Search
  • Follow NativePlanet
Share
» » വേളാങ്കണ്ണി തിരുന്നാൾ 2024: കൊടിയേറ്റും ആദ്യദിവസത്തെ ചടങ്ങുകളും കാണാം, താംബരം-വേളാങ്കണ്ണി പ്രത്യേക ട്രെയിൻ

വേളാങ്കണ്ണി തിരുന്നാൾ 2024: കൊടിയേറ്റും ആദ്യദിവസത്തെ ചടങ്ങുകളും കാണാം, താംബരം-വേളാങ്കണ്ണി പ്രത്യേക ട്രെയിൻ

വേളാങ്കണ്ണി തിരുന്നാൾ ആഘോഷങ്ങൾ കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാനവട്ട ഒരുക്കങ്ങളിലാണ് അധികൃതര്‍. വിശ്വാസികളാവട്ടെ, വേളാങ്കണ്ണി യാത്രയ്ക്കുള്ള തയ്യാറെടുപ്പിലും. രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി സ്പെഷ്യൽ ട്രെയിനുകൾ വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്നു. പല ട്രെയിനുകളും സർവീസ് ആരംഭിച്ചു കഴിഞ്ഞു, തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസുകളും വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുന്നു.

ഇപ്പോഴിതാ, വേളാങ്കണ്ണിയിലേക്ക് ഏറ്റവും കൂടുതല് ആളുകളെത്തുന്ന താംബരം ഭാഗത്തു നിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ റെയില്‍വേ. വേളാങ്കണ്ണി തിരുന്നാൾ ആദ്യ ദിവസത്തെ കൊടിയേറ്റ് ചടങ്ങുകളിലും മറ്റു പ്രാർത്ഥനകളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി തിരുന്നാൾ ദിവസം പുലർച്ചെ എത്തി പിറ്റേദിവസം മടങ്ങുന്ന വിധത്തിലാണ് ട്രെയിൻ സർവീസ്.

Velankanni Festival 2024 Special Train Between Tambaram and Velankanni

താംബരം- വേളാങ്കണ്ണി സ്പെഷ്യൽ (06119)

വേളാങ്കണ്ണി തിരുന്നാൾ പ്രമാണിച്ച് ദക്ഷിണ റെയിൽവേ ഒരുക്കിയ പ്രത്യേക സർവീസാണ് താംബരം- വേളാങ്കണ്ണി സ്പെഷ്യൽ (06119). തിരുന്നാൾ ദിവസം പുലർച്ചെ വേളാങ്കണ്ണിയിൽ എത്തുവാൻ ആഗ്രഹമുള്ളവർക്ക് ഏറ്റവും എളുപ്പയാത്ര ഈ ട്രെയിൻ ഉറപ്പുതരുന്നു, മാത്രമല്ല, വേളാങ്കണ്ണിയിൽ നിന്ന് താംബരത്തിനും ട്രെയിൻ സർവീസ് നടത്തുന്നു.

താംബരത്ത് നിന്നും ഓഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ട് 7.10ന് പുറപ്പെടുന്ന താംബരം- വേളാങ്കണ്ണി സ്പെഷ്യൽ (06119) ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 3.35 ന് വേളങ്കണ്ണിയിൽ എത്തും. 8 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസിന് 310 രൂപയും എസി ത്രീ ടയറിന് 850 രൂപയുമാണ് നിരക്ക്,

താംബരം - 19:10
ചെങ്കൽപേട്ട് - 19:43
വില്ലുപുരം ജങ്ഷൻ - 21:20
പാണ്റുട്ടി - 21:45
തിരുപ്പാദിരിപുല്യൂർ - 22:04
കട്ലൂർ പോർട്ട് - 22:14
പറങ്കിപെട്ടൈ - 22:34
ചിദംബരം - 23:26
സിര്കാസി - 23:44
വൈദീശ്വരൻകോവിൽ - 23:53
മയിലാടുതുറൈ ജങ്ഷൻ - 00:40
പേറളം ജങ്ഷൻ - 01:00
തിരുവാരൂർ ജംങ്ഷൻ - 01:40
നാഗപട്ടണം - 02:40
വേളാങ്കണ്ണി -03:35.

വേളാങ്കണ്ണി- താംബരം സ്പെഷ്യൽ (06120)

വേളങ്കണ്ണിയിലെ തിരുന്നാൾ ഒന്നാം ദിവസം ആഘോഷിച്ച് മടങ്ങുന്ന വിധത്തിലാണ് ഇതിന്റെ സമയം. ഓഗസ്റ്റ് 30 വെള്ളിയാഴ്ച പുലർച്ചെ 12.30ന് വേളാങ്കണ്ണിയില് നിന്നെടുത്തുന്ന ട്രെയിൻ അന്ന് രാവിലെ 8.20 ന് താംബരം ജംങ്ഷനിൽ എത്തിച്ചേരും. 7 മണിക്കൂര്‍ 50 മിനിറ്റാണ് യാത്രാ സമയം.

വേളാങ്കണ്ണി - 00:45
നാഗപട്ടണം - 00:45
തിരുവാരൂർ ജങ്ഷൻ - 02:00
പേറളം ജങ്ഷൻ - 02:43
മയിലാടുതുറൈ ജങ്ഷൻ - 03:03
വൈദീശ്വരൻകോവിൽ - 03:23
സിര്കാസി - 03:32
ചിദംബരം - 03:50
പരറങ്കിപെട്ടൈ - 04:00
കട്ലൂർ തുറമുഖം - 04:24
തിരുപ്പാദിരിപുല്യൂർ - 04:31
പാണ്റുട്ടി - 04:52
വിളുപ്പുറം ജങ്ഷൻ - 05:45
ചെങ്കൽപേട്ട് - 07:38
താംബരം - 08:20

രണ്ട് എസി ത്രീ-ടയർ കോച്ചുകൾ, മൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, ഏഴ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് / പാഴ്സൽ വാൻ എന്നിവയാണ് താംബരം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുണ്ടായിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+