Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024: ബാന്ദ്ര- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ 27 മുതൽ, ബുക്കിങ് തുടങ്ങി

വേളാങ്കണ്ണി തിരുന്നാൾ 2024: ബാന്ദ്ര- വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ 27 മുതൽ, ബുക്കിങ് തുടങ്ങി

വേളാങ്കണ്ണി തിരുന്നാള്‍ 2024: വേളാങ്കണ്ണി തിരുന്നാളിന് ഇനി കുറച്ചു ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് വേളാങ്കണ്ണി മാതാവിന്‍റെ ദേവാലയത്തിലേക്ക് ഒഴുകുന്നത്. ഈ സമയത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വെസ്റ്റേൺ റെയിൽവേ വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാന്ദ്രാ ടെർമിനസിനും വേളാങ്കണ്ണിക്കും ഇടയിലായി പ്രത്യേക ട്രെയിൻ സർവീസ് നടത്തും.

ബാന്ദ്രാ ടെർമിനസിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് രണ്ട് സ്പെഷ്യൽ സർവീസുകളും വേളാങ്കണ്ണിയിൽ നിന്ന് തിരികെ ബാന്ദ്രാ ടെർമിനസിലേക്ക് രണ്ടു സർവീസുകളും ആണ് ഉള്ളത്. ട്രെയിനുകളുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. പൻവേൽ, പൂനെ, സോളാപൂർ, റായ്ച്ചൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോകുന്നവർക്ക് അനുയോജ്യമായ സർവീസ് ആണിത്.

ബാന്ദ്രാ ടെർമിനസ്- വേളാങ്കണ്ണി സ്പെഷ്യൽ (09093)

ട്രെയിൻ നമ്പർ 09093 ബാന്ദ്രാ ടെർമിനസ്- വേളാങ്കണ്ണി സ്പെഷ്യൽ ഓഗസ്റ്റ് 27, സെപ്റ്റംബർ 6 (ചൊവ്വ, വെള്ളി) എന്നീ തിയതികളിൽ ബാന്ദ്രയിൽ നിന്ന് ന്ന് രാത്രി 21.20ന് സർവീസ് ആരംഭിച്ച് രണ്ട് ദിവസത്തെ യാത്രയ്ക്കൊടുവിൽ യഥാക്രമം ഓഗസ്റ്റ് 29 വ്യാഴം, സെപ്റ്റംബർ 8 ഞായർ എന്നീ ദിവസങ്ങളില്‍ രാവിലെ 8.30ന് വേളാങ്കണ്ണിയിൽ എത്തും. 35 മണിക്കൂർ 10 മിനിറ്റ് യാത്രയുണ്ട്.

ബാന്ദ്രാ ടെർമിനസ് - 21:20
ബൊറിവാലി - 21:53
വസായി റോഡ് - 22:20
പൻവേല് - 00:25
ലോനവാല - 02:05
പൂനെ - 03:07
ദൗണ്ട് ജംങ്ഷൻ - 04:35
സൊലാപൂർ ജംങ്ഷൻ - 07:50
കലബുരാഗി - 09:03
വാടി - 10:45
കൃഷ്ണ - 11:50
റായചൂർ ജംങ്ഷൻ - 12:20
ഗുണടകല് ജംങ്ഷൻ - 14:20
കുട്ടപ്പ - 18:23
റെണിഗുണ്ട - 21:05
കാട്ടപാടി ജംങ്ഷൻ - 23:30
വെല്ലൂർ കന്‍റോൺമെന്‍റ് - 00:38
തിരുവണ്ണാമലൈ - 01:48
വില്ലുപുരം ജംങ്ഷൻ - 02:50
കഡ്ലൂർ പോർട്ട് - 04:20
ചിദംബരം - 04:50
സിർക്കാഴി - 05:09
മയ്യിലാട്‌തുറൈ ജംങ്ഷൻ - 05:38
തിരുവാരൂർ ജംങ്ഷൻ - 06:30
നാഗപ്പട്ടിണം - 07:30
വേളാങ്കണ്ണി - 08:30

