വാരണാസി
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ആത്മീയ തീർത്ഥാട ലക്ഷ്യസ്ഥാനമാണ് വാരണാസി. കാശിയെന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഇവിടം ലോകത്തിലെ തനനെ അതിപുരാതനമായ, ജനവാസമുള്ള നഗരങ്ങളിൽ ഒന്നാണ്. മോക്ഷം നല്കുന്ന നഗരങ്ങളിലൊന്നായും 12 ജ്യോതിര്‍ലിംഗ സ്ഥലങ്ങളിലെ ശക്തിപീഠങ്ങളില്‍ ഒന്നായും വാരണാസി പ്രസിദ്ധമാണ്. ശിവന്റെ വാസസ്ഥലമാണ് വാരണാസി എന്നും അറിയപ്പെടുന്നു. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. രാജ്യത്തേറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആത്മീയ സ്ഥാനങ്ങളിൽ ഒന്നാം സ്ഥാനവും വാരണാസിക്കുണ്ട്.
PC:Shiv Prasad/ Unsplash
തിരുപ്പതി
പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്ന ആത്മീയ ലക്ഷ്യസ്ഥാനമാണ് തിരുപ്പതി. ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും സന്ദർശനത്തിനെത്തുന്ന തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രം ആന്ധ്രാപ്രദേശിന്‍റെ ഭാഗമാണ്. മഹാവിഷ്ണുവിനെ വെങ്കടേശ്വരൻ ആയി ആരാധിക്കുന്ന ഇവിടെ മഹാലക്ഷ്മിയെ വെങ്കിടേശ്വരന് തുല്യപ്രാധാന്യത്തോടെ ആരാധിക്കുന്നു. ഇവിടെ ദർശനം നടത്തിയാൽ കടബാധ്യതകൾ മാറി സമ്പദ്സമൃദ്ധി ലഭിക്കുമെന്നും ജീവിതം ഐശ്വര്യപൂർണ്ണമാകും എന്നുമാണ് വിശ്വാസം. തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
PC:Wikipedia
പുരി
ഒഡീഷയിലെ പുരി ജഗനാഥ ക്ഷേത്രം ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തുന്ന മറ്റൊരു തീർത്ഥാടന കേന്ദ്രമാണ്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകളെയാണ് പുരി ക്ഷേത്രത്തിൽ ആരാധിക്കുന്നത്. സപ്ത പുരി ക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രം അറിയപ്പെടുന്നു. ശാസ്ത്രത്തെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ ചില കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്നാണ് വിശ്വാസം. ഇവിടെ ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ ഉയര്‍ത്തി കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിര്‍ദിശയിലാണ് പാറുന്നതത്രെ.
PC:Subham9423
അമൃത്സര്‍
പഞ്ചാബിന്‍റെ തലസ്ഥാനമായ അമൃത്സർ അറിയപ്പെടുന്നത് സുവർണ്ണ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കൊണ്ടാണ്. അമൃതസരോവര്‍ തടാകത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സുവര്‍ണ ക്ഷേത്രം ഇൻഡോ- ഇസ്‌ലാമിക്, മുഗൾ, രാജ്പുത് നിർമ്മാണ രീതികളുടെ ഒരു സമന്വയമാണ്. സിക്ക മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും വിശുദ്ധമായ ആത്മീയ മത കേന്ദ്രമാണ് അമൃത്സർ. ഹർമന്ദിർ സാഹിബ് എന്നും ഇതറിയപ്പെടുന്നു. ജാതിമത ഭേദമന്യേ ആളുകൾക്ക് ഇവിടെ പ്രവേശിക്കുവാൻ സാധിക്കും. ഒരു ലക്ഷത്തോളം ആളുകൾ വരെ ദിവസേന ഇവിടെ സന്ദർശനത്തിനായി എത്തുന്നു. വരുന്നവർക്കെല്ലാം ഇവിടെ സൗജന്യ ഭക്ഷണവും നല്കുന്നു.
