Search
  • Follow NativePlanet
Share
» »വിഷുവും ഈസ്റ്ററും ആഘോഷിക്കാം... പ്ലാന്‍ ചെയ്യാം വീട്ടുകാര്‍ക്കൊപ്പം ഈ യാത്രകള്‍

വിഷുവും ഈസ്റ്ററും ആഘോഷിക്കാം... പ്ലാന്‍ ചെയ്യാം വീട്ടുകാര്‍ക്കൊപ്പം ഈ യാത്രകള്‍

വിഷുവും ഈസ്റ്ററും ആഘോഷിക്കാം... പ്ലാന്‍ ചെയ്യാം വീട്ടുകാര്‍ക്കൊപ്പം ഈ യാത്രകള്‍

വിഷുവും ഈസ്റ്ററും എന്നും ആഘോഷത്തിന്‍റെയും കൂടിച്ചേരലുകളുടെയും സമയാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കുവാനും സന്തോഷിക്കുവാനും എല്ലാം ചിലപ്പോള്‍ മാത്രം കിട്ടുന്ന സമയം. അതുകൊണ്ടുതന്ന അതിന്റെ ഓരോ നിമിഷവും പരമാവധി ആസ്വദിക്കുവാനായിരിക്കും നമ്മള്‍ ആഗ്രഹിക്കുക. അങ്ങനെയാണെങ്കില്‍ അതിനു പറ്റിയ വഴി യാത്രകള്‍ തന്നെയാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന, ഒരുപാ‌ട് പണം ചിലവഴിച്ചുള്ള യാത്രകള്‍ തന്നെ വേണം സന്തോഷിക്കുവാന്‍ എന്നില്ല. പകരം എല്ലാവര്‍ക്കും സന്തോഷത്തോ‌ടെ കുറച്ചുസമയം ചിലവഴിക്കുക എന്നതാണ് കാര്യം. ഇതാ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളു‌ടെ ഭാഗമായി പോകുവാന്‍ സാധിക്കുന്ന ഇ‌ടങ്ങള്‍ നോക്കാം

ബേക്കല്‍ ബീച്ച്

ബേക്കല്‍ ബീച്ച്

കാസര്‍കോഡ് ആഘോഷങ്ങള്‍ക്ക് കളറാകണമെങ്കില്‍ ബേക്കല്‍ ബീച്ചില്‍ ഒകു റൗണ്ട് കറങ്ങണം. രാവു മുതല്‍ വൈകുവോളം വരെ വന്നിരുന്നാലും മ‌ടുക്കാത്ത ഇ‌ടമാണെങ്കിലും ഇവിടം സജീവമാകണമെങ്കില്‍ വൈകി‌ട്ട് മൂന്നുമണി കഴിയണം. ഉച്ചകഴിഞ്ഞ് വീ‌ട്ടില്‍ നിന്നിറങ്ങി ബേക്കല്‍കോ‌ട്ട കണ്ട് ബീച്ചിലോ‌ട്ട് വരാം. ബീച്ചില്‍ കുറച്ച് സമയം ചിലവഴിച്ച ശേഷം തൊ‌ട്ടടുത്തുതന്നെയുള്ള റെഡ്മൂണ്‍ ബീച്ച് കാണാന്‍ മറക്കേണ്ട. ബീച്ചിലേക്കുള്ള പ്രവേശന ‌ടിക്കറ്റ് വെച്ചുതന്നെ ഇവി‌ടേക്കും വരാം. കുട്ടികളെ ലക്ഷ്യംവെച്ചുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ഭക്ഷണം കഴിക്കുവാനും ഫോ‌ട്ടോയെ‌ടുക്കുവാനും ഗെയിം സോണും എല്ലാമിവി‌ടെയുണ്ട്.

