വൈവിധ്യങ്ങളുടെ ഭൂമികയാണ് ഭാരതം. സംസ്കാരങ്ങളും രീതികളും ജീവിതങ്ങളും മതവും ചരിത്രവും ഒന്നിനൊന്ന് വ്യത്യസ്തമാകുമെങ്കിലും ഭാരതം എന്ന വികാരത്തിന് ചേർത്തു നിർത്താൻ കഴിയാത്തതായി ഇവിടെയൊന്നുമില്ല. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നിന്‍റെ നാടായ ഭാരതത്തെ ലോകം അറിയുന്നത് നാനത്വത്തിലെ ഏകത്വം കൊണ്ടാണ്. ഇവിടുത്തെ സംസ്കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും മാത്രമല്ല, കാഴ്ചകളും പ്രകൃതിയും രാജ്യത്തേയ്ക്ക് ആളുകളെ ആകർഷിക്കുന്നു.
വിനോദ സഞ്ചാരരംഗത്ത് ഇന്ത്യ അനുദിനം ഉയർച്ചയിലാണ്. ലോകരാജ്യങ്ങളെ വരെ അമ്പരപ്പിക്കുന്ന വിധത്തിൽ സഞ്ചാരികൾ തേടിയെത്തുന്ന ഇടമായി വളരെ കുറച്ചുകാലം കൊണ്ടാണ് ഇന്ത്യ മാറിയത്. ഭൂപ്രകൃതി മുതൽ കാലാവസ്ഥ വരെയും കടലം തീരവും ഹിമാലയൻ പർവ്വത നിരകളും അതിശയിപ്പിക്കുന്ന നിർമ്മിതികളും ആളുകളെ ഇന്ത്യയിലെത്തിക്കുന്നു. ഈ ലോക വിനോദസഞ്ചാര ദിനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ടൂറിസം സംരംഭങ്ങൾ പരിചയപ്പെടാം.

1. ഏകതാ പ്രതിമ
സ്റ്റാച്യു ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ- ഇന്ത്യയിലെ ഇന്നു കാണാവുന്ന, മനുഷ്യ നിർമ്മിതമായ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണ്. സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ മാറ്റിനിർത്താനാവാത്ത, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിൽ ഒരാളായ സർദ്ദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് ഇത്. 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ രണ്ടിരട്ടി വലുപ്പമുള്ള ഏകതാ പ്രതിമ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ സാധൂ ബെറ്റ് എന്ന ദ്വീപിലാണ് നിൽക്കുന്നത്. 2,989 കോടി രൂപയാണ് ഇതിന്റെ നിർമ്മാണത്തിനായി ചെലവഴിച്ചത്. ആഭ്യന്ത സഞ്ചാരികളും വിദേശ സഞ്ചാരികളുമടക്കം ആയിരക്കണക്കിനാളുകൾ ഇത് സന്ദർശിക്കാനായി വരുന്നു.

PC: Pradeep717
2.രാമായണ സര്‍ക്യൂട്ട്
ഇതിഹാസമായ രാമായണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഇടങ്ങൾ ചേർത്തുള്ള യാത്രയാണ് രാമായണ സർക്യൂട്ട് എന്നറിയപ്പെടുന്നത്. അയോധ്യ, ഹാറിലെ ബക്സർ, ഗംഗയിലെ വിശ്വാമിത്രന്റെ ആശ്രമം, രാംരേഖ ഘാട്ട്, ബീഹാറിലെ മധുബാനി, നേപ്പാൾ ജാനകിപൂറിലെ ജാനകി മന്ദിര്‍, ബീഹാറിലെ സീതാമർഹി, വാരണാസി, ശ്രിംഗ്‌വേർപൂർ, നാസിക്ക്, പഞ്ടവടി, ഹംപിയിലെ കൃഷ്കിന്ധ, രാമേശ്വരം,തെലങ്കാനയിലെ ഭദ്രാചലം എന്നിവിടങ്ങൾ സന്ദർശിക്കുന്ന ട്രെയിൻ യാത്രയാണിത്
3. കച്ച് റാൻ ഉത്സവ്
ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ആഘോഷങ്ങളിൽ ഒന്നാണ് ഗുജറാത്തിലെ കച്ച് റാൻ ഉത്സവ്. വെളുത്ത മരുഭൂമിയെന്നും ഉപ്പ് മരുഭൂമിയെന്നും അറിയപ്പെടുന്ന ഇവിടെ ടെന്റ് സിറ്റിയിൽ നടക്കുന്ന നൂറിലധികം ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണിത്. ഈ വർഷത്തെ കച്ച് റാൻ ഉത്സവ് 2023 നവംബർ 1 മുതൽ 25 ഫെബ്രുവരി 2024 വരെ നടക്കും. ഒട്ടകസവാരിയും മരുഭൂമിയിലെ ആഘോഷങ്ങളും മരുഭൂമിയിൽ ടെന്‍റിലെ താമസവും ധാവ്ദ മുതൽ ധോലവീര റൂട്ട് വരെയുള്ള ലോങ് റൈഡും ഇവടെ ആസ്വദിക്കാം

4. വടക്കു കിഴക്കൻ ഇന്ത്യ വികസനം
വിനോദസഞ്ചാര രംഗത്ത് ഇന്ത്യയിൽ ഏറ്റവും സാധ്യതകളുള്ള ഇടമാണ് വടക്കു കിഴക്കൻ ഇന്ത്യ. സംസ്കാരവം ആചാരങ്ങളും ജീവിത രീതിയും കാഴ്ചകളും എല്ലാം ഇവിടെ വ്യത്യസ്തമാണ്. എന്നിരുന്നാലും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാണ് ഇവിടുത്തെ പ്രശ്നം. എന്നാൽ കുറച്ചു കാലത്തിനിടയിൽ മികച്ച റോഡുകളും പ്രധാന ഇടങ്ങളിൽ വിമാനത്താവളങ്ങളും നിർമ്മിച്ച് വടക്കു കിഴക്കൻ ഇന്ത്യയുടെ മുഖം തന്നെ മാറ്റിയിട്ടുണ്ട്. കൂടാതെ ഈ മേഖലയിലെ ടൂറിസം പ്രോത്സാഹനത്തിനായി സ്വദേശ് ദർശൻ, പ്രസാദ് തുടങ്ങിയ പദ്ധതികളുടെ പ്രയോജനം വടക്കുകിഴക്കൻ മേഖലയ്ക്കും ലഭിക്കുന്നു. മേഖലയ്ക്ക് രണ്ട് പദ്ധതികളിലുമായി 1502.48 കോടി അനുവദിച്ചു.

5. ജമ്മു ആൻഡ് കാശ്മീർ വികസന പദ്ധതി
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കാശ്മീരിനും ഇത് നലല്ല കാലമാണ്. വിനോസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന ഒട്ടേറെ മാറ്റങ്ങൾ കഴിഞ്ഞ കുറച്ചു കാലത്തിൽ ഇവിടെ നടന്നിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













