Search
  • Follow NativePlanet
Share
» » 13,680 രൂപയ്ക്ക് വൈഷ്ണോദേവി ദർശനം നടത്താം, ഒപ്പം ഹരിദ്വാറും! യാത്ര ഭാരത് ഗൗരവ് ട്രെയിനില്‍

13,680 രൂപയ്ക്ക് വൈഷ്ണോദേവി ദർശനം നടത്താം, ഒപ്പം ഹരിദ്വാറും! യാത്ര ഭാരത് ഗൗരവ് ട്രെയിനില്‍

വൈഷ്ണോ ദേവി ക്ഷേത്രം.. ഓരോ വർഷവും ഒരു കോടിയിലധികം വിശ്വാസികൾ എത്തിച്ചേരുന്ന പുണ്യസ്ഥാനം. ഇവിടേക്കൊരു യാത്ര ഏതൊരു വിശ്വാസിയുടെയും ആഗ്രഹമാണെങ്കിലും തനിയെ പോകുവാനുള്ള ബുദ്ധിമുട്ടും ഉയർന്ന നിരക്കും കാരണം പലരുടെയും വൈഷ്ണോദേവി തീർത്ഥാടനം ആഗ്രഹമായി അവശേഷിക്കുകയാണ്. എന്നാൽ കുറഞ്ഞ ചെലവിൽ ഈ ക്ഷേത്രത്തോടൊപ്പം ഹരിദ്വാർ ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങൾ കൂടി കണ്ടു വന്നാലോ?

ഇതാ ഐ ആർ സി ടി സിയുടെ വൈഷ്ണോദേവി ഹരിദ്വാർ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂര്‍ എന്നു പേരിട്ടിരിക്കുന്ന യാത്ര ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ആത്മീയ ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിച്ചുകൊണ്ടുള്ള തീർത്ഥാടനമാണ്. കൊല്‍ക്കത്തയിൽ നിന്നാരംഭിക്കുന്ന യാത്ര വൈഷ്ണോ ദേവി ക്ഷേത്രം, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.

Maa Vaishno Devi Temple Katra

PC:Anubhav Sinha

തീർത്ഥാടനം ഇങ്ങനെ

കത്രയിൽ വൈഷ്ണോ ദേവി ക്ഷേത്രം, ഋഷികേശിൽ രാം ഝൂല, ലക്ഷ്മൺ ഝൂല, ത്രിവേണി ഘാട്ട് എന്നിവിടങ്ങളും ഹരിദ്വാറിൽ ഭാരത് മാതാ ദേവി ക്ഷേത്രവും ഗംഗാ ഈരതി കാണുവാനായി ഹരി കി പൗരിയും ആണ് സന്ദര്‍ശിക്കുന്നത്. യാത്രയുടെ മൂന്നാം ദിവസം വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തും. അഞ്ചാം ദിവസം ഹരിദ്വാർ ജംങ്ഷനിലെത്തി ഋഷികേശും ഹരിദ്വാറും ഒറ്റദിവസത്തിൽ കാണുന്ന വിധത്തിലാണ് യാത്ര.

കൊൽക്കത്ത, ഖരഗ്പൂർ ജങ്ഷൻ, ടാറ്റ, മുരി- റാഞ്ചി, ബൊക്കാറോ സ്റ്റീൽ സിറ്റി, ചന്ദ്രപുര, ഗോമോഹ് ജങ്ഷൻ, ഹസാരിബാഗ് റോഡ്, കോഡെർമ, ഗയ, ദേരി ഓൺ സോൺ, സസാരം, ദീൻ ദയാൽ ഉപാധ്യായ ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് യാത്രയിൽ ട്രെയിനിൽ കയറുവാനും തിരിച്ചു വരുമ്പോൾ ഇറങ്ങുവാനും സാധിക്കും.

ഏഴ് രാത്രിയും എട്ട് പകലും

ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 25ന് ആരംഭിച്ച് തിരികെ ജൂലൈ രണ്ടാം തിയതി കൊൽക്കത്തയിൽ മടങ്ങിയെത്തും. എക്കണോമി, സ്റ്റാൻഡേർഡ്, കംഫോർട്ട് എന്നീ മൂന്നു ക്ലാസുകളിലായി 790 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. (എക്കണോമി: 580, സ്റ്റാൻഡേർഡ്: 150, കംഫർട്ട്: 60). തിരഞ്ഞെടുക്കുന്ന കാറ്റഗറി അനുസരിച്ച് ലഭിക്കുന്ന സൗകര്യങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. എക്കണോമി ക്ലാസിൽ സ്ലീപ്പർ ക്ലാസ് യാത്ര, താമസത്തിന് നോൺ എസി റൂം, നോൺ എസി വാഹനങ്ങളിൽ യാത്ര എന്നിവയാണ്.

Maa Vaishno Devi KatraRailway Station

PC:Lillottama

സ്റ്റാന്‍ഡേർഡ്, കംഫോർട്ട് കാറ്റഗറിയിൽ ത്രി എസിയിൽ യാത്ര, രാത്രി താമസത്തിന് എസി റൂം, എസി വാഹനങ്ങളിൽ യാത്ര എന്നിവയാണ് ലഭിക്കുക. പാക്കേജ് വ്യത്യാസമില്ലാതെ മൂന്ന് നേരം ഭക്ഷണം, ട്രാവൽ ഇൻഷുറൻസ്, ടൂർ എസ്കോർട്, ഐ ആർ സി ടി സി ടൂർ മാനേജർമാരുടെ സൗകര്യം, ട്രെയിനിൽ സെക്യൂരിറ്റി എന്നിവയും ലഭിക്കും. എന്നാൽ മെനുവിന് പുറത്തുള്ള ഭക്ഷണത്തിന് അധിക തുക ഈടാക്കും.

ടിക്കറ്റ് നിരക്ക്

വൈഷ്ണോദേവി ഹരിദ്വാർ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂര്‍ യാത്രയിൽ ഏറ്റവും കുറഞ്ഞ നിരക്ക് 13,680 രൂപയാണ്. എക്കണോമി ക്ലാസിലാണ് ഈ നിരക്ക്. സ്റ്റാൻഡേർഡ് കാറ്റഗറിയിൽ 21,890 രൂപയും കംഫോർട്ട് ക്ലാസിൽ 23,990 രൂപയും ഒരാള്‍ക്ക് നിരക്ക് വരും.

ബുക്ക് ചെയ്യാൻ

ഐആർസിടിസി വെബ്സൈറ്റ് വഴി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലുള്ള യാത്രകൾ നിങ്ങൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കും. കൂടാതെ, 8595904082, 8595937902,8595909638 തുടങ്ങിയ നമ്പറുകളില് ബന്ധപ്പെട്ടാലും കൂടുതൽ വിവരങ്ങൾ ലഭിക്കും.

കവർ ഇമേജ്: Sheet Holidays

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+