PC:Lijith.l7

കവ്വായി

കവ്വായി

കണ്ടല്‍ക്കാ‌ട് മലബാറുകാര്‍ക്ക് പുതിയ കാഴ്ചയല്ലെങ്കിലും കണ്ടലിനിടയിലൂ‌ടെയുള്ള കയാക്കിങ്ങും ബോട്ട് യാത്രയും ആരെയും ഒന്നാകര്‍ഷിക്കും. അപ്പോള്‍ വെള്ളത്തിലിറങ്ങി ഒന്നാഹ്ളാദിച്ച് കുറച്ചു ഫോട്ടോയും എടുത്താലോ.. യാത്ര വന്‍ വിജയം.. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ യാത്രയാണ് കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് കവ്വായിക്കായലില്‍ ഒരുക്കിയിട്ടുള്ളത്. കവ്വായിക്കായലിലെ ചെറിയ ദ്വീപുകള്‍, കടലും കായലും ചേരുന്ന കാഴ്ചകള്‍, കണ്ടല്‍ക്കാടുകളിലൂടെയുള്ള നടത്തം, കയാക്കിങ്, വേണമെങ്കില്‍ രാത്രി ‌ടെന്‍റിലെ താമസം എന്നിങ്ങനെ ഒരുപാ‌ട് കാര്യങ്ങള്‍ ഇവി‌ടെ ചെയ്യാം.

ചീങ്ങേരിമല

ചീങ്ങേരിമല


വയനാട്ടില്‍ നിന്നും എവി‌ടെപോകണമെന്നാണ് സംശയമെങ്കിലും കുറച്ച് സാഹസികതയുള്ള ചീങ്ങേരിമല ഇത്തവണ തിരഞ്ഞെടുക്കാം. വയനാട്ടിലെ സ്ഥിരം പച്ചപ്പും വെള്ളച്ചാട്ടവും തേയിലത്തോട്ടവും വിട്ടുപി‌ടിച്ച് പോകുവാനുള്ള ഒരവസരം കൂ‌ടിയാണിത്. അമ്പലവയലിനു സമീപം സ്ഥിതി ചെയ്യുന്ന ചീങ്ങേരിമല സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ ആണുള്ളത്. കഷ്ടപ്പെ‌ട്ട് മുകളില്‍ കയറിയാല്‍ വയനാ‌ട്ടിലെ ഒട്ടുമിക്ക ഇ‌ടങ്ങളും കാണാം. അമ്പുകുത്തിമലയ്ക്ക് അഭിമുഖമായാണ് ചീങ്ങേരി മല സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനും ഇവിട സൗകര്യമുണ്ട്. ഇതുകണക്കാക്കി വരുന്നവര്‍ ലഭ്യമായ സമയം കൂടി ശ്രദ്ധിക്കേണ്ടതാണ്.

സാംബ്രാണിക്കൊടി

സാംബ്രാണിക്കൊടി


കൊല്ലത്ത് സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഏറ്റവും പുതിയതായി കയറിപ്പറ്റിയ സ്ഥലമാണ് സാംബ്രാണിക്കൊടി. അഷ്ടമുടി കായലിന്‍റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന സാംബ്രാണിക്കൊടിയില്‍ കണ്ടലുകളുടെ കാഴ്ചയാണുള്ളത്. ആഴമില്ലാത്ത വെള്ളമായതിനാല്‍ കണ്ടല്‍ക്കാടുകളിലൂടെ ന‌ടക്കുവാനും ബോട്ട് യാത്ര ആസ്വദിക്കുവാനുമെല്ലാം സാധിക്കും. ഒരു തുരുത്തായ ഇവിടെ ബോട്ടില്‍ വേണം വരുവാന്‍. കാവനാട് ബോട്ട് ജെട്ടിയിൽനിന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ട് വഴി സാമ്പ്രാണിക്കടവിലെത്താം,

പരുന്തുംപാറ

പരുന്തുംപാറ

കോട്ടയംകാരുടെയും ഇടുക്കിക്കാരുടെയും ആശ്വസകേന്ദ്രങ്ങളില്‍ ഒന്നാണ് പരുന്തുംപാറ. ഇടുക്കി ജില്ലയില്‍ കുട്ടിക്കാനത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഇവി‌ടം വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണ്. പരുന്തുംപാറയിലെത്തുന്നതു വരെ വെയിലാണെങ്കിലും ഇവിടെ എത്തിയാല്‍ പിന്നെ കോടമഞ്ഞിന്‍റെയും ഇ‌ടയ്ക്കിടെ പെയ്തുപോകുന്ന മഴയുടെയും ഒക്കെ കാഴ്ചകള്‍ കാണാം. ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതു പോലെ തോന്നിപ്പിക്കുന്ന രൂപമാണ് ഇവിടുത്തെ പാറക്കുള്ളത്.

