Search
  • Follow NativePlanet
Share
» »ലോകവിനോദസഞ്ചാര ദിനം: ലഡാക്കും മണാലിയും മാത്രം പോയാൽ പോരാ.. ജീവിതത്തിലൊരിക്കലെങ്കിലും കാണണം ഈ ഇടങ്ങളും

ലോകവിനോദസഞ്ചാര ദിനം: ലഡാക്കും മണാലിയും മാത്രം പോയാൽ പോരാ.. ജീവിതത്തിലൊരിക്കലെങ്കിലും കാണണം ഈ ഇടങ്ങളും

വീണ്ടും ഒരു ലോകവിനോദ സഞ്ചാര ദിനം കൂടി വരികയാണ്. വിനോദസഞ്ചാരത്തിന് ഇന്നത്തെ ജീവിതത്തിലുള്ള പ്രാധാന്യം തിരിച്ചറിയാനുള്ള ഉദ്ദേശത്തിൽ ആഘോഷിക്കുന്ന ഈ ദിനം 1980 സെപ്തംബർ 27-ന് ആണ് ആദ്യമായി ആചരിച്ചത്. അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് ഏറ്റവും പ്രാധാന്യമുള്ള ദിവസം കൂടിയാണിത്.

അന്താരാഷ്ട്ര ടൂറിസം രംഗത്ത് എന്നും എപ്പോഴും ഏറ്റവും വ്യത്യസ്തതകളോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നാടാണ് ഇന്ത്യ. അതിമനോഹരമായ നിർമ്മിതികളും ചരിത്രവും മാത്രമല്ല, പാരമ്പര്യവും പ്രസന്നമായ കാലാവസ്ഥയും ഭൂപ്രകൃതിയും വീണ്ടും വീണ്ടും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 5 വിനോദസഞ്ചാര ആകർഷണങ്ങൾ നോക്കാം.

5 Travel Attractions In India That You Must Visit At Least Once

1. താജ്മഹൽ

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ അത്ഭുതപ്പെടുത്താത്ത ഒരാൾ പോലും കാണില്ല. ആഗ്രയിൽ യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കാണാനെത്തുന്ന ഇടം കൂടിയാണ്. വെളുത്ത മാർബിളിൽ നിർമ്മിച്ചിരിക്കുന്ന ഇതിനെ വെണ്ണക്കൽ കൊട്ടാരം എന്നും പറയുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ പത്നിയായ മുംതാസിനു വേണ്ടിയാണിത് നിർമ്മിച്ചത്. അതുകൊണ്ടുതന്നെ പ്രണയത്തിന്റെ അടയാളമായാണ് ഇതിനെ ലോകം കാണുന്നത്. യുനസ്‌കോയുടെ ലോകപൈതൃക സ്മാരകങ്ങിലൊന്നും കൂടിയാണ് താജ്മഹൽ.

taj-mahal

22 വർഷങ്ങളാണ് താജ്മഹലിന്റെ നിർമ്മാണത്തിനായി വേണ്ടി വന്നത്. 1632 ല്‍ തുടങ്ങിയ നിര്‍മ്മാണം1653 ൽ ആണ് പൂര്‍ത്തിയായത്. മിനാരങ്ങൾ, കവാടങ്ങൾ, ഉദ്യാനങ്ങൾ, ഷാജഹാന്‍റെയും മുംതാസിന്റെയും ശവകുടീരം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്. താജ്മഹൽ സന്ദർശിക്കാനായി അതിരാവിലെ എത്തുന്നതാണ് നല്ലത്. തിരക്കില്ലെന്നു മാത്രമല്ല പുലർച്ചെയുള്ള വ്യൂവും മനോഹരമാണ്.

