അതിമനോഹരമായ രൂപകല്പനയാല്‍ ആരെയും ആകര്‍ഷിക്കുന്ന ക്ഷേത്രമാണ് കര്‍ണ്ണാടക ശൃംഗേരിയിലെ വിദ്യാശങ്കര ക്ഷേത്രം. പകരംവയ്ക്കാനില്ലാ കാഴ്ചാനുഭവവും വിശ്വാസികള്‍ക്ക് ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും മറ്റൊരു മേഖലയും കാണിച്ചു തരുന്ന വിദ്യാശങ്കര ക്ഷേത്രം ശൃംഗേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ചരിത്രത്തിന്റെ പല അടയാളങ്ങളും ഇന്നും സൂക്ഷിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറക്കുന്നത് അതിശയിപ്പിക്കുന്ന പല അറിവുകളിലേക്കും കാഴ്ചകളിലേക്കുമാണ്.വിദ്യാശങ്കര ക്ഷേത്രത്തെക്കുറിച്ചറിയാം...
വിദ്യാശങ്കര ക്ഷേത്രം
വിദ്യാശങ്കര ക്ഷേത്രം- കാലങ്ങള്‍ നീണ്ട ചരിത്രം
ചരിത്രത്താളുകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ് വിദ്യാശങ്കര ക്ഷേത്രത്തിന്‍റേത്. വിദ്യാശങ്കര സ്വാമികള്‍ക്കായയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വിദ്യാ ശങ്കരൻ അല്ലെങ്കിൽ വിദ്യാർത്ഥിർത്തൻ, അദ്ദേഹത്തിന്റെ ശിഷ്യൻ വിദ്യാരണ്യ എന്നിവരിലൂടെയാണ് ക്ഷേത്രത്തിന്റെ ചരിത്രം പുരോഗമിക്കുന്നത്.
കര്‍ണ്ണാടക ചരിത്രത്തിലെ തന്നെ ഒരു ഇതിഹാസ പുരുഷനായിട്ടാണ് വിദ്യരണ്യയെ കണക്കാക്കുന്ന്. അദ്ദേഹത്തിന്റെ കാലത്താണ് തെക്കേ ഇന്ത്യയിലേക്കുള്ള മുസ്ലീം ഭരണാധികാരികളുടെ അധിനിവേശം ആരംഭിക്കുന്നത്. ഹരിഹാര, ബുക്ക സഹോദരന്മാരെ വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിക്കുന്നതിൽ വിദ്യാരണ്യ നിർണായക പങ്കുവഹിച്ചു. വടക്കൻ മുസ്ലീം ആക്രമണകാരികളുടെ വേലിയേറ്റത്തിനെതിരെ ഹിന്ദു പാരമ്പര്യങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിരോധിക്കാനുള്ള കോട്ടയായി ഇത് പ്രവർത്തിച്ചു എന്നാണ് ചരിത്രം കണക്കാക്കുന്നത്.
അദ്ദേഹത്തിന്റെ ഗുരുവായിരുന്ന വിദ്യാതീര്‍ത്ഥയുടെ സമാധിയില്‍ അദ്ദേഹം നിര്‍മ്മിച്ച ക്ഷേത്രമാണ് വിദ്യാശങ്കര ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്.
സംസ്കാരങ്ങളെ കൂട്ടിയിണക്കിയ ക്ഷേത്രം
12 തൂണുകള്‍
നിര്‍മ്മാണ വിദ്യയില്‍ എടുത്തുപറയേണ്ട നിരവധി പ്രത്യേകതകളുണ്ടെങ്കിലും 1 2 തൂണുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജ്യോതിഷത്തിലെ 12 രാശികളെ കുറിക്കുന്ന 12 തൂണുകളാണിവ. ഓരോ മാസത്തിലും ആ മാസത്തിനായി നിര്‍മ്മിച്ചിരിക്കുന്ന തൂണില്‍ സൂര്യ പ്രകാശം പതിക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് ഇതിനുള്ളത്.
കൊത്തുപണികളും ശില്പങ്ങളും
വിദ്യാതീര്‍ഥയുടെ സമാധിക്കു ചുറ്റിലുമായി നിര്‍മ്മിച്ച ക്ഷേത്രത്തിന് ഒരു രഥത്തിന്‍റെ രൂപം തോന്നിക്കും. ആഢംബരത്തില്‍ കൊത്തിയെടുത്ത ഒരു സ്തംഭത്തില്‍ നില്‍ക്കുന്നതുപോലെ തോന്നിക്കുന്ന ക്ഷേത്രത്തിന് ആറ് കവാടങ്ങളാണുള്ളത്.
എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല ഈ ക്ഷേത്രത്തിലെ കൊത്തുപണികളും ചിത്രപ്പണികളും ശില്പങ്ങളുമൊക്കെ. നടുവിലെ മേല്‍ക്കൂരയുടെ സീലിങ് അതിമനോഹരമായ കൊത്തുപണികളാല്‍ സമ്പന്നമാണ്. താമരയും തത്തയും ഒക്കെയാണ് ഇതില്‍ നിറയെ കൊത്തിയിരിക്കുന്നത്.
തകർന്ന ചന്ദന വിഗ്രഹം
ജ്യോതിശാസ്ത്രം
വിദ്യാതീര്‍ത്ഥ രഥോത്സവം



Click it and Unblock the Notifications