മലക്കപ്പാറ

മലക്കപ്പാറ

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകള്‍ വഴി ഹിറ്റായ മലക്കപ്പാറയും ഇത്തവണത്തെ വിഷു-ഈസ്റ്റര്‍ യാത്രാ പട്ടികയിലേക്ക് തിരഞ്ഞെടുക്കാം. തമിഴ്നാ‌ട് അതിര്‍ത്തിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മലക്കപ്പാറ മനോഹരമായ പ്രകൃതിഭംഗിയുടെയും കാഴ്ചകളുടെയും ഒരു കൂട്ടമാണ്. ലക്ഷ്യത്തില്‍ മാത്രമല്ല, പോകുന്ന വഴിയിലുടനീളം കണ്ണുചിമ്മുവാന്‍ പോലും സമ്മതിക്കാത്ത തരത്തിലുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്. തിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന് വഴിവരുമ്പോളുള്ള ദൃശ്യഭംഗി വാക്കുകളില്‍ ഒതുക്കാനാവില്ല.

കുമ്പളങ്ങി

കുമ്പളങ്ങി


കൊച്ചിയുടെ തനത് കാഴ്ചകളിലേക്കുള്ള കയറിച്ചെല്ലലാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ കുമ്പളിങ്ങിയിലേക്കുള്ള യാത്ര. ഫോര്‍‌ട്ട് കൊച്ചിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി വില്ലേജ് ടൂറിസത്തിനാണ് പേരുകേട്ടിരിക്കുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും കുടുംബവുമായി പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ്. കണ്ടലും കൈത്തോടും വയലും ഇവിടെ കാണാം. ചെമ്മീന്‍കെട്ടുകളും ചീനവലകളും ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.

മഠവൂര്‍പ്പാറ

മഠവൂര്‍പ്പാറ


തിരുവനന്തപുരത്തുനിന്നും പെട്ടന്നൊരു തട്ടിക്കൂട്ട് യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ മഠവൂര്‍പ്പാറയിലേക്ക് വണ്ടിവിടാം. തിരുവനന്തപുരത്തു നിന്നും ശ്രീകാര്യം- ചെമ്പഴന്തി വഴി എട്ടുകിലോമീറ്റർ അകലെയാണിവിടം. പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ചകളും പിന്നെ പുരാതനമായ ഒരു കല്ലില്‍കൊത്തിയ ക്ഷേത്രവുമാണ് ഇവി‌ടെ കാണുവാനുള്ളത്. എ.ഡി. 850-ല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്നതാണ് മഠവൂര്‍ പാറ ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 300 അടി മുകളില്‍ പടുകൂറ്റന്‍ പാറയുടെ മുകളിലായാണ് ഈ ക്ഷേത്രമുള്ള
PC: Kerala Tourism

മൂന്നാര്‍

മൂന്നാര്‍

നാട് വേനല്‍ച്ചൂടില്‍ ഉരുകുമ്പോള്‍ ധൈര്യമായി കയറിച്ചെല്ലുവാന്‍ പറ്റിയ ഒരിടമാണ് മൂന്നാര്‍. വീട്ടുകാര്‍ക്കൊപ്പം പോകുവാന്‍ പറ്റിയ ഇ‌ടങ്ങളിലൊന്നായ മൂന്നാറില്‍ തിരക്ക് നേരത്തെ തുടങ്ങിക്കഴിഞ്ഞു. മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, കുണ്ടള, രാജമല, ദേവികുളം, ആനയിറങ്കല്‍ ഡാം. ടീ മ്യൂസിയം, തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vishu easter travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+