Search
  • Follow NativePlanet
Share
» »വിസ അപേക്ഷ: വിട്ടുപോകരുത് ഈ കാര്യങ്ങൾ, ശ്രദ്ധിക്കണം ബാങ്ക് സ്റ്റേറ്റ്മെന്‍റും

വിസ അപേക്ഷ: വിട്ടുപോകരുത് ഈ കാര്യങ്ങൾ, ശ്രദ്ധിക്കണം ബാങ്ക് സ്റ്റേറ്റ്മെന്‍റും

ഇതാ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം...

യാത്രകളുടെ രീതികൾ ഒരുപാട് മാറി. ഒരുപാട് പണമുള്ളവർക്ക് മാത്രം പോകുവാൻ സാധിച്ചിരുന്ന വിദേശയാത്രകൾ ഒക്കെ ഇപ്പോൾ സാധാരണക്കും എളുപ്പമായിട്ടുണ്ട്. കുറഞ്ഞത് ഒരാഴ്ചത്തെ സന്ദർശനത്തിനായും മറ്റും മാതാപിതാക്കളെയും കുടുംബത്തെയും ഒക്കെ വിദേശത്തു കൊണ്ടുപോകുന്നതും സാധാരണ യാത്രകൾ പോലെ വിദേശയാത്രകൾ വ്യാപകമാകുന്നതും ഇപ്പോഴത്തെ കാഴ്ചയാണ്. രാജ്യങ്ങൾ നല്കുന്ന ഇളവുകളും ഒരുപാട് സഞ്ചാരികളെ ആകർഷിക്കുന്നു. വിദേശയാത്രകളിൽ ഏറ്റവും പ്രധാനമായും വേണ്ട രേഖ വിസയാണ്. ഇതാ വിസയ്ക്ക് അപേക്ഷിക്കുവാന്‍ പ്ലാൻ ചെയ്യുമ്പോൾ മുതൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. അവ എന്തൊക്കെ ആണെന്നും ഏതൊക്കെ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും നോക്കാം...

ഏത് വിസയാണ് വേണ്ടതെന്ന്

ഏത് വിസയാണ് വേണ്ടതെന്ന്

നിങ്ങൾ പോകുന്ന യാത്രയുടെ സ്വഭാവത്തിനനുസരിച്ചുള്ള വിസയ്ക്കാണ് ഓരോരുത്തരും അപേക്ഷിക്കേണ്ടത്. പഠിക്കുവാനായി പോകുന്നവർക്ക് സ്റ്റുഡന്‍റ് വിസയും ജോലിക്ക് പോകുന്നവർക്ക് വർക്ക് വിസയും ബിസിനസ് ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ബിസിനസ് വിസയും യാത്രയും വിനോദസഞ്ചാരവും മാത്രമാണ് ലക്ഷ്യമെങ്കിൽ ടൂറിസ്റ്റ് വിസയ്ക്കും അപേക്ഷിക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന വിസയ്ക്ക് അനുസരിച്ചാണ് തുടർന്നുള്ള നടപടികളും സമർപ്പിക്കേണ്ട രേഖകളും ഫീസും വരുന്നത്.

PC:ConvertKit/Unsplash

ആവശ്യം വരുന്ന രേഖകൾ

ആവശ്യം വരുന്ന രേഖകൾ

വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ഒരുപാട് രേഖകൾ ഹാജരാക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന വിസയും രാജ്യവും അനുസരിച്ച് ഇതിൽ വ്യത്യാസം വരാം, വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഏതൊക്കെ രേഖകള്‍ ഹാജരാക്കണം എന്നതു സംബന്ധിച്ച് ഓരോ രാജ്യത്തിന്‍റെയും ഔദ്യോഗിക ടൂറിസം സൈറ്റിൽ വിവരങ്ങൾ ലഭിക്കും. ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടാലും ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിക്കും. അവർ ആവശ്യപ്പെടുന്ന രേഖകളെല്ലാം കൃത്യമായി നല്കിയില്ലെങ്കിൽ വിസ ലഭിക്കുവാൻ താമസമുണ്ടാവുകയോ അപേക്ഷ തള്ളിപ്പോവുകയോ ചെയ്തേക്കാം.

