77-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ഇനി മണിക്കൂറുകളുടെ അകലം മാത്രമേയുള്ളൂ. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തിയ ഭരണത്തിൽ നിന്നും രാജ്യം പോരാടി നേടിയ സ്വാതന്ത്ര്യം രാജ്യം ചെങ്കോട്ടയിൽ ഔദ്യോഗികമായി ആഘോഷിക്കും. 1947 ലെ ആദ്യ സ്വാതന്ത്ര്യ ദിനം മുതൽ ഡൽഹിയിലെ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി , രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച അതിമനോഹരമായ ഈ കോട്ട ഇന്ന് രാജ്യത്തിന്റെ തന്നെ അടയാളമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഓർമ്മിപ്പിച്ചും കൊളോണിയല്‍ ശക്തികളോടുള്ള എതിർത്തുനിൽപ്പ് അനുസ്മരിപ്പിച്ചും തലസ്ഥാനത്ത് തലയുയര്ത്തി നിൽക്കുന്ന ചെങ്കോട്ടയ്ക്ക് സുദീർഘമായ ഒരു ചരിത്രമുണ്ട്.

1638-1649 കാലഘട്ടത്തിലാണ് ഷാജഹാൻ ചെങ്കോട്ട നിർമ്മിക്കുന്നത്. ചുവനന് കല്ലുകളിലുള്ള ചുവരുകളാണ് ഇതിന് ചെങ്കോട്ടയെന്ന പേര് നല്കിയത്. മുഗള്‍ വംശത്തിന്റെ സാംസ്കാരികവും പാരമ്പര്യവുമായ എല്ലാം പ്രതിഫലിപ്പു നിൽക്കുന്ന ഈ നിർമ്മിതി മുഗൾ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായ ഷാജഹാൻ ബാദിന് കോട്ടയും കൊട്ടാരവും ചേരുന്ന നിര്‍മ്മിതി എന്ന നിലയിലാണ് നിർമ്മിച്ചത്.
പിന്നീട് ഔറംഗസേബിന്‍റെ കാലത്തിനു ശേഷം മുഗളരുടെ ശക്തി ക്ഷയിച്ചതും കോഹിനൂർ രത്നവും ഷാജഹാന്‍റെ പ്രസിദ്ധമായ മയൂര സിംഹാസനവും ഉൾപ്പെടെയുള്ളവ കൊള്ളയടിക്കപ്പെട്ടതും തുർക്കി ഭരണാധികാരികളും മറാത്തകളും സിക്കുകാരും ഗുർജാർ, അഫ്ഗാനികൾ തുടങ്ങി നിരവധി അക്രമണങ്ങളും മുഗൾ രാജാക്കന്മാരെ തളർത്തി. എന്നാൽ പിന്നീട്, ഷാ ആലമിന്റെ കാലത്ത് മുഗൾ ഭരണം ചെങ്കോട്ട മുതൽ ഡൽഹിയിലെ പാലം വരെ വ്യാപിച്ചുവെന്നാണ് ചരിത്രം പറയുന്നത്.

പിന്നീട് പത്തൊൻപതാം നൂറ്റാണ്ട് ആയതോടെ മുഗൾ ഭരണം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിലായെന്ന് പറയും. 1803 ൽ ഡല്‍ഹി കീഴടക്കിയ സമയത്ത് ചെങ്കോട്ടയുടെ നിയന്ത്രണവും അവരുടെ കൈക്കലായി. പിന്നീട് നഗരത്തെ സംബന്ധിച്ചെടുത്തോളം വികസനത്തിന്റെ വർഷങ്ങളായിരുന്നുവെങ്കിലും സ്ഥിതിഗതികൾ മാറിമറിഞ്ഞത് ളായിരുന്നു ഇത്, 1857-ലെ കലാപം വന്നതോടെയാണ്. ചെങ്കോട്ടയിലെ ബഹദൂർ ഷാ സഫറി ഡൽഹിയിലെ കലാപത്തിന് നേതൃത്വം നല്കി.
ആ സമയത്തോടെ കലാപങ്ങളുടെയും പോരാട്ടങ്ങളുടെയും കേന്ദ്രമായി മാറിയ ഡെൽഹിയെ വരുതിയിൽ കൊണ്ടുവരാനായിരുന്നു ബ്രിട്ടീഷുകാർ കൂടുതലും പരിശ്രമിച്ചത്.1857 സെപ്റ്റംബറിൽ അതിന് വിജയം കണ്ടു. പ്രതിഷേധത്തിന് വൻ പ്രതികാരമാണ് ബ്രിട്ടീഷുകാർ നടത്തിയതെന്നാണ് ചരിത്രം പറയുന്നത്. വെടിവെയ്പ്പും കൊലപാതകവും നടത്തി പകരംവീട്ടി. മുഗൾ ചക്രവർത്തിബഹാദൂർ ഷാ സഫറിനെ നാടുകടത്തി, അദ്ദേഹത്തിന്റെ പിന്‍ഗാമികളെ കൊലപ്പെടുത്തി.