2. കൊണാർക്ക് സൂര്യ ക്ഷേത്രം

ലോകത്തിലെ തന്നെ ഏറ്റവം മനോഹരമായ നിർമ്മിതികളിൽ ഒന്നായാണ് കൊണാർക്ക് സൂര്യക്ഷേത്രം അറിയപ്പെടുന്നത്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളും ഉള്ള ഒരു രഥത്തിന്റെ മാതൃകയിലാണിത് നിർമ്മിച്ചത്. സൂര്യനാണ് ഈ രഥത്തിൽ സഞ്ചരിക്കുന്നത്. യുനസ്കോയുടെ ലോക പൈതൃത സ്മാരകങ്ങളിൽ ഒന്നായി മാറിയ ഇത് 13-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെടുന്നത്. ഒഡീഷയിലെ പുരി ജില്ലയിലെ കൊണാർക്കിലാണ് ക്ഷേത്രമുള്ളത്.
ബ്ലാക്ക് പഗോഡ എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ രഥത്തിന്റെ ചക്രങ്ങളെല്ലാം സൂര്യഘടികാരങ്ങളാണ്. പല കാരണങ്ങളാൽ നശിച്ചുപോയ ക്ഷേത്രം ഇന്നും അതേ രീതിയിൽ സംരക്ഷിക്കപ്പെടുന്നു.

konark

3. ജീവനുള്ള വേരുപാലങ്ങൾ

ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് ലിവിങ് റൂട്ട് ബ്രിഡ്ജ് അഥവാ ജീവനുള്ള വേരുപാലങ്ങൾ.പ്രത്യേക തരം മരത്തിന്റെ വേരുകളെ മെരുക്കിയെടുത്ത്, നീളത്തിൽ ഒരു പാലം പോലെ വളർത്തിക്കൊണ്ടു വരുന്നതാണിത്. മേഘാലയയിലാണ് അത്ഭുതകരമായ ഈ കാഴ്ച കാണാൻ സാധിക്കുക. ആറുകളുടെ ഇരുകരയിലുമായി നിൽക്കുന്ന മരങ്ങളിൽ നിന്നുള്ള വേരുകളാണ് ഇങ്ങനെ മാറ്റിയെടുക്കുന്നത്. മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തിൽ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമ്മിക്കുന്നത്.

1800 കളിൽ തന്നെ ഇവിടെ ഇങ്ങനെയുള്ള വേരുപാലങ്ങൾ നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. ഈ പാലങ്ങളിലൂടെ ട്രക്കിങ്ങുകളും നടത്താം. മേഘാലയയിലെ നോൺഗ്രിയത് ഗ്രാമത്തിലെ ഉംഷിയാങ് ഡബിൾ ഡെക്കർ പാലം ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്. ഒരു വേരുപാലത്തിന് മുകളിൽ മറ്റൊരു വേരുപാലമാണ് ഇവിടെയുള്ളത്.

living-root-bridge

PC: Arshiya Urveeja Bose

4. കൈലാസ ക്ഷേത്രം

ഭാരതം ലോകത്തിനു മുൻപിൽ അവതരിപ്പിച്ച ഏറ്റവം മഹത്തായ നിർമ്മിതികളിലൊന്നാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇത് പേരുകേട്ട ഗുഹാ ക്ഷേത്രം കൂടിയാണ്. കാലത്തെ അതിജീവച്ച് ഇന്നും നിലനിൽക്കുന്ന ഈ ക്ഷേക്രംരമിഡ് മാതൃകയിൽ മൂന്ന് നിലകളായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 31.61 മീറ്റർ നീളവും 46.92 മീറ്റർ വീതിയും ഇതിനുണ്ട്.

എല്ലോറ ഗുഹകളിലെ 36 ക്ഷേത്രങ്ങളിൽ 160-ാമതാണ് ഇതുള്ളത്. ഭാരതത്തിലെ ഏറ്റവും ഉദാത്തമായ കലാശില്പമാണ് ഇതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. രാഷ്ട്രകൂട ഭരണാധികാരിയായിരുന്ന കൃഷ്ണ ഒന്നാമന്റെ നേതൃത്വത്തില്‍ എഡി 760 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. കൈലാസത്തിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇത് കൈലാസനാഥ ക്ഷേത്രം എന്നറിയപ്പെടുന്നത്.

5. വാരണാസി

ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്
മറ്റൊരു ഇടമാണ് വാരണാസി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടം ശിവന്റെ വാസസ്ഥലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ പുണ്യകേന്ദ്രം കൂടിയാണിത്. ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി മോക്ഷം നല്കുന്ന ഇടമാണെന്നും വിശ്വസിക്കപ്പെടുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+