മനസ്സാഗ്രഹിച്ചാൽ പിന്നെ യാത്രകൾക്ക് സീസൺ ഒന്നും ഒരു വെല്ലുവിളി ആയിരിക്കില്ല. എപ്പോൾ വേണെമങ്കിലും എവിടേക്ക് വേണമെങ്കിലും പോകാം എന്ന മൈൻഡ് സൈറ്റുള്ളവര്‍ക്ക് മുന്നും പിന്നും നോക്കേണ്ട ആവശ്യവുമില്ല. എന്നാൽ വിദേശയാത്രകൾ ഒക്കെ പ്ലാൻ ചെയ്യുമ്പോൾ ഇത്തിരി പ്രശ്നക്കാരരാകുന്നത് വിസ തന്നെയാണ്. വിസ ഓൺ അറൈവലും സൗജന്യ വിസയും ഒക്കെ പല രാജ്യത്തും ഉണ്ടെങ്കിലും ചില രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കൽ ഇത്തിരി ബുദ്ധിമുട്ട് ആണ്.
ചില രാജ്യങ്ങളുടെ വിസ ലഭിക്കാൻ അപേക്ഷയും ഒപ്പം ഇന്‍റർവ്യൂവും വേണ്ടി വരും. എന്തുതന്നെയായാലും നന്നായി തയ്യാറെടുത്ത് പോവുക എന്നത് പ്രധാനമാണ്. വിസയ്ക്കായി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയേന്ന് നോക്കാം.

നേരത്തെ അപേക്ഷിക്കാം
സാധാരണ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ബസ് അല്ലെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടലും ഒക്കെ നമ്മൾ നേരത്തെ തന്നെ ബുക്ക് ചെയ്യാറുണ്ട് വിസയുടെ കാര്യത്തിലും ഇതേ രീതി തന്നെ പിന്തുടരാം എന്നാണ് ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ പറയുന്നത്. പല രാജ്യങ്ങളും യാത്രാ തിയതിയുടെ 90 ദിവസങ്ങൾക്കു മുൻപേ വിസ അപേക്ഷ സ്വീകരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല.
പെട്ടന്നു വേണ്ടിവരുന്ന യാത്രകൾക്ക് വിസ ലഭിക്കാനായി പ്രിയോരിറ്റി വിസ സർവീസുകൾ പല രാജ്യങ്ങളും നല്കുന്നുമുണ്ട്. ഇതുവഴി വിസ അപേക്ഷ സമർപ്പിച്ചതിനു ശേഷമുള്ള ഓരോ ഘട്ടങ്ങളിലും നിങ്ങൾക്ക് മുൻഗണന ലഭിക്കും. ഇതനുസരിച്ച് നിങ്ങളുടെ യാത്രകൾ ക്രമീകരിക്കുകയും ചെയ്യാം. ഇതെല്ലാം അതാത് എംബസിയുമായി ബന്ധപ്പെട്ടാണുള്ളത്.
വിസ പ്രോസസിംഗ് സമയം അറിയാം
നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപായി അതിന്‍റെ നടപടികൾ പൂർത്തിയാകാൻ എത്ര സമയം വേണ്ടിവരുമെന്ന് കൂടി അറിഞ്ഞിരിക്കണം. ഓരോ രാജ്യവും വിസ പ്രോസസിങ്ങിന് എടുക്കുന്ന സമയം വ്യത്യസ്തമാണ്. ഇത് കൃത്യമായി അതാത് രാജ്യങ്ങളുടെ ബന്ധപ്പെട്ട വെബ്സൈറ്റിൽ പറഞ്ഞിരിക്കും. മാത്രമല്ല, പീക്ക് സീസൺ ആണെങ്കിൽ സാധാരണയിലും കൂടുതൽ സമയവും ഇതിനായി വേണ്ടിവന്നേക്കാം.

വിസ അപ്പോയിന്‍റ്മെന്‍റ്
ചില രാജ്യങ്ങളിൽ വിസ സമർപ്പിക്കുന്നിന് വിസ അപേക്ഷാ കേന്ദ്രവുമായി ഒരു അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തന്നെ നിങ്ങൾക്ക് ഒരു ഷെഡ്യൂൾ ലഭിക്കും. ഈ സ്ലോട്ടിൽ കൃത്യസമയത്ത് വരാൻ ശ്രദ്ധിക്കുക. സാധാരണയായി ഇതിവുള്ള സമയം അവർ തന്നെയാണ് അനുവദിക്കുക. ഏതെങ്കിലും കാരണവശാൽ ഈ സമയം നിങ്ങൾക്ക് യോജിച്ചില്ലെങ്കിലോ അപ്പോയിന്‍റ്മെന്‍റിന് പോകാൻ കഴിഞ്ഞില്ലെങ്കിലോ ഒക്കെ പ്രൈം ടൈം അപ്പോയിന്റ്മെന്റ് സേവനം ലഭ്യമാകാറുണ്ട്. എന്നാലിത് വിസ അപേക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്.
വിസ അപേക്ഷയ്ക്കായി വേണ്ട രേഖകൾ
വിസ അപേക്ഷിക്കുമ്പോൾ, അല്ലെങ്കിൽ അപ്പോയ്മെന്‍റിന് പോകുമ്പോൾ വൈകശം വയ്ക്കേണ്ടതും സമർപ്പിക്കേണ്ടതുമായ രേഖകൾ എന്തൊക്കെയെന്ന് നേരത്തെ അറിഞ്ഞ് അവ കൃത്യമായി സൂക്ഷിക്കുക. സെന്‍ററിലേക്ക് ഇറങ്ങുന്നതിനു മുൻപ് ആവശ്യമായതെല്ലാം എടുത്തിട്ടുണ്ടെന്നു ഉറപ്പു വരുത്താനും മറക്കരുത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












