രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സർവീസുകളും ഹിറ്റ് ആയതിനു പിന്നാലെ കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് സർവീസ് വരുന്നു. കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു വരുന്ന പുതിയ വന്ദേ ഭാരത് സർവീസിന് വാരാന്ത്യങ്ങളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യമാണുള്ളത്. ദീപാവലിയിലെ തിരക്ക് പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വാർത്തകൾ.
ചെന്നൈയിൽ നിന്നു ബെംഗളുരുവിലേക്കും, ബെംഗളുരുവിൽ നിന്ന് എറണാകുളത്തേയ്ക്കും നീളുന്ന സർവീസായിരിക്കും പുതിയ വന്ദേ ഭാരതിന്‍റേതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വൈകിട്ട് ചെന്നൈ സെൻട്രൽ റെയില്‍വേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് പുലർച്ചെ നാലു മണിയോടെ ബാംഗ്ലൂരിലെത്തുന്ന വന്ദേഭാരത് തുടർന്നുള്ള യാത്ര എറണാകുളത്തേയ്ക്ക് നടത്തും.

പുലർച്ചെ നാലരയ്ക്ക് ബാംഗ്ലൂരിൽ നിന്നു പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് ഒന്നര മണിയോടെ എറണാകുളത്ത് എത്തിച്ചേരും. തിരികെ എറണാകുളം-ബാംഗ്ലൂർ-ചെന്നൈ എന്ന ക്രമത്തിലും സർവീസ് നടത്തും. ദക്ഷിണ റെയിൽവേയുടെ ഈ പുതിയ സര്‍വീസിൽ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് എട്ടു ട്രെയിൻ സര്‍വീസുകളാണ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് നടത്താനാണ് തീരുമാനംയ
കേരളാ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ
കേരളത്തിൽ നിലവിൽ രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. കേരളത്തിന്‍റെ ആദ്യ വന്ദേ ഭാരത് കോട്ടയം വഴിയുള്ള തിരുവനന്തപുരം- കാസർകോഡ് 20633/20634 വന്ദേ ഭാരത് ആണ്. വ്യാഴാഴ്ചകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.
കാസർകോഡ് നിന്നും ആലപ്പുഴ വഴി തിരുവനന്തപുരത്തയ്ക്ക് 20631/20632
ആണ് രണ്ടാം വന്ദേ ഭാരത് സർവീസ് നടത്തുന്നത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications

