ഇതിലും കലിയടങ്ങാതെ ചെങ്കോട്ടയുടെ മൂന്നിൽ രണ്ട് ഭാഗവും നശിപ്പിച്ചുവെന്നും ഇതിന്റെ പല ഭാഗങ്ങളും സൈനികർക്കായി നല്കിയെന്നുമാണ് ചരിത്രം. മാത്രമല്ല, അവിടുത്തെ സമ്പത്തെല്ലാം കൊള്ളയടിക്കുകയും കെട്ടിടങ്ങൾ നശിപ്പിക്കുകയും അവശേഷിച്ചവയെ സൈനിക ബാരക്കുകളും ആശുപത്രികളും ഭരണ കേന്ദ്രങ്ങളുമാക്കി മാറ്റുകയും ചെയ്തു.
എന്നാൽ ഇതോടെ മറ്റുപല മാറ്റങ്ങളും പിന്നീട് വന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിക്കുകയും ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരിയായി വിക്ടോറിയ രാജ്ഞി അധികാരം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് 1911 ൽ ജോർജ്ജ് അഞ്ചാമനും മേരി രാജ്ഞിയും ചെങ്കോട്ടയിവലെ ഒരു ബാൽക്കണയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ വർഷം തന്നെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ചെങ്കോട്ടയിലേക്ക മാറി.

ഇത് കൂടാതെ ഐഎൻഎയുടെ താത്കാലിക ആസ്ഥാനം ബർമ്മയിലെ റംഗൂണിൽ സ്ഥാപിച്ചതും സുഭാഷ് ചന്ദ്രബോസ്, ബഹദൂർ ഷാ സഫറിന്റെ ശവകുടീരം സന്ദർശിച്ചതും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചലോ ദില്ലി മാർച്ചിൽ ചെങ്കോട്ട തിരിച്ചുപിടിക്കുക എന്ന ആശയം അദ്ദേഹം ഉത്ബോധിപ്പിച്ചതും ചെങ്കോട്ടയുടെ പ്രാധാന്യം വീണ്ടും ഉയരുന്നതിന് കാരണമായി. പിന്നീട് 1945 ൽ ഐഎൻഎയുടെ പിടിക്കപ്പെട്ട ഉദ്യോഗസ്ഥരെ ചെങ്കോട്ടയിൽ വെച്ച് പൊതു വിചാരണയ്ക്ക് വിധേയരാക്കിയതും ചരിത്രത്തിന്‍റെ ഭാഗമാണ്.
ഐഎൻഎ ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിനുള്ള രാജ്യവ്യാപകമായ പ്രചാരണം കൊളോണിയൽ വിരുദ്ധ ചെറുത്തുനിൽപ്പിന്റെ പ്രതീകമെന്ന നിലയിൽ മുൻ മുഗൾ കോട്ടയെ വീണ്ടും പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ചു. പിന്നീട് 1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലാഹോരി ഗേറ്റിനു മുകളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയെന്നാണ് ചരിത്രം.
വിവരങ്ങൾക്ക് കടപ്പാട്: The Wire
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