ഹരിദ്വാർ
ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുണ്യസ്ഥാനമാണ് ഹരിദ്വാർ. ദൈവത്തിലേക്കുള്ള വഴി എന്നാണ് ഹരിദ്വാർ എന്ന വാക്കിനർത്ഥം. പാലാഴി കടഞ്ഞെടുത്ത അമൃത് ഗരുഡൻ കൊണ്ടുപോകുന്ന വഴി ഒരു തുള്ളി ഇവിടെ പതിച്ചെന്നാണ് വിശ്വാസം. ഇവിടെ, ഗംഗാ നദിയിലെത്തി മുങ്ങിനിവർന്നാൽ പാപങ്ങളിൽ നിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. 12 വർഷം കൂടുമ്പോൾ ഇവിടെ നടത്തുന്ന കുംഭമേള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരെയും വിശ്വാസികളെയും ആകർഷിക്കുന്നു. അമൃത് വീണ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമായ ബ്രഹ്മകുണ്ഡ് ആണ് ഇവിടുത്തെ സ്നാനഘട്ടങ്ങളിൽ ഏറ്റവും വിശുദ്ധം.
ഷിർദ്ദി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന തീർത്ഥാനട സ്ഥാനങ്ങളിൽ ആറാം സ്ഥാനം ഷിര്‍ദ്ദി സ്വന്തമാക്കി.മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സായി ഭക്തരുടെ വിശ്വാസകേന്ദ്രമാണ്. സായി ബാബയുടെ ജന്മസ്ഥലമായാണ് ഷിര്‍ദ്ദി അറിയപ്പെടുന്നത്. നൂറുകണക്കിന് ആളുകൾ ഓോ ദിവസവും ഇവിടെ തീർത്ഥാടനത്തിനെത്തുന്നു. ഓരോ വർഷവും ഇവിടെ എത്തുന്ന വിശ്വാസികളുട എണ്ണത്തിൽ വലിയ വര്‍ധനവാണുള്ളത്.
PC:Wiipedia
ഋഷികേശ്
രാജ്യത്തെ മറ്റൊരു പ്രസിദ്ധ തീര്‍ത്ഥാടന ലക്ഷ്യസ്ഥാനമാണ് ഋഷികേശ്. ദേവഭൂമി എന്നറിയപ്പെടുന്ന ഇവിടം ഭാരതത്തിന്‍റെ യോഗാ തലസ്ഥാനവും സാഹസിക തലസ്ഥാനവും കൂടിയാണ്. ഹിമവാന്‍റെ മടിത്തട്ടാണ് ഋഷികേശെന്നാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്. ലങ്കയിൽവെച്ച് രാവണനെ വധിച്ച ശേഷം രാമൻ ഇവിടെ ഋഷികേശിലെത്തി ധ്യാനിച്ചിരുന്നുവെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഇവിടെവെച്ച് ലക്ഷ്മണൻ ഗംഗാനദിയുടെ കുറുകെ കടന്നതായും വിശ്വാസങ്ങളുണ്ട്. പ്രധാനമായും 13 ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
PC:Mayur Randhe/ Unsplash
മഥുര
ശ്രീ കൃഷ്ണന്റെ ജന്മസ്ഥലം എന്ന നിലയിലാണ് മഥുര വിശ്വാസികൾക്കിടയിൽ പ്രസിദ്ധമായിരിക്കുന്നത്. കൃഷ്ണന് തന്റെ ബാല്യവും കൗമാരവും ചിലവഴിച്ച് ഇവിടെ അതിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിവധി ക്ഷേത്രങ്ങൾ കാണുവാൻ സാധിക്കും. കൃഷ്ണജന്മാഷ്ടമിയിലും ഹോളിയിലും പങ്കെടുക്കുവാൻ ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ഇവിടേക്ക് എത്തുന്നത്,
മഹാബലേശ്വറും മധുരയുമാണ് പട്ടികയിലെ അവസാന സ്ഥാനത്തെത്തിയ ആത്മീയ ലക്ഷ്യസ്ഥാനങ്ങൾ.