Search
  • Follow NativePlanet
Share
» »മഞ്ഞുപെയ്യാൻ തുടങ്ങിയാൽ പിന്നെ സ്കീയിങ്! ഔലി മുതൽ ഗുൽമാർഗ് വരെ.. സ്കീയിങ്ങിന് പേരുകേട്ട ഇടങ്ങളിലേക്ക്

മഞ്ഞുപെയ്യാൻ തുടങ്ങിയാൽ പിന്നെ സ്കീയിങ്! ഔലി മുതൽ ഗുൽമാർഗ് വരെ.. സ്കീയിങ്ങിന് പേരുകേട്ട ഇടങ്ങളിലേക്ക്

ഇതാ ഇന്ത്യയിൽ ഈ മഞ്ഞുകാലത്ത് സ്കീയിങ് ആസ്വദിക്കുവാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

വിന്‍റർ ആയാൽ പിന്നെ മ‌ഞ്ഞപൊഴിയുന്ന നാടുകളിലേക്കുള്ള യാത്രാ പ്ലാനിലാകും സഞ്ചാരികൾ.. നവംബർ തുടങ്ങിയതേ ഉള്ളുവെങ്കിലും മഞ്ഞുവീഴ്ച ഏറെക്കുറെ സജീവമാകുവാനും സ‍ഞ്ചാരികൾ മഞ്ഞുപെയ്യുന്ന മലമുകളിലേക്ക് യാത്ര ചെയ്യുവാനും ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗുൽമാർഗിലെ മഞ്ഞുവീഴ്ച സഞ്ചാരികൾ ആഘോഷിച്ച ചിത്രങ്ങൾ ഇന്റർനെറ്റ് ഏറ്റെടുത്തിരുന്നു! മഞ്ഞുകാല വിനോദങ്ങളിൽ സഞ്ചാരികൾ ഏറ്റവും ആഘോഷിക്കുന്ന ഒന്നാണ് സ്കീയിങ്. മഞ്ഞിലൂടെ തെന്നിനീങ്ങിപ്പോകുന്ന ഈ വിനോദം നല്ലപോലെ മഞ്ഞുവീഴ്ച ഉള്ളയിടങ്ങളിലേ സാധ്യമാവുകയുള്ളൂ. ഇതാ ഇന്ത്യയിൽ ഈ മഞ്ഞുകാലത്ത് സ്കീയിങ് ആസ്വദിക്കുവാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

ഔലി

ഔലി

ഇന്ത്യയിലെ സ്കീയിങ് ചരിതം തുടങ്ങുന്നത് ഔലിയിൽ നിന്നുമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്കീയിങ് ഡെസ്റ്റിനേഷനായി ലോകം അംഗീകരിച്ചഔലി ലോക സ്കീയിങ്ങിന്റെ തലസ്ഥാനം കൂടിയാണ്! ഉത്തരാഖണ്ഡിന്‍റെ ഭാഗമാ ഔലിയിൽ ആളുകൾ സ്കീയിങിനായി എത്തുന്നതിന്റെ പ്രധാന കാരണം പ്രദേശത്തിന്റെ പരിപാലനം തന്നെയാണ്. വർഷത്തിലെരിക്കലെത്തുന്ന സീസണിന്റെ വരവിനായി ബാക്കിയുള്ള സമയം മുഴുവനും ഒരുങ്ങി നിൽക്കുകയാണ് ഇവിടം. ഇന്ത്യയുടെ സ്കീയിങ് വില്ലേജ് എന്നറിയപ്പെടുന്ന ഔലിയെ വർഷം മുഴുവനും സന്ദർശിക്കുവാൻ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കുവാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നവംബർ മുതൽ മാർച്ച് വരെയാണ് ഔലിയിൽ സ്കീയിങ്ങിന് പറ്റിയ സമയം. ഈ കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടേക്ക് വരുന്നു.

