ഇന്ത്യയിലെ മായിക നഗരമയാ മുംബൈ നഗരത്തെ കടലില്‍ നിന്ന് കാണുന്ന കരയായി കാണുമ്പോള്‍ കിട്ടുന്ന ദൃശ്യാനുഭവം അനുഭവിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? അങ്ങനെയൊന്ന് നടന്നെങ്കില്‍ നിങ്ങളുടെ യാത്ര ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളില്‍ ഒന്നായിരിക്കും അത്.

Photo Courtesy: Ginesh Gandhi
മുംബൈയില്‍ നിന്ന് ഒരു ബോട്ട് യാത്ര നടത്തിയാല്‍ തീരുന്നതാണ് നിങ്ങളുടെ ഈ ആഗ്രഹം. ചെലവ് കുറഞ്ഞ യാത്രയാണ് നിങ്ങളുടെ മനസിലെങ്കില്‍ മുംബൈയില്‍ നിന്ന് എലിഫന്റ ഗുഹകളിലേക്കോ അലിബാഗിലേക്കോ ഒരു ഫെറി യാത്ര നടത്താം.
ആഢംബരത്തോട് നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ ആഢംബര ബോട്ടില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ യാത്ര ചെയ്യാം. പകല്‍, രാത്രി യാത്രകള്‍ക്ക് സൗകര്യമുണ്ട്. മുംബൈയുടെ തീരത്തുകൂടെ അസ്തമയ കാഴ്ചകാണാനും ആഢംബര ബോട്ട് സര്‍വീ നടത്തുന്നുണ്ട്.

ആഡംബര ബോട്ടിനേക്കുറിച്ച്
പരമാവധി പത്ത് പേരെ ഉള്‍ക്കൊള്ളാനാകുന്ന ആകര്‍ഷകവും വൃത്തിയുമുള്ള വലിയ ബോട്ടാണ് ഇത്. ഉറങ്ങാന്‍ മുറിയും ടോയിലറ്റുമൊക്കെ ഇതില്‍ ഉണ്ടാകും.
ഗെയ്റ്റ്‌വേ ഓഫ് ഇന്ത്യ മുതല്‍ അലിബാഗ് ബീച്ച് വരെയുള്ള യാത്രയാണ് മികച്ച അനുഭവം നല്‍കുന്നത്.
പാക്കേജുകള്‍
ബോട്ട് കമ്പനിക്കാര്‍ സഞ്ചാരികള്‍ക്കായി നിരവധി പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ ആവശ്യാനുസരണം ബോട്ടില്‍ യാത്ര ചെയ്യാം. ബോട്ട് യാത്രയിലെ കാഴ്ചകള്‍ ഇവയിക്കെയാണ്.
മറൈന്‍ ഡ്രൈവ്, മുംബൈ സ്കൈലൈന്‍, ബന്ദ്ര - വൊര്‍ളി സീലിങ്ക്, മധ് ദ്വീപ്, ഗോറായ് പോലുള്ള വടക്കന്‍ ബീച്ചുകള്‍, മത്സ്യബന്ധനം.

Photo Courtesy: Rudolph.A.Furtado
എത്ര ചെലവാകും
മണിക്കൂറിനാണ് മിക്ക ആഡംബര ബോട്ടുകളും നിരക്ക് കണക്കാക്കുന്നത്. 10,000 രൂപ മുതലാണ് പലബോട്ടുകളും മണിക്കൂറിന് ഈടാക്കുന്നത്.
ചില ആഢംബര ബോട്ടുകള്‍ പരിചയപ്പെടാം
മുംബൈയില്‍ നിരവധി ആഢംബര ബോട്ട് കമ്പനികള്‍ ഉണ്ട് അവയില്‍ ചിലത് ഇവയാണ്
1. ഗേറ്റ്‌വേ ചാര്‍ട്ടേഴ്സ് (Gateway Charters)
2. ബ്ലൂ ബേ മറൈന്‍ (Blue Bay Marine)
3. ഓഷ്യന്‍ ബ്ലൂ (Ocean Blue)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














