'ഒരു ലോട്ടറിയടിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊക്കെ തീർന്നേനെ' ഒരിക്കലെങ്കിലും ഇങ്ങനെ ആഗ്രഹിക്കാത്തവര് കാണില്ല. പരിഹാരമില്ലെന്നു തോന്നുന്ന തരത്തിൽ സാമ്പത്തിക ബാധ്യതകൾ പിടിച്ചുലയ്ക്കുമ്പോൾ എങ്ങനെയെങ്കിലും ഒന്നു രക്ഷപെട്ടാൽ മതിയായിരുന്നുവെന്ന് തോന്നാറില്ലേ.. പ്രശ്നങ്ങളൊക്കെ അപ്പോഴപ്പോൾ എങ്ങനെയെങ്കിലും പരിഹരിച്ചു പോകുമെങ്കിലും ഇതിനൊരു ശ്വാശ്വത പരിഹാരം എന്നത് പലപ്പോഴും നടക്കുന്ന ഒന്നല്ല.
എന്നാൽ മനുഷ്യന് സാധ്യമല്ലാത്തത് ദൈവത്തിന് സാധ്യമാണെന്നാണല്ലോ വിശ്വാസം. ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നതനുസരിച്ച് ചില ക്ഷേത്രങ്ങളിലെ സന്ദര്‍ശനങ്ങൾക്കും പ്രാർത്ഥനകള്‍ക്കും നമ്മുടെ സാമ്പത്തിക നിലയെ മെച്ചപ്പെടുത്തുവാനും ക്ലേശങ്ങളകറ്റി പണക്കാരാക്കുവാനും സഹായിക്കുത്രെ. ഇതാ സമ്പന്നരാകാൻ സഹായിക്കുന്ന ക്ഷേത്രങ്ങൾ പരിചയപ്പെടാം.

തിരുപ്പതി ബാലാജി ക്ഷേത്രം
സാമ്പത്തിക പ്രയാസങ്ങളകറ്റി പണക്കാരാകാൻ വിശ്വാസികളെ സഹായിക്കുന്ന ക്ഷേത്രമാണ് തിരുപ്പതി ബാലാജി ക്ഷേത്രമെന്നാന്നാണ് വിശ്വാസം. തിരുപ്പതി ബാലാജിക്ക് കുബേരനോടുളള കടം വീട്ടുവാൻ വിശ്വാസികൾ പണം കാണിക്കയായി നല്കുന്നു എന്നാണ് വിശ്വാസം ഇങ്ങനെ തന്നെ സഹായിക്കുന്ന വിശ്വാസികളെ ഭഗവാൻ ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കുമെന്നും അവരെ സമ്പന്നരാക്കുമെന്നുമാണ് വിശ്വാസം.
കാണിക്കയർപ്പിക്കുന്നതിന് പ്രത്യേക ക്രമമുണ്ട്. ഏറ്റവും പ്രധാന വഴിപാടുകളിലൊന്നാണിത്. വൃത്തിയുള്ള ഒരു തുണിയിൽ കിഴികെട്ടിയാണ് ഇതർപ്പിക്കുന്നത്. പത്മാവതി ദേവിയുമായുള്ള വിവാഹത്തിനായി കുബേരനിൽ നിന്നും മഹാവിഷ്ണു കടം വാങ്ങിയ ഈ പണം ഭഗവാൻ കടം തീർക്കാനായി ഉപയോഗിക്കുന്നുവത്രെ.
ഭഗവാന് ഇങ്ങനെ നേർച്ചായായി അർപ്പിക്കുന്ന പണം ഇരട്ടിയായി തിരികെ നല്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ബാങ്കേ ബിഹാരി ക്ഷേത്രം
ലോകത്തിലെ ഏറ്റവും വിശുദ്ധമായ കൃഷ്ണ ക്ഷേത്രമാണ് വൃന്ദാവനിൽ സ്ഥിതി ചെയ്യുന്ന ബാങ്കേ ബിഹാരി ക്ഷേത്രം എന്നാണ് വിശ്വാസം. ഭാരതത്തിലെ ആത്മീയ സംഗീതജ്ഞനായിരുന്ന സ്വാമി ഹരിദാസിന് കൃഷ്ണനും രാധയും സ്നേഹപൂർവ്വം സമ്മാനിച്ചതാണ് ഈ വിഗ്രഹമെന്നാണ് വിശ്വാസം. 1864 ലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം.