ഗുൽമാർഗ്

ഗുൽമാർഗ്

ഔലി കഴിഞ്ഞാൽ സ്കീയിങ്ങിനായി ധൈര്യത്തിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടം കാശ്മീരിലെ ഗുൽമാർഗ് ആണ്. സ്കീയിങ്ങിനു പറ്റിയ ചെരിവുകളും അവിടുത്തെ മനോഹരമായ കാഴ്ചകളും സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നു. ഇവിടുത്തെ ഭൂപ്രകൃതി സ്കീയിങ്ങിന് വളരെ അനുയോജ്യമാണ്. ഗുൽമാർഗിൽ രണ്ട് സ്ഥലങ്ങളാണ് സ്കീയിങിനു വേണ്ടി മാത്രമുള്ളത്. കോങ്ധോരി, അപർവാഹത് പീക്ക് എന്നീ രണ്ടു സ്ഥലങ്ങളിൽ എവിടെ നിന്നുവേണമെങ്കിലും നിങ്ങൾക്ക് സ്കീയിങ് തുടങ്ങാം. സ്കീയിങ് കഴിഞ്ഞാൽ ഗുൽമാർഗിലേക്ക് സഞ്ചാരികലെ ആകർഷിക്കുന്നത് ഇവിടുത്തെ ഗോണ്ടോള കേബിൾ കാര്‍ റൈഡ് ആണ്. ഏഷ്യയിലെ ഏറ്റവും വലിയ കേബിൾ കാർ റൈഡ് ആയ ഇതിന്റെ രണ്ടു പ്രധാന സ്റ്റോപ്പുകൾ സ്ഥിതി ചെയ്യുന്നതും ഈ സ്കീയിങ് തുടങ്ങുന്ന സ്ഥലങ്ങളിൽ തന്നെയാണ്. സ്കീയിങ്ങിലെ തുടക്കക്കാർക്ക് പറ്റിയ പ്രദേശവും കൂടിയാണിത്.

നർക്കണ്ട

നർക്കണ്ട

വിന്‍റർ സീസണിൽ ആദ്യം തന്നെ മഞ്ഞുപെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് നർക്കണ്ട. അതുകൊണ്ടു തന്നെ ശൈത്യകാലത്ത് മുഴുവനും ഇവിടെ ആൾത്തിരക്കുണ്ടാകാറുണ്ട്. സ്കീയിങ്ങിനായും ആളുകൾ നർക്കണ്ട സന്ദർശിക്കുന്നു. ഷിംലയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ അകലെയാണ് ഈ പ്രദേശമുള്ളത്. സ്കീയിങ്ങിന്റെ കാര്യത്തിൽ നർക്കോണ്ടയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ വ്യത്യസ്തങ്ങളായ ചരിവുകളാണ്. സ്കീയിങ്ങിൽ വ്യത്യസ്ത ലെവലുകളിലുള്ളവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും പരിശിലീക്കുവാനും നർക്കണ്ട സഹായിക്കും.

സോലാങ് വാലി

സോലാങ് വാലി

സ്കീയിങ്ങിലെ തുടക്കക്കാർക്കും പ്രഗത്ഭർക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്ന സ്ലോപ്പാണ് സോലാങ് വാലിയുടേത്. മണാലിയിൽ നിന്നും വെറും 14 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ മണാലിയിൽ പോകുന്നവരെല്ലാം സോലാങ് വാലിയും സന്ദർശിച്ചേ മടങ്ങാറുള്ളൂ. ഇനി നിങ്ങള്ഡ സ്കീയിങ്ങിൽ താല്പര്യമില്ലാത്ത ഒരാളാണെങ്കില്‍ക്കൂടിയും ഇവിടേക്ക് വരണം. നിങ്ങൾക്ക് ആസ്വദിക്കുവാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങളും വിനോദങ്ങളും ഇവിടെയുണ്ട്.

തവാങ്

തവാങ്

സ്കീയിങ്ങിന്‍റെ കാര്യത്തിൽ അത്ര പ്രസിദ്ധമല്ലെങ്കിലും നിങ്ങളെ ഒട്ടും നിരാശപ്പെടുത്താത്ത സ്ഥലമാണ് അരുണാചൽ പ്രദേശിലെ തവാങ്. പിടി ലേക്ക് എന്നറിയപ്പെടുന്ന തടാകത്തിലാണ് ഇവിടെ സ്കീയിങ് നടത്തുന്നത്. പ്രദേശവാസികളുടെ ഇടയിൽ വിശുദ്ധപരിവേഷം കൂടി ഈ തടാകത്തിനുണ്ട്. നഗരത്തിൽ നിന്നും 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ഇവിടെ എത്തുവാൻ.

കുഫ്രി

കുഫ്രി

ഹിമാചൽ പ്രദേശിൽ ഒരു സ്കീയിങ് ലക്ഷ്യസ്ഥാനം നോക്കുന്നവര്‍ക്ക് കുഫ്രി ആശ്വാസം പകരും. ഷിംലയിൽ നിന്നും വളരെ അകലെയല്ലാത്ത ലക്ഷ്യസ്ഥാനമായതിാൽ ഒരുപാട് യാത്ര ചെയ്ത് ബുദ്ധിമുട്ടേണ്ടി വരികയുമില്ല. ഹിമാചല്‍ പ്രദേശ് വിന്‍റർ സീസണിൽ ലോകത്തെമ്പാടു നിന്നുമുള്ള സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമാകയാൽ ഇവിടം സന്ദര്‍ശിക്കാതെ ആരും മടങ്ങാറില്ല. അതുകൊണ്ടുതന്നെ പുതിയ ആളുകളെ പരിചയപ്പെടുവാനും ഈ യാത്ര നിങ്ങളെ സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+