Search
  • Follow NativePlanet
Share
» »ഇനി കളിമാറും! ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതയാകുവാൻ സോജില, നീളം 13 കിമീ, ചിലവ് 4,900 കോടി

ഇനി കളിമാറും! ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതയാകുവാൻ സോജില, നീളം 13 കിമീ, ചിലവ് 4,900 കോടി

അതിശയിപ്പിക്കുന്ന വികസനത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. വന്ദേ ഭാരത് ട്രെയിനുകളും എക്സ്പ്രസ് പാതകളും അടക്കം ജനജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്ന മാറ്റങ്ങൾ. ഈ മാറ്റങ്ങളുടെയും നിർമ്മിതികളുടെയും പട്ടികയിലേക്ക് ഏറ്റവും പുതിയതായി സ്ഥാനം നേടിയരിക്കുന്നത് സോജില ടണൽ ആണ്. ഇന്ത്യയുടെ അഭിമാനം വീണ്ടും ലോകത്തിനു മുന്നിൽ എത്തിക്കുവാൻ സാധിക്കുന്ന നിർമ്മിതികളിലൊന്നായ സോജില തുരങ്കം നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നിർമ്മിതിയായ സോജില പാസ് തുരങ്കത്തെക്കുറിച്ച് വിശദമായി വായിക്കാം

Zojila Tunnel In Ladakh

സോജിലാ തുരങ്കം

ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതയായി നിർമ്മിക്കുന്ന സോജില പാസ് മേഖലയിലെ ഗതാഗതത്തിന് വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനികനീക്കങ്ങൾക്കും ഉപകാരപ്രദമാകുന്ന ഈ പാത 2026 ഓടെ തുറന്നു കൊടുക്കും. ജമ്മു കാശ്മീരിലെ സോനാമാർഗ്ഗിൽ നിർമ്മിക്കുന്ന തുരങ്കം നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതോടെ ലഡാക്കിലേക്കുള്ള യാത്ര ഏതു കാലാവസ്ഥയിലും സാധ്യമാകും എന്നതാണ് ഏറ്റവും പ്രധാന നേട്ടം. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച അധികമാകുമ്പോൾ അകദേശം നാലുമാസത്തോളം ശ്രീനഗര്‍-ലഡാക്ക് ദേശീയപാത അടച്ചിടാറുണ്ട്. സോജിലാ ടണൽ വരുന്നതോടെ കാലാവസ്ഥാ വ്യത്യാസമില്ലാതെ ഇതുവഴി യാത്ര സാധ്യമാകും. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കൊപ്പം തുരങ്കനിർമ്മാണത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു.

Zojila Tunnel In Ladakh

PC: PTI

സോജിലാ ടണൽ പ്രത്യേകതകൾ

സമുദ്ര നിരപ്പില്‍നിന്ന് 11,578 അടി ഉയരത്തില്‍ നിർമ്മിക്കുന്ന ഈ തുരങ്ക പാതയ്ക്ക് 13.14 കിലോമീറ്റർ നീളമാണ് ഉള്ളത്. ഇതിൽ 5.832 കിലോ മീറ്റർ നീളത്തിന്റെ നിർമ്മാണം പൂർത്തിയായി. രണ്ടുവരി പാതയായാണ് നിർമ്മാണം പുരോഗമിക്കുന്നത്. 4,900 കോടി രൂപാ ചിലവിലാണ് തുരങ്കം നിർമ്മിക്കുന്നത്. ഇതിനൊപ്പം അപ്രോച്ച് റോഡിന്റെയും നിർമാണം പുരോഗമിക്കുന്നുണ്ട്. 7.57 ഉയരത്തിലും 9.5 മീറ്റർ വീതിയിലുമാണ് ടണൽ നിർമ്മിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളാണ് ടണലിൽ ഒരുക്കുന്നത്. ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ച് നിർമ്മിച്ച ഒരു സ്മാർട്ട് ടണൽ (SCADA) സംവിധാനം ഇതിലുണ്ട്. റേഡിയോ നിയന്ത്രണം, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, വെന്റിലേഷൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാത പൂർത്തിയാകുക. സോജില ടണലിന്റെ 28% നിർമ്മാണമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളും ഇതിനുണ്ടാകും.

Zojila Tunnel In Ladakh

PC: PTI

ചുരുങ്ങുന്ന യാത്രാ സമയം

നിലവിൽ ഈ പാതയിലെ യാത്രാ സമയം മൂന്നു മണിക്കൂറാണ്. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ശ്രീനഗർ-കാർഗിൽ-ലേ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം വെറും 20 മിനിറ്റ് മാത്രമായി ചുരുങ്ങും. സൈനിക നീക്കങ്ങൾക്കു മാത്രമായി പാത അടുത്ത വർഷം ചിലപ്പോൾ തുറന്നു നല്കിയേക്കും.

ടൂറിസത്തിനും മുതൽക്കൂട്ട്

ഏതു കാലാവസ്ഥയിലും ലഡാക്കിലേക്ക് റോഡ് മാർഗ്ഗമുള്ള യാത്ര തുരങ്കം ഉറപ്പു വരുത്തുന്നതോടെ പ്രദേശത്തെ ടൂറിസത്തിനും ഇത് വലിയ മുതൽക്കൂട്ടാകും. സ്വിറ്റ്സർലൻഡിലുള്ളതുപോലെ ജമ്മു കാശ്മീരിനെയും വിനോദസഞ്ചാര രംഗത്ത് അവതരിപ്പിക്കുവാനാണ് ലക്ഷ്യം. മാത്രമല്ല, പ്രതിരോധ രംഗത്തും സൈനികരംഗത്തും തുരങ്കപാത വളരെ ഉപകാരപ്രദമായിരിക്കും. സോജില ചുരത്തിന് സമീപമുള്ള ഭൂപ്രദേശം ഒട്ടും വാസയോഗ്യമല്ല. നിരവധി അപകടങ്ങളാണ് ഓരോ വർഷവും ഇവിടെ സംഭവിക്കുന്നത്. സോജില ടണൽ പൂർത്തിയാകുന്നതോടെ അപകട സാധ്യത ഇല്ലാതാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷ

Zojila Tunnel In Ladakh

PC: PTI

വരുന്നത് 19 തുരങ്കങ്ങൾ

ജമ്മു കാശ്മീരിലുടനീളം 19 തുരങ്കങ്ങളുടെ നിർമ്മാണമാണ് നടക്കുന്നത്. 25,000 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. നഷ്‌റി, ബനിഹാല്‍ തുടങ്ങിയ സ്ഥിരം മണ്ണിടിച്ചിലുണ്ടാകുന്ന സ്ഥലങ്ങളിലാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. അതോടൊപ്പം ഗഗന്‍ഗിറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോര്‍ഹ് തുരങ്കം ഈ വർഷം ഒക്ടോബറിൽ ഗതാഗതത്തിനായി തുറന്നു നല്കുമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.

2018 മേയ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കത്തിന്‍റെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+