Search
  • Follow NativePlanet
Share
» » വന്ദേ ഭാരത് ട്രെയിനുകളുടെ വര്‍ഷം! 2024 ൽ സർവീസ് ആരംഭിച്ച അതിവേഗ തീവണ്ടി സർവീസുകൾ, സമ്പൂർണ്ണ പട്ടിക

വന്ദേ ഭാരത് ട്രെയിനുകളുടെ വര്‍ഷം! 2024 ൽ സർവീസ് ആരംഭിച്ച അതിവേഗ തീവണ്ടി സർവീസുകൾ, സമ്പൂർണ്ണ പട്ടിക

2024 എന്നത് ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചെടുത്തോളം വളർച്ചയുടെ വർഷമാണ്. ജനങ്ങൾക്കു ഉപകാരപ്രദമാകുന്ന നിരവധി സർവീസുകൾ അവതരിപ്പിച്ചു എന്നത് മാത്രമല്ല, മികച്ച സൗകര്യങ്ങളോടെ സുരക്ഷിതമായ യാത്ര ഉറപ്പു തരുന്ന വന്ദേ ഭാരത് ട്രെയിനുകൾ പുതിയ റൂട്ടുകളില‍് ആരംഭിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾ ഇതോടെ മണിക്കൂറുകൾ സമയ ലാഭത്തിൽ എത്തുന്നതിനും സഹായിക്കുന്നു. പല റൂട്ടുകളിലും ടിക്കറ്റ് പോലും നേരത്തെ വിറ്റുതീരുന്ന തരത്തിലാണ് ജനങ്ങൾ വന്ദേ ഭാരതിനെ ഏറ്റെടുത്തത്.

പല സംസ്ഥാനങ്ങളും വന്ദേ ഭാരത് സർവീസിനെ സ്വീകരിച്ച വർഷമാണ് ഇത്. പ്രദേശവാസികൾക്ക് മാത്രമല്ല, വിനോദസഞ്ചാരികൾക്കും അവരുടെ യാത്രയുടെ സമയം കുറയ്ക്കുവാനും ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരുവാനും വന്ദേ ഭാരത് സഹായിക്കുന്നു. ഇതാ 2024 ൽ രാജ്യത് സർവീസ് ആരംഭിച്ച വന്ദേ ഭാരതുകൾ ഏതൊക്കെയെന്ന് നോക്കാം.

1. കലബുറഗി-എസ്എംവിടി ബെംഗളൂരു വന്ദേ ഭാരത്
2024 മാർച്ച് 12ന് ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സര്‍വീസാണ് ട്രെയിൻ നമ്പർ 22231/22232 കലബുറഗി-എസ്എംവിടി ബെംഗളൂരു വന്ദേ ഭാരത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്ന ഈ അതിവേഗ ട്രെയിൻ രാജ്യത്തെ 42-ാം വന്ദേ ഭാരത് സർവീസാണ്. ബെംഗളൂരുവിനും കലബുറഗിക്കും ഇടയിലുള്ള 548 കിമി ദൂരം 8 മണിക്കൂർ 45 മിനിറ്റാണ് ഈത് ഓടിത്തീർക്കുന്നു.

2. ന്യൂ ജൽപായ്ഗുരി- പാട്ന വന്ദേ ഭാരത്
ട്രെയിൻ നമ്പർ 22233/22234 ന്യൂ ജൽപായ്ഗുരി- പാട്ന വന്ദേ ഭാരത് എക്സ്പ്രസ് 2024 മാർച്ച് 12ന് ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാളിലെ സിലിഗുരിയെയും ബിഹാറിന്‍റെ തലസ്ഥാനമായ പാട്നയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസ് 471 കിമി ദൂരം ആറ് മണിക്കുർ 66 മിനിറ്റാണ് പിന്നിടുന്നത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

3. ലക്നൗ- ഡെറാഡൂൺ വന്ദേ ഭാരത്
ട്രെയിൻ നമ്പർ 22545/22546 ലക്നൗ- ഡെറാഡൂൺ വന്ദേ ഭാരത് എക്സ്പ്രസ് 2024 മാർച്ച് 12ന് ഉദ്ഘാടനം ചെയ്തു. ഉത്തർ പ്രദേശിലെ ലക്നൗവിനെയും ഉത്തരാഖണ്ഡിന്‍റെ ശൈത്യകാല തലസ്ഥാനമായ ഡെറാഡൂണിനെയും ഇത് ബന്ധിപ്പിക്കുന്നു. ലക്നൗ- ഡെറാഡൂൺ നഗരങ്ങൾക്കിടയിൽ 545 കിമി ദൂരം 8 മണിക്കൂർ 20 മിനിറ്റിൽ പൂർത്തിയാക്കുന്നു. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