PC:Unseen Studio/Unsplash

കൃത്യമായ വിവരങ്ങൾ നല്കാം

കൃത്യമായ വിവരങ്ങൾ നല്കാം

നിങ്ങൾ വിസ അപേക്ഷയിൽ നല്കുന്ന ഓരോ വിവരങ്ങളും കൃത്യമാണെന്നും ഔദ്യോഗിക രേഖകളിലെ അതേ വിവരങ്ങൾ തന്നെയാണ് അപേക്ഷയിലും നല്കുന്നതെന്നും ഉറപ്പു വരുത്തണം. ഇതിനായി ഒന്നോ രണ്ടോ വട്ടം പരിശോധിക്കുന്നതും മറ്റൊരാളുടെ സഹായത്തോടെ നോക്കുന്നതും ഗുണം ചെയ്യും. പേരിലെ സ്പെല്ലിങ് വ്യത്യാസം, പാസ്പോർട്ട് നമ്പർ തെറ്റായി രേഖപ്പെടുത്തുന്നത്, മറ്റു തെറ്റായ വിവരങ്ങൾ തുടങ്ങിയ കാരണങ്ങൾ അപേക്ഷയ്ക്ക് അയോഗ്യത നല്കും.

പാസ്പോർട്ട് കാലാവധി

പാസ്പോർട്ട് കാലാവധി


വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് പാസ്പോർട്ടിന്റെ കാലാവധി ആണ്. കുറഞ്ഞത് ആറു മാസമെങ്കിലും നിങ്ങളുടെ പാസ്പോർട്ടിന് സാധുതയുണ്ട് എന്നുറപ്പു വരുത്തണം. അല്ലാത്ത പക്ഷം പാസ്പോർട്ട് പുതുക്കേണ്ടി വരും. ഭൂരിഭാഗം രാജ്യങ്ങളും പാസ്പോർട്ട് കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസമാണ് ആവശ്യപ്പെടുന്നത്.

ബാങ്ക് സ്റ്റേറ്റ്മെന്‍റ്

ബാങ്ക് സ്റ്റേറ്റ്മെന്‍റ്

വിസ അപേക്ഷയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ബാങ്ക് സ്റ്റേറ്റ്മെന്‍റാണ്. ഇത് കൂടി കണക്കിലെടുത്തു മാത്രമേ വിസ നല്കുകയുള്ളൂ. നിശ്ചിത കാലാവധിയിൽ നിങ്ങൾ നടത്തിയ ബാങ്ക് നിങ്ങളുടെ പണമിടപാടുകളുടെ വിവരമാണ് സ്റ്റേറ്റ്മെന്‍റിൽ വരുന്നത്. അപേക്ഷിക്കുന്നയാളുടെ ക്രെഡിറ്റ് സ്റ്റെബിലിറ്റി വളരെ പ്രധാനമാണ്. സാക്ഷ്യപ്പെടുത്തിയ ബാങ്ക് സ്റ്റേറ്റ്മെന്‍റ് നല്കണം എന്ന കാര്യവും ശ്രദ്ധിക്കുക.

PC:Global Residence Index/Unsplash

മുൻകൂട്ടി അപേക്ഷിക്കാം

മുൻകൂട്ടി അപേക്ഷിക്കാം

നിങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുന്നതനുസരിച്ച് വിസയ്ക്കും അപേക്ഷിക്കാം. അവസാന നിമിഷത്തേക്ക് മാറ്റിച്ചാൽ ചിലപ്പോള്‍ സമയത്തിന് വിസ ലഭിക്കണമെന്നില്ല. ഭൂരിഭാഗം രാജ്യങ്ങളും യാത്രയ്ക്ക് 90 ദിവസം മുമ്പ് വീസ അപേക്ഷകൾ സ്വീകരിക്കാറുണ്ട് എന്നതു ഓർത്ത് നേരത്തെ അപേക്ഷിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+