രാജ്യം അതിന്‍റെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ദേശീയപതാക ഉയർത്തിയും ദേശീയ ഗാനം ആലപിച്ചും എല്ലാം ഈ ദിവസത്തെ അതിന്‍റെ പ്രാധാന്യത്തിൽ ആഘോഷിക്കുന്നു. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ നിന്നും പൊരുതിയും പോരാടിയും നേടിയെടുത്ത് സ്വാതന്ത്ര്യത്തിന്‍റെ ഓർമ്മപ്പെടുത്തലാണ് ഓരോ ഓഗസ്റ്റ് 15 ഉം ഭാരതീയർക്ക് നല്കുന്നത്.
ഒരു രാജ്യത്തെ മനസ്സിലാക്കാനും അതിന്റെ പിന്നിട്ട വഴികൾ അറിയുവാനും ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്ന് അവിടുത്തെ ചരിത്ര ഇടങ്ങളും സ്മാരകങ്ങളും സന്ദർശിക്കുക എന്നതാണ്. ഇന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അഞ്ച് ചരിത്രയിടങ്ങൾ പരിചയപ്പെടാം.

1. വാഗാ അതിർത്തി
ഇന്ത്യയുടെ പാക്കിസ്ഥാനും അതിർത്തി പങ്കിടുന്ന ഇടമാണ് സാങ്കേതികമായി വാഗാ അതിർത്തിയെങ്കിലും യഥാർത്ഥത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തികൾ ഇല്ലാതാകുന്ന സ്ഥലമാണിത്. ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും വഴികൾ കടന്നുപോകുന്ന ഇവിടെ എന്നും നടക്കുന്ന ചടങ്ങാണ് വാഗ-അട്ടാരി ബോർഡർ സെറിമണി. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങ് കാണാനായി ഓരോ ദിവസവും ഇവിടെ വരുന്നത്.
അതിർത്തിയിൽ ഉയർത്തിയിരിക്കുന്ന പതാക ഇരു രാജ്യങ്ങളും താഴ്ത്തിക്കെട്ടുന്ന ചടങ്ങാണിത്. ബീറ്റിംഗ് റിട്രീറ്റ് എന്നും ഇതിനെ വിളിക്കുന്നു. ഇന്ത്യൻ അതിർത്തിയിൽ അതിർത്തി രക്ഷാ സേനയും പാക്കിസ്ഥാൻ അതിര്‍ത്തിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സും ആണ് ഈ ചടങ്ങ് നടത്തുന്നത്. അതിർത്തി ഗേറ്റ് തുറന്ന് പതാക താഴെയിറക്കുകയാണ് ഈ ചടങ്ങിൽ ചെയ്യുന്നത്.

PC:Abhinav Sharma/ Unsplsh
2. ആൻഡമാനിലെ സെല്ലുലാർ ജയിൽ
ചരിത്രത്തിന്റെ കൗതുകം നിറഞ്ഞ കാഴ്ചയാണ് വാഗാ അതിര്‍ത്തിയിലെങ്കിൽ മനസ്സു മരവിപ്പിക്കുന്ന ചരിത്രമാണ് ആന്‍ഡമാനിലെ സെല്ലുലാർ ജയിലിനുള്ളത്. ദേശീയ സ്മാരകമായ ഇവിടം ബ്രിട്ടീഷ് ഭരണകാലത്തെ ഏറ്റവും പേടിപ്പിക്കുന്ന ഇടങ്ങളിലൊന്നായിരുന്നു. തങ്ങൾക്കെതിരെ ശബ്ദമുയർത്തിയ സ്വാതന്ത്ര്യ സമര പോരാളികളെ ക്രൂരമായി തടവിലിട്ട് ദ്രോഹിച്ച ഇടമായാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാൻ സഹായിക്കുന്ന ഇടം കൂടിയാണിവിടം.

3. സബർമതി ആശ്രമം
പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങള്‍ക്കും ഒരുത്തരം ലഭിക്കും എന്നതിന്‍റെ തെളിവാണ് ഗുജറാത്തിൽ അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം. ഗാന്ധി ആശ്രമം എന്നും സത്യാഗ്രഹ ആശ്രമം എന്നുമെല്ലാം അറിയപ്പെടുന്ന ഇവിടം രണ്ടു വ്യാഴവട്ടക്കാലത്തോളം ഗാന്ധിജിയുടെയും ഭാര്യ കസ്തൂർബാ ഗാന്ധിയുടെയും വാസസ്ഥലമായിരുന്നു. സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെനിന്നാണ് ദണ്ഡിയാത്ര ആരംഭിച്ചതും.
4. ജാലിയൻ വാലാബാഗ്
ജാലിയൻ വാലാബാഗിനെ ഓർമ്മിക്കാതെ ഒരു സ്വാതന്ത്ര്യ ദിനവും കടന്നുപോകില്ല.ജാലിയൻ വാലാബാഗിൽ കൂടിയ ജനങ്ങൾക്കു നേരെ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയറുടെ ഉത്തരവനുസരിച്ച് നടത്തിയ ക്രൂരമായ വെടിവയ്പ്പാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. 1919 ഏപ്രിൽ 13 നാണ് ഇത് സംഭവിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിലെ ഏറ്റവും നശിച്ച ദിവസങ്ങളിലൊന്നായ ഈ സംഭവം ഏറെ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണത്തിന് അവസാനം കുറിക്കാൻ കാരണങ്ങളിലൊന്നും ഇതായിരുന്നു.

PC:Yann
5. ദണ്ഡി മാര്‍ച്ച്
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ മറ്റൊരിടമാണ് ദണ്ഡി മാർച്ച. ബ്രിട്ടീഷുകാർ ഉപ്പിന് നികുതി ചുമത്തിയതിനെ തുടർന്നുള്ള പ്രതിഷേധങ്ങളുടെ ഭാഗമായിഗാന്ധിജിയുടെ നേതൃത്വത്തിൽ സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നടത്തിയ മാർച്ച് ആയിരുന്നു ഇത്. നികുതി കൊടുക്കാതെ ഉപ്പ് ഉത്പാദിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. ഉപ്പ് ബ്രിട്ടീഷ് സർക്കാരിൽ നിന്നും വിലകൊടുത്തു വാങ്ങണമെന്ന നിയമത്തിനെതിരെ ആയിരുന്നു ഈ മാർച്ച്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