4. അഹ്മദാബാദ്- മുംബൈ സെൻട്രൽ വന്ദേ ഭാരത്
ട്രെയിൻ നമ്പർ 22962/22961 അഹ്മദാബാദ്- മുംബൈ സെൻട്രൽ വന്ദേ ഭാരത് ഇന്ത്യയുടെ 45-ാമത് വന്ദേ ഭാരത് ട്രെയിനാണ്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹ്മദാബാദിനെയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും 5 മണിക്കൂർ 25 മിനിറ്റ് സമയത്തിൽ ബന്ധിപ്പിക്കുന്നു. 493 കിലോമീറ്ററാണ് ഇരുനഗരങ്ങൾക്കും ഇടയിലുള്ള യാത്രാ ദൂരം.

5. മൈസൂർ- ചെന്നൈ സെൻട്രൽ വന്ദേ ഭാരത്
ട്രെയിൻ നമ്പര്‍ 20663/20664 കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിനെയും തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയെയും തമ്മില് ബന്ധിപ്പിക്കുന്ന സർവീസാണ് മൈസൂർ- ചെന്നൈ സെൻട്രൽ വന്ദേ ഭാരത്. 2024 മാർച്ച് 12ന് നാണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്.
വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‌ ഈ വന്ദേ ഭാരത് സർവീസ് നടത്തുന്നു. മൈസൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള 497 കിമി 6 മണിക്കൂർ 25 മിനിറ്റിലാണ് പൂർത്തിയാക്കുന്നത്.

6. ഹസ്രത് നിസാമുദ്ദീൻ- ഖജുരാഹോ വന്ദേ ഭാരത്
രാജ്യത്തിന്‍റെ 47-ാം വന്ദേ ഭാരത് സർവീസാണ് ന്യൂ ഡൽഹിക്കും മധ്യപ്രദേശിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പര്‍ 22470/22469 ഹസ്രത് നിസാമുദ്ദീൻ- ഖജുരാഹോ വന്ദേ ഭാരത്. 2024 മാർച്ച് 12ന് നാണ് ഈ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ 660 കിമി ദൂരം 8 മണിക്കൂർ 20 മിനിറ്റിൽ സ‍ഞ്ചരിക്കുന്നു.

7. സെക്കന്ദരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20707/20708 സെക്കന്ദരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് തെലുങ്കാനയിലെ സെക്കന്ദരാബാദിനും ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിനും ഇടയിൽ സർവീസ് നടത്തുന്നു.
2024 മാർച്ച് 12ന് നാണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും ഇത് സർവീസ് നടത്തുന്നു. 698 കിമി എട്ടു മണിക്കൂർ 45 മിനിറ്റിൽ യാത്ര പൂർത്തിയാക്കും.

8. റാഞ്ചി- വാരണാസി വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20887/20888 ഉത്തർ പ്രദേശിലെ വാരണാസിയെയും ജാർഖണ്ഡിലെ റാഞ്ചിയെയും ബന്ധിപ്പിച്ച് സർവീസ് നടത്തുന്നു. 2024 മാർച്ച് 12ന് നാണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസവും ഇത് സർവീസ് നടത്തുന്നു. 538 കിമി 7 മണിക്കൂർ 40 മിനിറ്റിൽ യാത്ര പൂർത്തിയാക്കും.

9. ഭുവനേശ്വർ- വിശാഖപട്ടണം വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20841/20842 ഒഡീഷയിലെ ഭുവനേശ്വറിനും ആന്ധ്രയിലെ വിശാഖപട്ടണത്തിനും ഇടയിൽ സർവീസ് നടത്തുന്നു. 2024 മാർച്ച് 12ന് നാണ് ഈ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. 444 കിമി അഞ്ച് മണിക്കൂർ 45 മിനിറ്റില്‌ പിന്നിടുന്നു.

10.പാട്ന- ഗോംതി നഗർ (ലക്നൗ) വന്ദേ ഭാരത്
ബീഹാറിന്‍റെയും ഉത്തർ പ്രദേശിന്‍റെയും തലസ്ഥാന നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സർവീസാണ് ട്രെയിന് നമ്പര്‌ 22345/22346 പാട്ന- ഗോംതി നഗർ (ലക്നൗ) വന്ദേ ഭാരത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആഴ്ചയിൽ ആറു ദിവസവം സര്‍വീസ് നടത്തുന്ന ഈ ട്രെയിൻ 545 കിമി 8 മണിക്കൂർ 22 മിനിറ്റില് പിന്നിടുന്നു.