തിരശ്ശീലയ്ക്ക് പിറകിൽ മറഞ്ഞിരിക്കുന്ന വിധത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുള്ളത്. അക്ഷയതൃതീയ ദിവസത്തിൽ മാത്രമാണ് ഇവിടുത്തെ പ്രതിഷ്ഠയെ കാണാൻ സാധിക്കുക. ഇവിടെ കൃഷ്ണ ജയന്തി ദിനത്തിലെ മംഗള ആരതിയിൽ പങ്കെടുക്കുവാൻ സാധിച്ചാല് അത് സാമ്പത്തിക ബാധ്യതകളെ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
ശ്രീ ലക്ഷ്മി കുബേര ക്ഷേത്രം, ചെന്നൈ
ധനലാഭത്തിനും ഐശ്വര്യത്തിനുമായി സന്ദർശിക്കുവാൻ സാധിക്കുന്ന ശ്രീ ലക്ഷ്മി കുബേര ക്ഷേത്രം. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിയും ഇക്കാര്യങ്ങൾ നോക്കിനടത്തുന്ന കുബേരനുമാണ് ഇവിടെയുള്ളത്. ലക്ഷ്മി ദേവി സൃഷ്ടിച്ച സമ്പത്ത് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് പുരാണമനുസരിച്ച് കുബേരന്റെ ലക്ഷ്യം. ചെന്നൈയിൽ രതിനമംഗലം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം കാണാൻ സാധിക്കുക.
കുബേര പൂജയാണ് ക്ഷേത്രത്തിലെ പ്രധാന ആരാധന. സമ്പത്ത് സ്ഥിരമായി ലഭിക്കുന്നതിനും ഏതെങ്കിലും കാരണത്താൽ നഷ്ടമായ സ്വത്ത് വീണ്ടെടുക്കുന്നതിനുമെല്ലാം ഈ ക്ഷേത്രത്തിലെ ദർശനം സഹായിക്കുന്നുവെന്നാണ് വിശ്വാസം. തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിക്കുന്നതിനു മുൻപ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഇരട്ടിഫലം നല്കുമെന്നാണ് വിശ്വാസം.
കാളഹസ്തീശ്വര ക്ഷേത്രം
തഞ്ചാവൂരിൽ കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന കാളഹസ്തീശ്വര ക്ഷേത്രവും സമ്പത്ത് ലഭിക്കുവാൻ പ്രാർത്ഥിക്കുവാൻ പറ്റിയ ക്ഷേത്രമാണ്. ശിവനായാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നതെങ്കിലും ലക്ഷ്മി ദേവിക്കും ഇവിടെ പ്രാധാന്യമുണ്ട്. ദുർഗ്ഗാ ദേവിയും സരസ്വതിയും ഇവിടെ വാഴുന്നു. ക്ഷേത്രത്തിൽ ലക്ഷ്മി ദേവിക്ക് സഹസ്രനാമ പൂജ നടത്തുന്നത് സാമ്പത്തിക പ്രശ്നങ്ങളെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
അരിയനാഥർ ക്ഷേത്രം
കുബേരനായി സമർപ്പിച്ചിരിക്കുന്ന പുരാതനമായ മറ്റൊരു ക്ഷേത്രമാണ് ഹരികേശവനല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അരിയനാഥർ ക്ഷേത്രം. കുബേരപുരി എന്നും അറിപ്പെടുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ തിരുനൽവേലി ജില്ലയിലാണുള്ളത്. 1400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ശിവനും പാർവ്വതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. എന്നിരുന്നാലും ഇവിടെ കുബേരനായി സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമുണ്ട്. ഇവിടെ പ്രാർത്ഥിച്ചാൽ സാമ്പത്തിക പ്രശ്നങ്ങൾ മാറുമത്രെ.
കുബേരപുരീശ്വർ ക്ഷേത്രം
തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന കുബേരപുരീശ്വർ ക്ഷേത്രം സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാന്‍ പറ്റിയ ക്ഷേത്രമാണ്. സഹോഗരനായ രാവണൻ തന്റെ സ്വത്തെല്ലാം തട്ടിയെടുത്തപ്പോൾ കുബേരൻ ഇവിടെ ശിവസന്നിധിയിലെത്തി പ്രാർത്ഥനകൾ അർപ്പിച്ചെന്നാണ് വിശ്വാസം. കുബേരപുരീശ്വരനായി ശിവനെ ആരാധിക്കുന്നത് നിങ്ങളെ സമ്പന്നരാക്കുമത്രെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












