Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024; തീർത്ഥാടനത്തിന് ഒരുങ്ങാം, കൊടിയേറ്റം, ചടങ്ങുകൾ.. എല്ലാ ദിവസവും മലയാളം കുർബാന

വേളാങ്കണ്ണി തിരുന്നാൾ 2024; തീർത്ഥാടനത്തിന് ഒരുങ്ങാം, കൊടിയേറ്റം, ചടങ്ങുകൾ.. എല്ലാ ദിവസവും മലയാളം കുർബാന

വേളാങ്കണ്ണി തിരുന്നാൾ 2024: വേളാങ്കണ്ണി മാതാവിന്‍റെ മാധ്യസ്ഥം തേടി വിശ്വാസികൾ ഏറ്റവും കൂടുതൽ എത്തുന്ന സമയം. നേർച്ചകാഴ്ചകൾ അര്‍പ്പിച്ച് മാതാവിന്‍റെ അനുഗ്രഹം നേടാന്‍ ഓരോകൊല്ലവം എത്തുന്നവരുടെ എണ്ണം കൂടുകയാണ്. ആരോഗ്യമാതാവ് എന്നു വിളിക്കുന്ന വേളാങ്കണ്ണി മാതാവിൻറെ പള്ളിയിലെ ഈ വര്‍‌ഷത്തെ തിരുന്നാൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ വേളാങ്കണ്ണിയിലേക്ക് ഒഴുകുന്നത്.

എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ സാധിച്ചു കിട്ടാനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും ഒക്കെയാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. ഒരു അനുഷ്ഠാനമെന്നോണം വേളാങ്കണ്ണി പെരുന്നാൾ കൂടാൻ മുടക്കമില്ലാതെ എത്തുന്നവരും ഒരുപാടുണ്ട്. തല മുണ്ഡനം ചെയ്യുന്നചും ആമപ്പൂട്ട് കെട്ടി കടലിൽ എറിയുന്നതും ദേവാലയത്തിന് ചുറ്റും മുട്ടിലിഴഞ്ഞ് പ്രാർത്ഥിക്കുന്നവരെയും ഇവിടെ കാണാം. വിശ്വസിച്ച് കൂടെ നിൽക്കുന്നവർക്കൊപ്പം എന്നും വേളാങ്കണ്ണി മാതാവും ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയാണിവിടെയുള്ളത്.

വേളാങ്കണ്ണി തിരുന്നാൾ 2024

കിഴക്കിന്‍റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ വാർഷിക തിരുന്നാൾ എല്ലാ വർഷവും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ്. 29-ാം തിയതി വൈകിട്ടാണ് വേളാങ്കണ്ണി തിരുന്നാൾ കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ അതിരാവിലെ മുതൽ രാത്രി വരെ വിവിധ ഭാഷകളിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുഗു, മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളിൽ ഇവിടെ കുർബാനയുണ്ട്.

വേളാങ്കണ്ണി തിരുന്നാൾ 2024- മലയാളം കുര്‍ബാന സമയം

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളിൽ മോർണിങ് സ്റ്റാർ ബസലിക്കയിൽ രാവിലെ 9.00 മണിക്ക് മലയാളം കുര്‍ബാന അർപ്പിക്കും, കൂടാതെ ലോവർ ബസലിക്കയിൽ സെപ്റ്റംബർ 5 ന് മലയാളത്തിലുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഉണ്ടായിരിക്കും. വൈകിട്ട് 4.00 മുതൽ 5.00 മണി വരെയാണ് സമയം.

വേളാങ്കണ്ണി തിരുന്നാൾ 2024- കൊടിയേറ്റം

ഓഗസ്റ്റ് 29 വ്യാഴാഴ്ച വൈകിട്ട് 5.45 ന് വേളാങ്കണ്ണി തിരുന്നാൾ കൊടിയേറും. തഞ്ചാവൂർ ബിഷപ്പ് ടി സത്യരാജ് ചടങ്ങുകൾക്ക് നേതൃത്വം നല്കും. കൊടിയേറ്റം കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ ലുത്തീനിയ ചടങ്ങുകൾ ആരംഭിക്കും. അതിനു ശേഷം തീർത്ഥാടന കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ തമിഴ് കുർബാന ഉണ്ടായിരിക്കും.

