Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024: സെക്കന്ദരാബാദ് - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 27 മുതൽ, ബുക്കിങ് തുടങ്ങി

വേളാങ്കണ്ണി തിരുന്നാൾ 2024: സെക്കന്ദരാബാദ് - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 27 മുതൽ, ബുക്കിങ് തുടങ്ങി

വേളാങ്കണ്ണി തിരുന്നാൾ 2024: വിശ്വാസികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണി വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ വാർഷിക തിരുന്നാള്‍. ഓരോ വർഷവും ഇവിടെ തിരുന്നാൾകാലത്ത് എത്തിച്ചേരുന്ന വിശ്വാസ ലക്ഷങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. തിരുന്നാൾ സമയത്തെ തിരക്ക് കണക്കിലെടുത്ത് എസ് സി ആർ- സൗത്ത് സെൻട്രൽ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും, സെക്കന്ദരാബാദിനും വേളാങ്കണ്ണിക്കും ഇടയിൽ നടത്തുന്ന സ്പെഷ്യൽ ട്രെയിൻ സർവീസ് ആന്ധ്രയുടെയും തെലുങ്കാനയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ‍ഞ്ചാരികൾക്ക് വേളാങ്കണ്ണി തീർത്ഥാടനം സുഗമമാക്കും.

വേളാങ്കണ്ണി- സെക്കന്ദരാബാദ്, സെക്കന്ദരാബാദ്- വേളാങ്കണ്ണി രണ്ടു റൂട്ടുകളിലായി രണ്ടുവീതം സർവീസുകളാണ് നടത്തുക. വേളാങ്കണ്ണി പെരുന്നാളിൽ തിരക്കില്ലാതെ പങ്കെടുത്തുവരാൻ പറ്റിയ സമയക്രമം കൂടിയാണ് ഇതിന്‍റേത്. വേളാങ്കണ്ണി- സെക്കന്ദരാബാദ്-വേളാങ്കണ്ണി ട്രെയിൻ സമയം, സ്റ്റോപ്പ്, ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം.

Velankanni Festival 2024 SCR To Run Special Train Between Secunderabad-Velankanni

സെക്കന്ദരാബാദ്- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ 07125

ട്രെയിന്‍ നമ്പർ 07125 സെക്കന്ദരാബാദ്- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സെക്കന്ദരാബാദിൽ നിന്ന് രാവിലെ 8.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തും. 25 മണിക്കൂറാണ് യാത്രാ സമയം. സ്ലീപ്പര്‍ ടിക്കറ്റിന് 675 രൂപ, എസി ത്രീ ടയരിന് 1775 രൂപ, എസി ടൂ ടയറിന് 2445 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓഗസ്റ്റ് 27, സെപ്റ്റംബർ 6 എന്നീ തിയതികളിലാണ് യാത്ര.

സെക്കന്ദരാബാദ് ജംക്ഷൻ - 08:25 AM
നല്ഗൊണ്ട - 10:13 AM
മിര്യാലഗുഡ - 10:45 AM
നടികുടി ജംക്ഷൻ - 11:15 AM
സത്തേനപള്ളി - 12:10 PM
ഗുണ്ടൂർ ജംക്ഷൻ - 01:30 PM
തെന്നാലി ജംക്ഷൻ - 02:15 PM
ബാപട്ല - 03:00 PM
ചിരാല - 03:22 PM
ഒംഗോള - 04:15 PM
കവലി - 05:00 PM
നെല്ലൂർ - 05:50 PM
ഗുഡൂർ ജംക്ഷൻ - 08:10 PM
റെനിഗുണ്ട ജംക്ഷൻ - 10:20 PM
കട്പടി ജംക്ഷൻ - 01:00 AM
വെല്ലൂർ കാന്റ് - 01:20 AM
തിരുവണ്ണാമലൈ - 02:20 AM
വില്ലുപുരം ജംക്ഷൻ - 03:50 AM
കഡ്ദലൂർ പോർട്ട് - 04:39 AM
ചിദംബരം - 05:10 AM
സർക്കാഴി - 05:27 AM
മയിലാടുതുറൈ - 05:58 AM
തിരുവരൂർ ജംക്ഷൻ - 07:00 AM
നാഗപ്പട്ടിണം - 08:10 AM
വേളാങ്കണ്ണി - 09:30 AM.

വേളാങ്കണ്ണി-സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ 07126

ട്രെയിന്‍ നമ്പർ 07126 വേളാങ്കണ്ണി-സെക്കന്ദരാബാദ് സ്പെഷ്യൽ ട്രെയിൻ വേളാങ്കണ്ണിയിൽ നിന്ന് രാത്രി 10.35 ന് പുറപ്പെട്ട് പിറ്റേന്ന് 28 മണിക്കൂർ 15 മിനിറ്റ് യാത്രയ്ക്കൊടുവിൽ പുലര്ച്ചെ 3.00 മണിക്ക് സെക്കന്ദരാബാദിൽ എത്തും. ഓഗസ്റ്റ് 18, സെപ്റ്റംബർ 5 എന്നീ തിയതികളിലാണ് സർവീസ് ഉള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

വേളാങ്കണ്ണി - 10:45 PM
നാഗപട്ടിണം - 11:00 PM
തിരുവാരൂര്‍ ജംക്ഷന്‍ - 12:20 AM
മയിലാടുതുരൈ - 02:58 AM
സർക്കാഴി - 03:22 AM
ചിദംബരം - 03:40 AM
കുഡ്ദലൂര്‍ പോർട്ട് - 04:13 AM
വില്ലുപുരം ജംക്ഷന്‍ - 06:40 AM
തിരുവണ്ണാമലൈ - 07:46 AM
വെല്ലൂർ കാന്റ് - 10:20 AM
കട്പടി ജംക്ഷന്‍ - 10:55 AM
റെനിഗുണ്ട ജംക്ഷന്‍ - 01:30 PM
ഗുഡൂര്‍ ജംക്ഷന്‍ - 03:00 PM
നെല്ലൂര്‍ - 03:30 PM
കവലി - 04:08 PM
ഒംഗോളു - 04:50 PM
ചിരാല - 05:30 PM
ബാപട്ല - 05:48 PM
തെന്നാളി ജംക്ഷന്‍ - 06:30 PM
ഗുണ്ടൂർ ജംക്ഷന്‍ - 07:05 PM
സത്തേനപള്ളി - 08:05 PM
നടികുടി ജംക്ഷന്‍ - 09:00 PM
മിര്യാലഗുഡ - 09:30 PM
നല്ഗോണ്ട - 09:58 PM
സെക്കന്ദരാബാദ് ജംങ്ഷൻ - 03:00 AM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+