Search
  • Follow NativePlanet
Share
» »അപൂവ്വമായ വന്യമൃഗത്തെ കാണാം, ലോകത്തിലെ ആദ്യ കരിങ്കടുവ സഫാരിയുമായി ഒഡീഷ

അപൂവ്വമായ വന്യമൃഗത്തെ കാണാം, ലോകത്തിലെ ആദ്യ കരിങ്കടുവ സഫാരിയുമായി ഒഡീഷ

കടുവയെയും സിംഹത്തെയും കരിമ്പുലികളെയും ഒക്കെ കാണാൻ സാധിക്കുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഒക്കെയുണ്ട്. എന്നാൽ ലോകത്തിൽ തന്നെ ആദ്യമായി അപൂർവ്വമായ വന്യമൃഗത്തെ കാണാൻ സാധിക്കുന്ന സഫാരി ഒരുങ്ങുകയാണ് ഇന്ത്യയിൽ. ഒഡീഷയിലാണ് ലോകത്തിലെ ആദ്യ കരിങ്കടുവ സഫാരി വരുന്നത്,

മയൂർഭഞ്ചിലെ സിമിലിപാൽ ടൈഗർ റിസർവിന് (എസ്‌ടിആർ) സമീപം ലോകത്തിലെ ആദ്യത്തെ 'കറുത്ത കടുവ സഫാരി' സ്ഥാപിക്കുന്നതിനുള്ള പദ്ധതി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്ലാറ്റ്ഫോം എക്സ് വഴി പുറത്തുവിട്ടത്. സിമിലിപാൽ ദേശീയ ഉദ്യാനത്തിൽകണ്ടെത്തിയ കറുത്ത കടുവകൾ എന്നറിയപ്പെടുന്ന മെലാനിസ്റ്റിക് കടുവകളെ അപൂർവ ദൃശ്യം വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും നേരിട്ട് കാണാൻ കഴിയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Worlds First black Tiger safari In Odisha

കടുവകളുടെ സ്വർണ്ണവും വെള്ളയും ഇടകലർന്ന സാധാരണ നിറത്തിന് പുറമേ അവയ്ക്കു മുകളിലായി കറുത്തിരുണ്ട നീളൻ വരകളാണ് കരിങ്കടുവകളുടെ പ്രത്യേകത. ഇതൊരു പ്രത്യേക ജനിതക അവസ്ഥയാണ്. നമ്മുടെ ശരീരത്തിന് നിറം നല്കുന്ന മെലാനിൻ എന്ന വസ്തു തന്നെയാണ് കടുവകളുടെ ഈ നിറംമാറ്റത്തിനും കാരണം.

ഈ മെലാനിന്‍റെ ശരീരത്തിൽ മെലാനിൻ ഉത്പാദനം സാധാരണ പരിധിക്കപ്പുറം കടക്കുമ്പോഴാണ് തൊലിപ്പുറത്ത് കറുപ്പ് നിറം വരുന്ന്. അത് മെലാനിസം എന്നറിയപ്പെടുന്ന ഒരു ജനിതക അവസ്ഥയിലേക്ക് നയിക്കുന്നു.

ദേശീയ പാത 18 നോട് ചേർന്ന് ബാരിപാഡയ്ക്ക് സമീപം 200 ഹെക്ടർ സ്ഥലമാണ് ഈ സഫാരിക്കായി സജ്ജമാക്കുക. ഇതിൽ 100 ഹെക്ടർ സ്ഥലം ഡിസ്പ്ലേ സോൺ മാത്രമായി തിരഞ്ഞെടുക്കും. ബാക്കി വരുന്ന നൂറ് ഹെക്ടർ സ്ഥലത്ത് റെസ്ക്യൂ സെന്‍റർ, സ്റ്റാഫ് സൗകര്യങ്ങൾ, സന്ദർശക സേവനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കും,

കറുത്ത കടുവകളെ ലോകത്തിൽ കാണാൻ കഴിയുന്ന ഏക സ്ഥലവും സിമിലിപാൽ ദേശീയോദ്യാനം തന്നെയാണ്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) 2018-ൽ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള മെലാനിസ്റ്റിക് കടുവകളുടെ ഏക ആവാസകേന്ദ്രംസിമിലിപാൽ ടൈഗർ റിസർവ് (എസ്ടിആർ) ആണ്.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 2022-ലെ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ പ്രകാരം സിമിലിപാലിൽ രേഖപ്പെടുത്തിയ 16 കടുവകളിൽ പത്തും മെലാനിസ്റ്റിക് സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ചിരുന്നു. 2007 ൽ ആണ് ഇവിടെ മെലാനിസ്റ്റിക് കടുവകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

സിമിലിപാൽ ദേശീയോദ്യാനം

സിമിലിപാൽ ഒരു കടുവ സംരക്ഷണ കേന്ദ്രവും ദേശീയ ഉദ്യാനവുമാണ്. സിംലിപാല്‍ ടൈഗര്‍ റിസര്‍വ്, ഹാഡ്ഗഡ് വൈല്‍ഡ് ലൈഫ് സാങ്ച്വറി, കുല്‍ദിയ വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഇതിനുള്ളത്. ഏകദേശം 2750 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൽ 94 ബീറ്റിഫിക് ഓർക്കിഡ് ഇനങ്ങൾ ഉൾപ്പെടെ ആകെ 1078 സസ്യജാലങ്ങളുണ്ട്.

Photo Courtesy: Naveen Patnaik/ X

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+