വേളാങ്കണ്ണി പെരുന്നാള്‍- കുർബാന, നൊവേന സമയം ഓഗസ്റ്റ് 30- സെപ്റ്റംബർ 7 വരെ

ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയുള്ള തിയതികളിൽ വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങളിലെ കുര്‍ബാന, നൊവേന എന്നിവ ഉണ്ടായിരിക്കും . തിരുന്നാൾ ദിവസങ്ങളിൽ ആറ് ഭാഷകളിൽ 14 വിശുദ്ധ കുർബാനകൾ ഇവിടെ അർപ്പിക്കുന്നു. പെരുന്നാളിന് മാതാവിന്റെ കൊടി ഉച്ചയ്ക്ക് 12.00 മണിക്ക് ഉയർത്തും. ഇതാ വേളാങ്കണ്ണിയിലെ വിവിധ ദേവാലയങ്ങളിലെ ഓഗസ്റ്റ് 30- സെപ്റ്റംബർ 7 വരെ പെരുന്നാൾ കുര്‍ബാന, നൊവേന സമയം എന്നിവ നോക്കാം.

പ്രധാന തീർത്ഥാടന കേന്ദ്രത്തിൽ

5.00 AM - തമിഴ് കുർബാന
ഔർ ലേഡീസ് ടാങ്ക്
6.00 AM - തമിഴ് കുർബാന

ലോവർ ബസലിക്കയിൽ

6.00 AM - തമിഴ് കുർബാന
7.15 AM - ഇംഗ്ലീഷ് കുർബാന
8.45 AM - മറാത്തി കുർബാന
10.25 Am - കൊങ്കണി കുർബാന
12.00 PM - മാതാവിന്‍റെ കൊടിയേറ്റ്
12.15 PM - തമിഴ് കുർബാന
03.00 PM - തമിഴ് കുർബാന
6.15 PM - നോവേന, ലുത്തീനിയ,
8.00 PM - പ്രദക്ഷിണം

മോർണിങ് സ്റ്റാർ ചർച്ച്

07.15 AM - മറാത്തി
09.00 AM- മലയാളം
10.00 AM- തമിഴ്
3.30-5.00 PM-തമിഴ് കരിസ്മാറ്റിക് കുർബാന

അപ്പർ ബസലിക്ക

07.00 AM-
08.00 AM- തമിഴ്
9.15 AM - കന്നഡ
10.45 AM- ഹിന്ദി
04.00 PM - ഇംഗ്ലീഷ്
05.00 AM- തമിഴ്

ലോവർ ബസലിക്ക കരിസ്മാറ്റിക് പ്രാർത്ഥന

തിരുന്നാളിന്‍റെ ഓരോ ദിവസങ്ങളിലും വേളാങ്കണ്ണി ലോവർ ബസലിക്കയിൽ വൈകിട്ട് 4.00 മുതൽ 5.00 മണി വരെ പ്രത്യേക കരിസ്മാറ്റിക് പ്രാർത്ഥന നടക്കും
30/08/2023- തമിഴ്
31/08/2023- മറാത്തി
1/09/2023-കന്നഡ
2/09/2023-ഇംഗ്ലീഷ്
3/09/2023-കൊങ്കണി
4/09/2023- ഈസ്റ്റ് ഇന്ത്യൻ മറാത്തി/ ഹിന്ദി
5/09/2023-മലയാളം
6/09/2023-തെലുങ്ക്

കുരിശിന്‍റെ വഴി- 6/9/2024

3.00 PM-കൊങ്കണി
4.00 PM- തമിഴ്
5.00 PM-ഇംഗ്ലീഷ്
5.30 PM-മറാത്തി

സെപ്റ്റംബർ 7 ശനിയാഴ്ച- ഷ്രൈൻ ഓഡിറ്റോറിയം

സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 5.15 ന് കൊന്ത, ലുത്തീനിയസ നൊവേന എന്നിവയും തുടർന്ന് തഞ്ചാവൂർ ബിഷപ്പ് ടി സത്യരാജിന്‍റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

സെപ്റ്റംബർ 8 ഞായറാഴ്ച ചടങ്ങുകൾ

സെപ്റ്റംബർ 8 ഞായറാഴ്ചയാണ് മാതാവിന്‍റെ ജനനത്തിരുന്നാൾ ആഘോഷിക്കുന്നത്.
രാവിലെ 6.00 മണിക്ക് മോർണിങ് സ്റ്റാർ ചർച്ചിൽ ആഘോഷമായ കുർബാന
വൈകിട്ട് 6.00 മണിക്ക് മാതാവിന്‍റെ പതാക താഴ്ത്തക്കെട്ടൽ
6.15 ന് ലോവർ ബസലിക്കയിൽ ലുത്തീനിയ, തമിഴ് കുർബാന എന്നിവയും ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+