ക
7.15 AM-തെലുങ്ക്
9.00 AM- മലയാളം
10.00- തമിഴ്
3.30-5.00 PM-തമിഴ് കരിസ്മാറ്റിക് കുർബാന
അപ്പർ ബസലിക്ക കുർബാന സമയം
7.00 AM- തെലുങ്ക്
8.00 AM- തമിഴ്
9.15 AM - കന്നഡ
10.45 AM- ഹിന്ദി
4.00 PM- ഇംഗ്ലീഷ്
5.00 PM- തമിഴ്
ലോവർ ബസലിക്ക കുർബാന സമയം
6.00 AM- തമിഴ്
7.15 AM-ഇംഗ്ലീഷ്
8.45 AM-ഈസ്റ്റ് ഇന്ത്യൻ മറാത്തി
10.15 AM-കൊങ്കണി
12.00 PM-കൊടിയേറ്റം
12.15 PM-തമിഴ്
3.00 PM-തമിഴ്
6.15 PM- നോവേന, ലുത്തീനിയ,
8.00 PM- പ്രദക്ഷിണം
ലോവർ ബസലിക്കയിൽ വൈകിട്ട് 4-5 വരെ കരിസ്മാറ്റിക് പ്രാർത്ഥന- തിയതി- സമയം
30/08/2023- തമിഴ്
31/08/2023- മറാത്തി
1/09/2023-കന്നഡ
2/09/2023-ഇംഗ്ലീഷ്
3/09/2023-കൊങ്കണി
4/09/2023- ഈസ്റ്റ് ഇന്ത്യൻ മറാത്തി/ ഹിന്ദി
5/09/2023-മലയാളം
5/09/2023-തെലുങ്ക്
കുരിശിന്‍റെ വഴി- ഹോളി പാത്ത്
1/09/2023-വെള്ളിയാഴ്ച
3.00 PM-കൊങ്കണി
4.00 PM- തമിഴ്
5.00 PM-ഇംഗ്ലീഷ്
5.30 PM-മറാത്തി
2/09/2023-ശനിയാഴ്ച
5.00 PM- തമിഴ് ജപമാല
തീർത്ഥാടന ഓഡിറ്റോറിയം
7/09/2023- വ്യാഴാഴ്ച
5.15 PM- ജപമാല, ലുത്തീനിയ, നോവേന തുടർന്ന് ആഘോഷപൂർവ്വമായ വി. കുർബാന
മോർണിങ് സ്റ്റാർ ചർച്ച് - സെപ്റ്റംബർ 8ന് പ്രധാന തിരുന്നാൾ ദിവസം
8/09/2023- വെള്ളിയാഴ്ച
6.00 AM-ആഘോഷപൂർവ്വമായ വി. കുർബാന
6.00 PM-പതാക താഴ്ത്തൽ, ആഘോഷപൂർവ്വമായ വി. കുർബാന
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