11. ചെന്നെ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത്
ഇന്ത്യയുടെ 52-ാമത് വന്ദേ ഭാരത് സർവീസാണ് ട്രെയിൻ നമ്പര്‍ 20627/20628 ചെന്നെ എഗ്മോർ- നാഗർകോവിൽ വന്ദേ ഭാരത് 2024 ഓഗസ്റ്റ് 31 നാണ് ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസം ഇത് സർവീസ് നടത്തുന്നു. 724 കിമി ദൂരം 8 മണിക്കൂർ 40 മിനിറ്റിലാണ് പിന്നിടുന്നത്.

12. മധുരെ- ബെംഗളൂരു കന്‍റോൺമെന്‍റ് വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20671/20672 മധുരെ- ബെംഗളൂരു കന്‍റോൺമെന്‍റ് വന്ദേ ഭാരത് വന്ദേ ഭാരത് 2024 ഓഗസ്റ്റ് 31 നാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് സർവീസ് നടത്തുന്നത്. 573 കിമി 7 മണിക്കൂർ 5 മിനിറ്റ് സമയത്തിൽ യാത്ര പൂർത്തിയാക്കാം.

13. മീററ്റ്- ലക്നൗ വന്ദേ ഭാരത്
ട്രെയിൻ നമ്പർ 22490/22489 മീററ്റ്- ലക്നൗ വന്ദേ ഭാരത് 2024 ഓഗസ്റ്റ് 31 നാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് സർവീസ് നടത്തുന്നത്. 459 കിമി 7 മണിക്കൂർ 10 മിനിറ്റ് സമയത്തിൽ എത്തും.

14. ഉദയ്പൂർ- ആഗ്രാ കന്‍റോൺമെന്‍റ് വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20981/20982 ഉദയ്പൂർ- ആഗ്രാ കന്‍റോൺമെന്‍റ് വന്ദേ ഭാരത് ഇന്ത്യയുടെ 55-ാം വന്ദേ ഭാരതാണ്. രാജസ്ഥാനിലെ ഉദയ്പൂരിനെയും ഉത്തർ പ്രദേശിലെ ആഗ്രയെയും ബന്ഝിപ്പിത്തുന്ന ഈ സർവീസ് ആഴ്ചയിൽ 3 ദിവസങ്ങളിൽ (തിങ്കൾ, വ്യാഴം, ശനി) ആണ് സർവീസ് നടത്തുന്നത്. കൂടാതെ ഉദയ്പൂർ സിറ്റി-ജയ്പൂർ വന്ദേ ഭാരത് എക്‌സ്‌പ്രസുമായി റേക്ക് ഷെയറിംഗും ഉണ്ട്, ഇത് ആഴ്ചയിൽ 3 ദിവസം മാത്രം ഓടുന്നു ( ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ)

15. ടാറ്റാനഗർ- പാട്നാ വന്ദേഭാരത്
16. ട്രെയിൻ നമ്പർ 20891/20892 ടാറ്റാനഗർ- ബ്രഹ്മപൂർ വന്ദേ ഭാരത് സെപ്റ്റംബർ 15 നാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആഴ്ചയിൽ ആറ് ദിവസം ഇത് സർവീസ് നടത്തുന്നുയ 587 കിമി 9 മണിക്കൂറിലാണ് പിന്നിടുന്നത്.

16. ഹൗറ- റൂർക്കേല വന്ദേ ഭാരത്
ട്രെയിൻ നമ്പർ 20871/20872 ഹൗറ- റൂർക്കേല വന്ദേ ഭാരത് 2024 സെപ്റ്റംബർ 15 നാണ് ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇത് സർവീസ് നടത്തുന്നത്. 412 കിമി ദൂരം
5 മണിക്കൂര്‌ 50 മിനിറ്റിലാണ് ഇത് പിന്നിടുന്നത്.

17. ഹൗറാ- ഗയാ വന്ദേ ഭാരത്
18. ഹൗറാ- ബഗൽപൂർ വന്ദേ ഭാരത്
19. വാരണാസി- ദേവ്ഘർ വന്ദേ ഭാരത്
20. ഹുബ്ബള്ളി- പൂനെ വന്ദേ ഭാരത്
21.കോലാപ്പൂർ- പൂനെ വന്ദേ ഭാരത്
22. ആഗ്രാ കന്‍റോൺമെന്‍റ്- ബനാറാസ് വന്ദേ ഭാരത്
23. നാഗ്പൂർ- സെക്കന്ദരാബാദ് വന്ദേ ഭാരത്
24.ദുർഗ് വിശാഖപട്ടണം എന്നിങ്ങനെ 24 വന്ദേ ഭാരത് സർവീസുകളാണ് 2024 ൽ രാജ്യത്ത് സർവീസ് ആരംഭിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+