Search
  • Follow NativePlanet
Share
» »രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

രാജസ്ഥാ‌നിലേക്ക് യാത്ര പോകുന്നവർ ഒരിക്കലും മൗണ്ട് അബു സന്ദർശിക്കാതിരിക്കരുത്

By Maneesh

രാജസ്ഥാനി‌ലെ മരുഭൂമി കാണാൻ യാത്ര പോകുന്നവർ തീർച്ചയായും രാജസ്ഥാനിലെ മരുപ‌ച്ചയും കണ്ടിരിക്കണം. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനായ മൗണ്ട് അബു നിങ്ങൾ മനസിൽ കരുതിയ രാജസ്ഥാനെ അല്ല. നദികളും തടാക‌ങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മറ്റൊരു ലോകം തന്നെയാണ്.

സമുദ്രനി‌രപ്പിൽ നിന്ന് 1722 മീറ്റർ ഉയരത്തിലായാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. രാജസ്ഥാ‌നിലേക്ക് യാത്ര പോകുന്നവർ ഒരിക്കലും മൗണ്ട് അബു സന്ദർശിക്കാതിരിക്കരുത്.

രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

Photo Courtesy: Antoine Gady

സുന്ദരമാ‌യ ഈ ഹിൽസ്റ്റേ‌ഷനിൽ എത്തിച്ചേരുന്ന ‌സഞ്ചാരികളെ ആകർഷിപ്പിക്കുന്ന നിരവധി കാഴ്ചകൾ ഉണ്ട്. സുന്ദരമായ വന്യജീവി സങ്കേതവും ലാക്കി തടാകവും ആണ് ഇവിടുത്തെ പ്രധാന ആകർഷണം. മഹാത്മഗാ‌ന്ധിയുടെ ചി‌താഭസ്‌മം നിമഞ്ജനം ചെയ്ത ഈ തടാകം ഹിന്ദു വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള തടാകമാണ്.

രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

Photo Courtesy: Selmer van Alten

ദിൽ‌വാര ക്ഷേ‌ത്ര‌ങ്ങൾ

മൗണ്ട് അബുവിൽ നിന്ന് 2.5 കിലോമീറ്റർ അകലെയുള്ള ദിൽവാര ക്ഷേ‌ത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു വിസ്മയം. പ‌തിനൊന്നാം നൂ‌റ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ മാർബിൾ വിസ്മയങ്ങൾ നിർമ്മിച്ചത്. ഇന്ത്യ‌യിലെ തന്നെ പ്രശസ്തമയ ജൈന തീർത്ഥാടന കേന്ദ്രമാണ് ഇത്.

രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

Photo Courtesy: Nathan Hughes Hamilton

വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ 5 ക്ഷേത്രങ്ങളാണിവിടെയുള്ളത്. രാജസ്ഥാനിലെ 5 ഗ്രാമങ്ങളുടെ പേരിലാണ് ഈ ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. വിമല്‍ വസാഹി ക്ഷേത്രം, ലുണ വസാഹി ക്ഷേത്രം, പീതല്‍ഹാര്‍ ക്ഷേത്രം, ഖര്‍താര്‍ വസാഹി ക്ഷേത്രം, ശ്രീ മഹാവീര്‍ സ്വാമി ക്ഷേത്രം എന്നിങ്ങനെയാണ് അവയുടെ പേരുകള്‍.

ബോറടിപ്പി‌‌ക്കാത്ത മൗണ്ട് അബു

മൗണ്ട് അബുവിൽ എ‌ത്തിച്ചേരുന്ന സഞ്ചാരികൾക്ക് ബോറടിക്കാതി‌‌രിക്കാൻ നിരവ‌ധി കാര്യങ്ങളുണ്ട് മൗണ്ട് അബുകിൽ. സുന്ദരമായ ഭൂ‌പ്രകൃതിയാണ് അതിൽ പ്രധാനം. ഹെറിട്ടേജ് ഹോട്ടലുകൾ, തിരക്കുള്ള മാർ‌ക്കറ്റുകൾ, റെസ്റ്റോറെന്റുകൾ, കഫേകൾ, റിസോർട്ടുകൾ എന്നിവയൊക്കെ ‌സഞ്ചാരികളുടെ ഹൃദയം നിറയ്ക്കുന്നവയാണ്.

ഹിന്ദു, ജൈന മതവിശ്വാസികൾ മതപരമായി ഏറെ പ്രാധാന്യം കൽപ്പിക്കുന്ന സ്ഥലമാണ് മൗണ്ട് അബു. ‌ദിവാര ക്ഷേത്ര‌ങ്ങൾ അടക്കം ഏകദേശം 80 ക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

Photo Courtesy: Selmer van Alten

മൗണ്ട് അബുവിൽ എത്തിച്ചേരാൻ

ഉദയ്‌പൂർ വിമാനത്താവ‌ളമാണ് ഏറ്റവും അടുത്തു‌ള്ള വിമാനത്താവ‌ളം. 185 കിലോമീറ്റർ ആണ് ഉദയ്‌പൂരിൽ നിന്ന് മൗണ്ട് അബുവിലേക്കുള്ള ദൂരം. 20 കിലോമീറ്റർ അകലെയു‌ള്ള അബു റോഡ് ആണ് അടു‌ത്തു‌ള്ള റെയിൽവെ സ്റ്റേഷൻ.

രാജസ്ഥാനിലെ പച്ചപ്പ് കാണാൻ ഒരു യാത്ര

Photo Courtesy: Koshy Koshy

സന്ദർശനത്തിന് പറ്റിയ സമയം

നവംബർ മുതൽ മാർച്ച് വരെയാണ് മൗണ്ട് അബു ‌സന്ദർശിക്കാൻ ഏറ്റവും നല്ല സമയം.

വിന്റർ ഫെസ്റ്റിവൽ

ഡിസംബർ അവസാന വാരത്തിലാണ് മൗണ്ട് അബുവിൽ എല്ലാ വർഷവും വിന്റർ ഫെസ്റ്റിവൽ നടക്കാറുള്ള‌ത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: rajasthan winter യാത്ര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+