വേളാങ്കണ്ണി-ബാന്ദ്രാ ടെർമിനസ് സ്പെഷ്യൽ ട്രെയിൻ (09094)

മടക്കയാത്രയിൽ വേളാങ്കണ്ണിയിൽ നിന്ന് ഓഗസ്റ്റ് 29 വ്യാഴാഴ്ച, സെപ്റ്റംബർ 8 ഞായറാഴ്ച എന്നീ തിയതികളിൽ പുറപ്പെടുന്ന വേളാങ്കണ്ണി-ബാന്ദ്രാ ടെർമിനസ് സ്പെഷ്യൽ ട്രെയിൻ 09094 രാത്രി 10 മണിക്ക് പുറപ്പെട്ട് യഥാക്രമം ശനി, ചൊവ്വ ദിവസങ്ങളിൽ തിരികെ ബാന്ദ്രയിലെത്തും.

വേളാങ്കണ്ണി - 22:00
നാഗപ്പട്ടണം 22:15
തിരുവാരൂർ ജംങ്ഷൻ - 23:25
മയ്യിലാട്‌തുറൈ ജംങ്ഷൻ - 00:40
സിർക്കാഴി - 01:04
ചിദംബരം - 01:38
കൂഡ്ലൂർ പോർട്ട് - 02:41
വില്ലുപുരം ജംങ്ഷൻ - 04:55
തിരുവണ്ണാമലൈ - 06:00
വെല്ലൂർ കന്‍റോൺമെന്‍റ് - 07:18
കാട്ടപാടിജംങ്ഷൻ - 08:35
റെണിഗുണ്ട - 11:00
കുട്ടപ്പ - 13:00
ഗുണടകല് ജംങ്ഷൻ - 16:20
റായചൂർ ജംങ്ഷൻ - 18:38
കൃഷ്ണ - 19:10
വാടി - 21:45
കലബുരാഗി - 22:15
സൊലാപൂർ ജംങ്ഷൻ - 00:05
ദൗണ്ട്ജംങ്ഷൻ - 05:10
പൂനെ - 07:25
ലോനവാല - 09:05
പൻവേൽ - 10:40
വസായി റോഡ് - 13:05
ബൊറിവാലി - 13:53
ബാന്ദ്രാ ടെർമിനസ് - 15:00

1 എസി ടൂ ടയർ, 10 എസി ത്രീ ടയർ, 7 സ്ലീപ്പർ, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് , ഭിന്നശേഷിക്കാര്‍ക്കായി 1 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവ ഈ ട്രെയിനുണ്ടാകും. സ്പെഷ്യൽ ട്രെയിൻ ആയതിനാൽ സ്പെഷ്യൽ ഫെയറിലാവും സർവീസ്. എസി ടൂ ടയറിന് 2995 രൂപ, എസി ത്രീ ടയറിന് 2145 രൂപ , സ്ലീപ്പർ ക്ലാസിന് 840 രൂപ രൂപ എന്നിങ്ങനെയാവും നിരക്ക്.

നിർത്തുന്ന സ്റ്റേഷനുകൾ

ബോറിവാലി, വസായ് റോഡ്, പൻവേൽ, ലോണാവാല, പൂനെ, ഡൗണ്ട്, സോലാപൂർ, കലബുറാഗി, വാഡി, കൃഷ്ണാ, റായ്ച്ചൂർ, ഗുണ്ടകൽ, കുഡ്ഡപ്പാ, റെനിഗുണ്ട, കാട്പടി, വെല്ലൂർ കന്‍റോൺന്‍റ്, തിരുവണ്ണാമല, വില്ലുപുരം, കട്ലൂർ പോർട്ട്, ചിദംബരം, സിർകാസി, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടിണം എന്നിങ്ങനെ 24 സ്റ്റോപ്പുകളില്‌ ഇരുദിശയിലേക്കുമുള്ള യാത്രയിൽ ട്രെയിൻ നിർത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: velankanni train festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+